ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആദ്യ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി പുറത്തുവിട്ടു. 22 പേരുടെ ആദ്യഘട്ട പട്ടികയാണ് ദേശീയ നേതൃത്വം പുറത്തിറക്കിയത്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സെലീന ഫിലിപ്പ് കോട്ടയത്ത് സ്ഥാനാർഥിയാകും.
കോഴിക്കോട് ഡോ. അൽഫോൻസാ മാത്യുവും, നേമത്ത് കെ.യു.വിനുവും കൊട്ടാരക്കരയിൽ ഡി.മാമച്ചൻ, തൊടുപുഴയിൽ അഡ്വ. ബേസിലും അടക്കമുള്ളവർ ജനവിധി തേടും. കേരളത്തിലെ എല്ലാ സീറ്റിലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ വിനോദ് വിത്സൻ മാത്യു ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ഒരു കൈ നോക്കാൻ പാർട്ടി തീരുമാനിച്ചത്. സ്ഥാനാർഥികൾക്കായി വോട്ട് അഭ്യർഥിച്ച് അരവിന്ദ് കേജരിവാൾ ഉൾപ്പടെയുള്ളവർ സംസ്ഥാനത്തെത്തും.
Tags : election Aam Aadmi Party candidate list