Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pothole

ഗ​ർ​ഭി​ണി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് റോ​ഡി​ലെ കു​ഴി​യി​ൽ കു​ടു​ങ്ങി; ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ ഗ​ർ​ഭി​ണി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് റോ​ഡി​ലെ കു​ഴി​യി​ൽ കു​ടു​ങ്ങി ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ചു. ഗ​ധ്വാ​ർ സ്വ​ദേ​ശി പ്ര​ദീ​പ് സി​ഗി​ന്‍റെ​യും നി​ധി​യു​ടെ​യും കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

സെ​പ്റ്റ​ബ​ർ മൂ​ന്നാം തീ​യ​തി പു​ല​ർ​ച്ചെ ഒ​ന്നി​ന് പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന് യു​വ​തി​യെ​യും കൊ​ണ്ട് കു​ടും​ബം ആം​ബു​ല​ൻ​സി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ യാ​ത്ര​യ്ക്കി​ടെ ആം​ബു​ല​ൻ​സ് റോ​ഡി​ലെ കഴിയിൽ കു​ടു​ങ്ങി. വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ട്രാ​ക്ട​റി​ൽ കെ​ട്ടി​വ​ലി​ച്ചാ​ണ് ആം​ബു​ല​ൻ​സ് പു​റ​ത്തെ​ടു​ത്ത​ത്. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ള​മാ​ണ് വാ​ഹ​നം ഇ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ചാ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

യു​വ​തി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

റോഡിലെ അപകടകരമായ കുഴി മൂടി

വൈ​ക്കം: വൈ​ക്കം ടൗ​ൺ​ഹാ​ളി​നു സ​മീ​പ​ത്തെ വ​ള​വി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്ന റോ​ഡി​ലെ കു​ഴി വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് മൂ​ടി.

കാ​ന​യു​ടെ മു​ക​ളി​ലെ ത​ക​ർ​ന്ന സ്ലാ​ബും ഇ​വ​ർ മാ​റ്റി അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്കി. ഏ​റെ​ക്കാ​ല​മാ​യി അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്ന ഇ​ട​റോ​ഡി​ലെ ര​ണ്ടു മീ​റ്റ​റോ​ളം വ​രു​ന്ന കു​ഴി​യാ​ണ് സി​മ​ന്‍റി​ട്ട് അ​ട​ച്ച​ത്. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​നി​ൽ കു​മാ​ർ, റെ​ജി​മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ​തി​ന​ഞ്ചോ​ളം പേ​ർ ചേ​ർ​ന്നാ​ണ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത

District News

റോ​ഡി​ലെ കു​ഴി​യ​ട​ച്ച് തെ​ര​. വാ​ഗ്ദാ​നം പാ​ലി​ച്ചു


രാ​ജാ​ക്കാ​ട്: കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നുകി​ട​ന്ന റോ​ഡി​ലെ കു​ഴി​യ​ട​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ച്ച് വാ​ർ​ഡ് മെംബ​ർ.​സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​മ്പ് വോ​ട്ട​ര്‍​മാ​ര്‍‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​നം സ്വ​ന്തം ചെ​ല​വി​ല്‍ ന​ട​പ്പി​ലാ​ക്കി​യാ​ണ് രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍നി​ന്നു വി​ജ​യി​ച്ച യുഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​ഷി ക​ന്യാ​ക്കു​ഴി മാ​തൃ​ക​യാ​യ​ത്. രാ​ജാ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ബൈ​പാ​സ് റോ​ഡി​ലെ വ​ലി​യ കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചാ​ണ് ജോ​ഷി വാ​ഗ്ദാ​നം പാ​ലി​ച്ച​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണരം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ന്ന സ​മ​യ​ത്താ​ണ് വി​ജ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ റോ​ഡി​ലെ കു​ഴി​യ​ട​യ്ക്കു​മെ​ന്ന് ജോ​ഷി ക​ന്യാ​ക്കു​ഴി വാ​ഗ്ദാ​നം ചെ​യ്ത​ത്. തു​ട​ര്‍​ന്ന് വി​ജ​യി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം ആ​ദ്യം ചെ​യ്ത​ത​തും സ്വ​ന്തം ചെ​ല​വി​ല്‍ കോ​ണ്‍​ക്രീ​റ്റ് എ​ത്തി​ച്ച് റോ​ഡി​ലെ കു​ഴി അ​ട​യ്ക്കു​ന്ന​താ​യി​രു​ന്നു. നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന ജോ​ഷി മു​ൻ മ​ന്ത്രി എം.​എം. മ​ണി​യു​ടെ മ​ക​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ൻ​പ​തു വ​ർ​ഷം പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്ന എം.​എ​സ്. സ​തി വി​ജ​യി​ച്ച സി​റ്റിം​ഗ് സീ​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Latest News

Corehub Up