NRI
ന്യൂയോർക്ക്: ടൈം മാഗസിന്റെ 2026-ലെ 'വുമൺ ഓഫ് ദി ഇയർ' പട്ടിക പുറത്തിറങ്ങി. വിദ്യാഭ്യാസ, സാമ്പത്തിക, ബയോടെക്നോളജി മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച മൂന്ന് ഇന്ത്യൻ വംശജരാണ് ഈ അഭിമാനകരമായ പട്ടികയിൽ ഇടംപിടിച്ചത്.
സഫീന ഹുസൈൻ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പെൺകുട്ടികളെ തിരികെ ക്ലാസ്മുറികളിലെത്തിക്കുന്ന 'എഡ്യൂക്കേറ്റ് ഗേൾസ്' എന്ന എൻജിഒയുടെ സ്ഥാപകയാണ്. ഇതുവരെ 15 ലക്ഷം പെൺകുട്ടികളെ ഇവർ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവന്നു. രമൺ മാഗ്സസെ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ എൻജിഒ കൂടിയാണിത്.
രേഷ്മ സൗജാനി, 'ഗേൾസ് ഹു കോഡ്' , 'മോംസ് ഫസ്റ്റ്' എന്നിവയുടെ സ്ഥാപക. അമേരിക്കയിലെ ശിശുസംരക്ഷണ പ്രതിസന്ധിക്കെതിരെയും അമ്മമാരുടെ സാമ്പത്തിക തുല്യതയ്ക്കായും നടത്തിയ പോരാട്ടങ്ങളാണ് ഇവരെ ഈ നേട്ടത്തിന് അർഹയാക്കിയത്.
ഡോ. രേഷ്മ കേവൽരമണി, പ്രമുഖ ബയോടെക് കമ്പനിയായ 'വെർട്ടെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ സിഇഒ സിക്കിൾ സെൽ അനീമിയയ്ക്കുള്ള ലോകത്തിലെ ആദ്യത്തെ ക്രിസ്പർ അധിഷ്ഠിത ജീൻ എഡിറ്റിംഗ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത് ഇവരാണ്.
പാകിസ്താനി അഭിഭാഷക മഹ്നൂർ ഒമർ, ഗായിക ബ്രാൻഡി കാർലൈൽ തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.
District News
കൊല്ലം: വോട്ടര്പ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആര്) പൂര്ത്തിയായപ്പോള് ജില്ലയില് അന്തിമ പട്ടികയില് ഉള്പ്പെട്ടത് 20,76,671 പേര്. മുമ്പുണ്ടായിരുന്ന വോട്ടര്പ്പട്ടികയില്നിന്ന് 67,856പേര് പുറത്തായി. കരട് വോട്ടര്പ്പട്ടികയില് പേരില്ലാതിരുന്ന 92,786 പേര് അന്തിമ പട്ടികയില് ഉള്പ്പെട്ടു. എസ്ഐആര് ആദ്യഘട്ടം പൂര്ത്തിയായപ്പോള് ആകെ വോട്ടര്മാരായിരുന്ന 21.44 ലക്ഷം ആളുകളില് 1.60 ലക്ഷംപേര് പട്ടികയില്നിന്ന് പുറത്തായിരുന്നു. എന്നാല് 87,979 പേര് പിന്നീട് പട്ടികയില് പേര് ചേര്ത്തു.
10,84,207 സ്ത്രീകളും 9,92,443 പുരുഷന്മാരും 21 ട്രാന്സ്ജെന്ഡേഴ്സും അടക്കം 20,76,671 പേരാണ് പുതിയ പട്ടികയിലുള്ളത്. കരട് പട്ടികയില് പല കാരണങ്ങളാല് ഉള്പ്പെടാതെ പോയവര് പുതിയതായി പേര് ചേര്ത്തിട്ടുണ്ട്. 18 വയസ് പൂര്ത്തിയായ പുതിയ വോട്ടര്മാര് 24,850 മാത്രമാണ്. അതേ സമയം പുതുതായി വോട്ട് ചേര്ക്കാന് അപേക്ഷ നല്കിയവരില് 8445 പേരുടെ അപേക്ഷ തള്ളി.
