x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐടി നഗരത്തിൽ വ്യാപക ലഹരി വേട്ട; രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം ബ്യൂറോ
Published: June 5, 2026 11:50 AM IST | Updated: June 5, 2026 11:50 AM IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിദേശമദ്യം എന്നിവ പിടികൂടി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.

കാറിൽ ഉണ്ടായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി പ്രവീണിനെ (26) കസ്റ്റഡിയിൽ എടുത്തത്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.

കഴക്കൂട്ടത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി കടകളിലും ഷെൽട്ടറുകളിലും ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തിന്‍റെ എണ്ണം കൂടിവരികയാണ്. ഈ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് കൊണ്ടുവന്നതാണോ എന്ന് സംശയവും പോലീസിനുണ്ട് ചോദ്യംചെയ്യുന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.

തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിവിള നിന്നും 18 ലിറ്റർ വിദേശ മദ്യവുമായി കുളത്തൂർ കിവിട്ടുവിളാകത്ത് താമസിക്കുന്ന വിഷ്‌ണുവിനെ തുമ്പ പോലീസ് പിടികൂടി. ഓട്ടോറിക്ഷ ഡ്രൈവറാണ് വിഷ്ണു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വിൽപന നടത്തുന്നതിനുവേണ്ടി വീട്ടിൽ ശേഖരിച്ച മദ്യമാണ് രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്. വർഷങ്ങൾക്കുമുൻപ് ഇയാൾ മദ്യ കച്ചവടം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.

Tags : drug bust arrest Thiruvananthapuram

Recent News

Corehub Up