x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ എ​ൽ​പി​ജി ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു; പുഴ​യി​ലൂ​ടെ ഒ​ഴു​കി 3,000 പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ

വെബ് ഡെസ്ക്
Published: July 9, 2026 11:41 AM IST | Updated: July 9, 2026 12:21 PM IST

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പു​ഴ​യി​ലൂ​ടെ ഒ​ഴു​കുന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ പ്ലാ​ന്‍റി​ൽ വെ​ള്ളം ക​യ​റി മൂ​വാ​യി​ര​ത്തോ​ളം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​പ്പോ​യി. പ്ലാ​ന്‍റി​ന്‍റെ സു​ര​ക്ഷാ മ​തി​ൽ ത​ക​രു​ക​യും അ​തി​ശ​ക്ത​മാ​യി പ്ര​ള​യ​ജ​ലം ഉ​ള്ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പ്ലാ​ന്‍റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സി​ലി​ണ്ട​റു​ക​ൾ പാ​താ​ൾ​ഗം​ഗ പു​ഴ​യി​ലേ​ക്കും അ​ടു​ത്തു​ള്ള കാ​യ​ലി​ലേ​ക്കും ഒ​ഴു​കി​പ്പോ​യി.

ഒ​ഴു​കി​പ്പോ​യ സി​ലി​ണ്ട​റു​ക​ളി​ൽ പ​ല​തി​ലും പാ​ച​ക​വാ​ത​കം നി​റ​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പു​ഴ​യി​ലൂ​ടെ​യോ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യോ ഒ​ഴു​കി​ന​ട​ക്കു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ത്തു​ന്ന ജ​ന​ങ്ങ​ൾ അ​വ ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ​ക്കോ ക​മ്പ​നി​ക്കോ കൈ​മാ​റ​ണ​മെ​ന്ന് റാ​യ്ഗ​ഡ് ക​ള​ക്ട​ർ കി​ഷ​ൻ ജാ​വ്‌​ലെ അ​റി​യി​ച്ചു. ഒ​ഴു​കി​പ്പോ​യ സി​ലി​ണ്ട​റു​ക​ളി​ൽ ഗ്യാ​സ് ഉ​ണ്ടോ എ​ന്നോ, അ​വ സു​ര​ക്ഷി​ത​മാ​യ അ​വ​സ്ഥ​യി​ലാ​ണോ എ​ന്നോ ഉ​റ​പ്പി​ല്ല. അ​തു​കൊ​ണ്ട് ഇ​വ വീ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തോ, തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​ഴ​യി​ൽ നി​ന്നും കി​ട്ടി​യ സി​ലി​ണ്ട​റു​ക​ൾ ആ​രും വീ​ട്ടി​ൽ സൂ​ക്ഷി​ക്ക​രു​തെ​ന്നും എ​ത്ര​യും വേ​ഗം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ മ​ഹാ​രാ​ഷ്ട്ര​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച ജ​ല്ല​ക​ളി​ലൊ​ന്നാ​ണ് റാ​യ്ഗ​ഡ്. പ​ല​യി​ട​ങ്ങ​ളി​ലും ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യും വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags : Deepika GasCylinder Float

Recent News

Corehub Up