x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ കു​ഴി​യ​ട​ച്ച് തെ​ര​. വാ​ഗ്ദാ​നം പാ​ലി​ച്ചു


Published: December 19, 2025 06:11 AM IST | Updated: December 19, 2025 06:11 AM IST


രാ​ജാ​ക്കാ​ട്: കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നുകി​ട​ന്ന റോ​ഡി​ലെ കു​ഴി​യ​ട​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ച്ച് വാ​ർ​ഡ് മെംബ​ർ.​സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​മ്പ് വോ​ട്ട​ര്‍​മാ​ര്‍‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​നം സ്വ​ന്തം ചെ​ല​വി​ല്‍ ന​ട​പ്പി​ലാ​ക്കി​യാ​ണ് രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍നി​ന്നു വി​ജ​യി​ച്ച യുഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​ഷി ക​ന്യാ​ക്കു​ഴി മാ​തൃ​ക​യാ​യ​ത്. രാ​ജാ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ബൈ​പാ​സ് റോ​ഡി​ലെ വ​ലി​യ കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചാ​ണ് ജോ​ഷി വാ​ഗ്ദാ​നം പാ​ലി​ച്ച​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണരം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ന്ന സ​മ​യ​ത്താ​ണ് വി​ജ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ റോ​ഡി​ലെ കു​ഴി​യ​ട​യ്ക്കു​മെ​ന്ന് ജോ​ഷി ക​ന്യാ​ക്കു​ഴി വാ​ഗ്ദാ​നം ചെ​യ്ത​ത്. തു​ട​ര്‍​ന്ന് വി​ജ​യി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം ആ​ദ്യം ചെ​യ്ത​ത​തും സ്വ​ന്തം ചെ​ല​വി​ല്‍ കോ​ണ്‍​ക്രീ​റ്റ് എ​ത്തി​ച്ച് റോ​ഡി​ലെ കു​ഴി അ​ട​യ്ക്കു​ന്ന​താ​യി​രു​ന്നു. നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന ജോ​ഷി മു​ൻ മ​ന്ത്രി എം.​എം. മ​ണി​യു​ടെ മ​ക​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ൻ​പ​തു വ​ർ​ഷം പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്ന എം.​എ​സ്. സ​തി വി​ജ​യി​ച്ച സി​റ്റിം​ഗ് സീ​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Tags : nattu vishesham road was filled pothole

Recent News

Corehub Up