അരൂര്: ഗ്യാസ് സിലിണ്ടര് ലീക്കായി തീ പടര്ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില് കഴിഞ്ഞ വീട്ടമ്മ മരിച്ചു. ഇന്ന് പുലര്ച്ചെയാണ് മരണം സംഭവിച്ചത്. അരൂര് ചന്തിരൂര് കണ്ടത്തി പറമ്പില് സിന്ധു (56) ആണ് മരിച്ചത്.
സിന്ധുവിനെ രക്ഷിക്കാന് ശ്രമിച്ച ഭര്ത്താവ് തിലകനും പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച സ്വവസതിയില് വച്ചാണ് സംഭവം. സംസ്ക്കാരം ഇന്ന് വൈകുന്നേരം ഏഴിന് വീട്ടുവളപ്പില് നടക്കും. മക്കള്: മീനു (ജര്മനി), ചിന്നു (സൗദി അറേബ്യ).