ആകെ 96,432 പേരാണ് അപേക്ഷ നല്കിയിരുന്നത്. ജില്ലയിലെ വോട്ടര്പ്പട്ടികയില് 16,079 പേര് 85 വയസിനു മുകളിലുള്ളവരും 18,886 പേര് ഭിന്നശേഷിക്കാരുമാണ്. പ്രവാസി വോട്ടര്മാരുടെ എണ്ണം വര്ധിച്ചിട്ടുണ്ട് 6876 പേര്.
ഹിയറിംഗിൽ അയോഗ്യരായവര് 3746
ജില്ലയിലെ 1.53 ലക്ഷം പേര്ക്ക് 2002ലെ എസ്ഐആര് പട്ടികയുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങള് നല്കാന് സാധിച്ചിരുന്നില്ല. ഇതിനു പുറമേ പട്ടികയിലെയും വിവരങ്ങളിലെയും പൊരുത്തക്കേടുകള് ചൂണ്ടിക്കാണിച്ച് 98,945 ആളുകളെ ഹിയറിംഗിനു വിളിച്ചിരുന്നു. ആകെ 2,52,872 പേര്ക്കാണ് ഹിയറിംഗ് നടന്നത്. ഇതില് 2,48,976 വോട്ടര്മാര് അന്തിമപട്ടികയില് ഉള്പ്പെട്ടു. 3746 പേരെ മരണം, ഇരട്ടിപ്പ്, വിദേശ പൗരത്വം തുടങ്ങിയ കാരണങ്ങള് കൊണ്ട് ഹിയറിംഗിൽ അയോഗ്യരാക്കി.
ഹിയറിംഗില് അയോഗ്യരായ വോട്ടര്മാര്ക്കും പരാതിയുള്ളവര്ക്കും വോട്ടര്പ്പട്ടിക പ്രസിദ്ധീകരിച്ചോ ഉത്തരവ് ലഭിച്ചോ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒന്നാം അപ്പീല് നല്കാം.
30 ദിവസത്തിനകം ചീഫ് ഇലക്ടറല് ഓഫീസര്ക്ക് രണ്ടാം അപ്പീല് നല്കാം. അന്തിമ വോട്ടര്പ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്ദേശ പത്രിക സമര്പ്പിക്കുന്ന ദിവസംവരെ വോട്ടറായി പേര് ചേര്ക്കാന് അവസരമുണ്ടാകും.
കൂടുതല് വോട്ടർമാര് കരുനാഗപ്പള്ളിയില്
ജില്ലയില് കൂടുതല് വോട്ടർമാര് ഉള്ളതു കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലാണ്. 2,13,642 വോട്ടർമാര്. കുണ്ടറ മണ്ഡലമാണ് രണ്ടാമത്. ഏറ്റവും കൂടുതല് ട്രാന്സ്ജെന്ഡര് വോട്ടർമാരും (4 പേര്) കുണ്ടറയിലാണ്. കുന്നത്തൂര്, ചടയമംഗലം മണ്ഡലങ്ങളില് രണ്ടു ലക്ഷത്തിലധികം വോട്ടർമാരുണ്ട്.
