Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ethanol

ഇ​​​​ന്ധ​​​​ന​​​​ക്ഷ​​​​മ​​​​ത കു​​​​റ​​​​യുമെന്ന് വാ​​​​ഹ​​​​ന​​​ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളും സ​​​​ര്‍​ക്കാ​​​​രും; ഏണിയായി എഥനോൾ

ന്യൂ​​​​ഡ​​​​ല്‍​ഹി: ഇ​​​​രു​​​​പ​​​​തു ശ​​​​ത​​​​മാ​​​​നം എ​​​​ഥ​​​​നോ​​​​ള്‍ ക​​​​ല​​​​ര്‍​ത്തി​​​​യ പെ​​​​ട്രോ​​​​ളി​​​​ന്‍റെ (ഇ20) ​​​​ഉ​​​​പ​​​​യോ​​​​ഗം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ന്ധ​​​​ന​​​​ക്ഷ​​​​മ​​​​ത കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്ന് വാ​​​​ഹ​​​​ന​​​ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളും സ​​​​ര്‍​ക്കാ​​​​രും സ​​​​മ്മ​​​​തി​​​​ച്ചു. ഇ​​​​തോ​​​​ടൊ​​​​പ്പം 2023 ഏ​​​​പ്രി​​​​ലി​​​​നു​​ മു​​​​മ്പ് രാ​​​ജ്യ​​​ത്തു നി​​​​ര്‍​മി​​​​ച്ച വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ഥ​​​​നോ​​​​ളി​​​​ന്‍റെ ദീ​​​​ര്‍​ഘ​​​​കാ​​​​ല ഉ​​​​പ​​​​യോ​​​​ഗം റ​​​​ബ​​​​ര്‍, പ്ലാ​​​​സ്റ്റി​​​​ക് ദ്ര​​​​വി​​​​ക്ക​​​​ല്‍ (ഡീ​​​​ഗ്രേ​​​​ഡേ​​​​ഷ​​​​ന്‍) അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കും.

രാ​​​​ജ്യ​​​​ത്താ​​​​കെ ഇ20 ​​​​പെ​​​​ട്രോ​​​​ള്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ എ​​​​ഥ​​​​നോ​​​​ള്‍ മി​​​​ശ്രി​​​​തം 25 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കൂ​​​​ട്ടി​​​​യു​​​​ള്ള ഇ25 ​​​​പെ​​​​ട്രോ​​​​ള്‍ വി​​​​ത​​​​ര​​​​ണം ത​​​​ത്കാ​​​​ലം നീ​​​​ട്ടി​​​​വ​​​​യ്ക്കാ​​​​ന്‍ കേ​​​​ന്ദ്രം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ25 ​​​​പെ​​​​ട്രോ​​​​ള്‍ പൊ​​​​തു​​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന് സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം-​​​​പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രി ഹ​​​​ര്‍​ദീ​​​​പ് സിം​​​​ഗ് പു​​​​രി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ25 ​​​​പെ​​​​ട്രോ​​​​ള്‍ പ​​​​രീ​​​​ക്ഷ​​​​ണ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​ന്നും ഇ​​​​ത് ഉ​​​​ട​​​​ന്‍ രാ​​​​ജ്യ​​​​ത്തു നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

2023 ഏ​​​​പ്രി​​​​ല്‍ മു​​​​ത​​​​ല്‍ ഇ15 ​​​​പെ​​​​ട്രോ​​​​ളും 2024 ഏ​​​​പ്രി​​​​ല്‍ മു​​​​ത​​​​ല്‍ ഇ19 ​​​​പെ​​​​ട്രോ​​​​ളും രാ​​​​ജ്യ​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. നി​​​​ല​​​​വി​​​​ല്‍ 20 ല​​​​ക്ഷം നാ​​​​ലുച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും 20 കോ​​​​ടി ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഇ20 ​​​​ഇ​​​​ന്ധ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ര​​​​ത്തി​​​​ലു​​​​ണ്ട്. വാ​​​​ഹ​​​​ന​​​​നി​​​​ര്‍​മ​​​​താ​​​​ക്ക​​​​ളും സ​​​​ര്‍​വീ​​​​സ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ യാ​​​​തൊ​​​​രു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളു​​​​മി​​​​ല്ലെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പു​​​​രി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

പെ​​​​ട്രോ​​​​ളി​​​​ല്‍ 85 ശ​​​​ത​​​​മാ​​​​നം എ​​​​ഥ​​​​നോ​​​​ള്‍ ക​​​​ല​​​​ര്‍​ത്തി​​​​യ ഇ85 ​​​​ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന് കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ85 ​​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പു​​​​തി​​​​യ പെ​​​​ട്രോ​​​​ള്‍ പ​​​​മ്പു​​​​ക​​​​ള്‍ രാ​​​​ജ്യ​​​​ത്താ​​​​കെ സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും പു​​​​രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.
2023 ഏ​​​​പ്രി​​​​ലി​​​​നു​​​​ശേ​​​​ഷം നി​​​​ര്‍​മി​​​​ക്കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഇ20 ​​​​പെ​​​​ട്രോ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മാ​​​​രു​​​​തി, ഹോ​​​​ണ്ട, ഹീ​​​​റോ തു​​​​ട​​​​ങ്ങി​​​​യ വാ​​​​ഹ​​​​ന​​​​നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.

ഇ20 ​​​​പെ​​​​ട്രോ​​​​ളി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗം കാ​​​​റു​​​​ക​​​​ളു​​​​ടെ മൈ​​​​ലേ​​​​ജി​​​​ല്‍ മൂ​​​​ന്നു​​​മു​​​​ത​​​​ല്‍ 12 ശ​​​​ത​​​​മാ​​​​നം വ​​​​രെ മാ​​​​ത്രം കു​​​​റ​​​​വു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് കാ​​​​ര്‍ നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​ക​​​​ള്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, മൈ​​​​ലേ​​​​ജി​​​​ല്‍ ഇ​​​​തി​​​​ലേ​​​​റെ കു​​​​റ​​​​വു​​​​ണ്ടെ​​​​ന്നാ​​​​ണ് ഡ​​​​ല്‍​ഹി​​​​യി​​​​ലെ ജ​​​​ന്ത​​​​ര്‍ മ​​​​ന്ത​​​​റി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നെ​​​​ത്തി​​​​യ വാ​​​​ഹ​​​​ന​ ഉ​​​ട​​​​മ​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞ​​​​ത്. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ള്‍​ക്കു പു​​​​റ​​​​മെ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ വാ​​​​ഹ​​​​ന​ ഉ​​​​ട​​​​മ​​​​ക​​​​ള്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

Latest News

Corehub Up