കൊല്ലത്താണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 1,63,106 പേര്. കരുനാഗപ്പള്ളിയുമായി നോക്കുമ്പോള് ഏതാണ്ട് അന്പതിനായിരത്തിലധികം വോട്ടർമാരുടെ കുറവുണ്ട്.നഗര മണ്ഡലമായ ഇരവിപുരത്തും കൊല്ലം പോലെ വോട്ടർമാര് കുറവുണ്ട്. 1,67,398 പേര്.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില് സൂപ്പര് എട്ട് പട്ടിക പൂര്ത്തിയായി. ഗ്രൂപ്പ് എയില്നിന്ന് മൂന്നാം ജയത്തോടെ പാക്കിസ്ഥാനും സൂപ്പര് എട്ട് ടിക്കറ്റ് എടുത്തതോടെയാണിത്. ബി, സി, ഡി ഗ്രൂപ്പുകളില് ആദ്യ രണ്ടു സ്ഥാനക്കാരായി സൂപ്പര് എട്ടില് ഇടംപിടിച്ച ടീമുകളുടെ പട്ടിക നേരത്തേ പൂര്ത്തിയായിരുന്നു.
ഇവര് സൂപ്പര്
ഗ്രൂപ്പ് എയില്നിന്ന് ഇന്ത്യ, പാക്കിസ്ഥാന്, ഗ്രൂപ്പ് ബിയില്നിന്ന് ശ്രീലങ്ക, സിംബാബ്വെ, ഗ്രൂപ്പ് സിയില്നിന്ന് വെസ്റ്റ് ഇന്ഡീസ്, ഇംഗ്ലണ്ട്, ഗ്രൂപ്പ് ഡിയില്നിന്ന് ദക്ഷിണാഫ്രിക്ക, ന്യൂസിലന്ഡ് ടീമുകളാണ് സൂപ്പര് എട്ടിലേക്ക് എത്തിയത്.
സിംബാബ്വെ മാത്രം
സൂപ്പര് എട്ടില് രണ്ട് ഗ്രൂപ്പുകളിലായാണ് എട്ടു ടീമുകളും മത്സരിക്കുന്നത്. സൂപ്പര് എട്ട് ഗ്രൂപ്പ് ഒന്നില് ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളും ഗ്രൂപ്പ് രണ്ടില് പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്ഡ് ടീമുകളും. റൗണ്ട് റോബിന് അടിസ്ഥാനത്തില് ഗ്രൂപ്പില് എല്ലാ ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര് സെമിയിലേക്കു മുന്നേറും.
ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്ഡീസ് ടീമുകള് പ്രാഥമിക ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര് എട്ടില് എത്തിയാല് ഗ്രൂപ്പ് ഒന്നിലും പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്ഡ് ടീമുകള് ഗ്രൂപ്പ് രണ്ടിലും ആയിരിക്കുമെന്ന് റാങ്കിംഗിലൂടെ നിശ്ചയിക്കപ്പെട്ടു. ഈ ടീമുകളല്ലാതെ മറ്റു ടീമുകള് സൂപ്പര് എട്ടില് എത്തിയാല് പുറത്താകുന്ന ടീമിന്റെ സ്ഥാനം അവര്ക്കു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ സൂപ്പര് എട്ട് കാണാതെ പുറത്തായപ്പോള് സിംബാബ്വെ ഗ്രൂപ്പ് ഒന്നില് ഉള്പ്പെട്ടത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം.
24, 08,503 പേർ പട്ടികയിൽനിന്ന് പുറത്തായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്.
ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം 6 പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാംഗ്മൂലവും സമർപ്പിക്കണം. വിദേശത്തുള്ളവർക്കു പേരു ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ജനുവരി 22 വരെ പരാതികൾ നൽകാമെന്നും ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ ഉൾപ്പെടും. 8.16 ലക്ഷം പേർ താമസം മാറി. 1.36 ലക്ഷം പേരുടെ പേര് ഒന്നിൽ കൂടുതലുണ്ടെന്നും കണ്ടെത്തി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വോട്ടർപട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയാണ് സ്ഥാനാർഥികളെ പരിചയപ്പെടുത്തിയത്.
ഭരണം നിലനിർത്താൻ 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ട് സീറ്റിലെ സ്ഥാനാർഥികളെ പിന്നീട് അറിയിക്കും. മേയർ ആര്യ രാജേന്ദ്രന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഇല്ല. 30 വയസിൽ താഴെയുള്ള 13 പേർ മത്സരിക്കുന്നുണ്ട്.
സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള് എസ് -രണ്ട്, കേരള കോണ്ഗ്രസ് എം മൂന്ന്, ആര്ജെഡി മൂന്ന് എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികള് ഒരോ സീറ്റിലും മത്സരിക്കും. നേരത്തെ കോണ്ഗ്രസും, ബിജെപിയും ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ തലസ്ഥാനം പിടിക്കാൻ പ്രമുഖരെ ഇറക്കി ബിജെപി. ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര് പറഞ്ഞു.
അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 67 സ്ഥാനാര്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്ഡിൽ മുൻ ഡിജിപി ആര് ശ്രീലേഖ മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്ട്സ് കൗണ്സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും മുതിർന്ന നേതാവ് വി.വി.രാജേഷ് കൊടുങ്ങന്നൂര് വാര്ഡിലും മത്സരിക്കും.
തിരുമല വാര്ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എം.ആര്. ഗോപൻ എന്നിവരും സ്ഥാനാര്ഥികളാണ്. പേരുര്ക്കടയിൽ ടി.എസ്. അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവും ജനവിധിതേടും.
മുന് എംഎല്എ ശബരീനാഥനെ ഉള്പ്പെടെ കളത്തിലിറക്കിയാണ് കോണ്ഗ്രസ് തിരുവനന്തപുരത്ത് മത്സരത്തിന് ഒരുങ്ങുന്നത്. ഭൂരിഭാഗം സ്ഥാനാര്ഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ് ആദ്യഘട്ട പ്രചാരണ പരിപാടികളും ആരംഭിച്ചുകഴിഞ്ഞു.
Kerala
തിരുവനന്തപുരം: പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷജീര് ഉള്പ്പെടെ 15 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേമം വാര്ഡിലാണ് ഷജീര് ജനവിധി തേടുന്നത്. സ്ഥാനാർഥികളുടെ പേരും വാർഡും: ജി. രവീന്ദ്രന്നായര് (സൈനിക സ്കൂള് ), പി.ആര്.പ്രദീപ് (ഞാണ്ടൂര്കോണം), കെ.ശൈലജ (ചെമ്പഴന്തി), വനജ രാജേന്ദ്രബാബു (മണ്ണന്തല), മണ്ണാമൂല രാജേഷ് (തുരുത്തുമൂല).
വി.മോഹന് തമ്പി (വലിയവിള), ജി.പത്മകുമാര് (മേലാംകോട്), എസ്.ശ്രുതി (കാലടി), സി.എസ്.ഹേമ (കരുമം), ഐ. രഞ്ജിനി (വെള്ളാര്), യു.എസ് രേഷ്മ (കളിപ്പാന്കുളം), എ.ബിനുകുമാര് (കമലേശ്വരം), കെ.എസ്. ജയകുമാരന് (ചെറുവയ്ക്കല്), വി.ജി. പ്രവീണ സുനില് (അലത്തറ) എന്നിവരുടെ പേരുകളാണ് രണ്ടാം പട്ടികയില് ഇടം നേടിയത്.
കെ.എസ്.ശബരിനാഥൻ ഉൾപ്പടെ 48 പേരുകള് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 23 ഡിവിഷനുകളിലെ സ്ഥാനാര്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: പ്രത്യേക സമഗ്ര പരിശോധനയ്ക്ക് ശേഷം ബിഹാറിലെ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടർമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കി.
കരട് പട്ടികയിലെ കടുംവെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആധാർ കൂടി തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് കൂടുതൽ വോട്ടർമാരെ അന്തിമ പട്ടികയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് വിലയിരുത്തുന്നതിനായി ഒക്ടോബര് നാല്, അഞ്ച് തീയതികളില് തെരഞ്ഞെടുപ്പ് കമ്മീഷന് പറ്റ്ന സന്ദര്ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.