Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Registers

മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രെ കേ​സെ​ടു​ത്ത് ഇ​ഡി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കു​മെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് കേസെടുത്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ ര​ണ്ട് ഇ​സി​ഐ​ആ​റു​ക​ളാ​ണ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പി​ണ​റാ​യി വി​ജ​യ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി വി​ജി​ല​ൻ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി ന​ട​പ​ടി. മാ​സ​പ്പ​ടി കേ​സും ഹ​വാ​ല കേ​സും വെ​വ്വേ​റെ ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കും.

വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ എ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ പി​ണ​റാ​യി​ക്ക് അ​നു​മ​തി ന​ൽ​ക​ണോ എ​ന്ന​തി​ൽ ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും.

National

വി​രു​ദു​ന​ഗ​ർ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല സ്ഫോ​ട​നം; ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ​ കേ​സെ​ടു​ത്തു

ചെന്നൈ: ത​മി​ഴ്നാ​ട് വി​രു​ദു​ന​ഗ​ർ ക​ട്ടു​ന്നാ​ർ​പ​ട്ടി​യി​ലെ പ​ട​ക്ക നി​ർ​മ്മാ​ണ​ശാ​ല സ്ഫോ​ട​ന​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി, വി​രു​ദു​ന​ഗ​ർ എ​സ്പി എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

ര​ണ്ടാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 25 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. 21 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗു​രു​ത​ര പ​രു​ക്കേ​റ്റ ആ​റു​പേ​ർ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ്ഫോ​ട​നം ന​ട​ന്ന സ​മ​യ​ത്ത് ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ്ഫോ​ട​നം ന​ട​ന്ന വ​ന​ജ ഫ​യ​ർ ഫാ​ക്ട​റി ഉ​ട​മ ഈ​ശ്വ​രി, ഭ​ർ​ത്താ​വ് മു​ത്തു​മാ​ണി​ക്യം എ​ന്നി​വ​ർ വി​രു​ദു​ന​ഗ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ത്തി​യ സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തി​ന് മു​ക​ളി​ലൂ​ടെ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ അ​നു​മ​തി ഇ​ല്ലാ​തെ പ​റ​ന്ന​തി​ൽ കേ​സെ​ടു​ത്ത് പ​മ്പ പോ​ലീ​സ്. അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യു​ടെ മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തി​യ​ത് അ​തീ​വ ഗൗ​ര​വ​ക​ര​മെ​ന്ന് സ്പെ​ഷ്യ​ൽ ക​മ്മീ​ഷ്​ണ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ൽ, അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യ​തി​നെ തു​ട​ർ​ന്ന് ദി​ശ​തെ​റ്റി പ​റ​ന്ന് പോ​യ​താ​ണെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് വി​ശ​ദീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ സ​ന്നി​ധാ​ന​ത്തി​ന് മു​ക​ളി​ലൂ​ടെ വ​ട്ട​മി​ട്ട് പ​റ​ന്ന​ത്. കൊ​ടി​മ​ര​ത്തി​ന് അ​ഞ്ച​ടി മു​ക​ളി​ലാ​യി നാ​ലു​വ​ട്ടം പ​തി​യെ പ​റ​ന്നു.

ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ശ്രീ​കോ​വി​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. അ​ത് ക​ണ്ടാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്. നി​ല​യ്ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം മേ​ഖ​ല​ക​ളി​ൽ ഡ്രോ​ണു​ക​ൾ പോ​ലും അ​നു​വ​ദ​നീ​യ​മ​ല്ല.

വി​വി​ഐ​പി​ക​ളു​മാ​യി നി​ല​യ്ക്ക​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങു​ന്ന​തി​ന് പോ​ലും മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ആ​ണെ​ങ്കി​ൽ പോ​ലും ഹെ​ലി​കോ​പ്റ്റ​ർ സ​ന്നി​ധാ​ന​ത്തി​നു മു​ക​ളി​ൽ എ​ത്തി​യ​ത് അ​തീ​വ ഗൗ​ര​വ​മെ​ന്ന് സ്പെ​ഷ്യ​ൽ ക​മ്മീ​ഷ്ണ​ർ ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​ഡി​ജി​പി ശ്രീ​ജി​ത്ത് ന​ൽ​കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും കോ​ട​തി​ക്ക് കൈ​മാ​റും.

 

Kerala

ര​ണ്ടാ​ന​ച്ഛ​ൻ ആ​റ് വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വം; സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

കാ​സ​ർ​ഗോ​ഡ്: ര​ണ്ടാ​ന​ച്ഛ​ൻ ആ​റ് വ​യ​സു​കാ​ര​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കെ​സെ​ടു​ത്ത് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പോ​ലീ​സി​നോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടും. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് അ​ടി​യ​ന്തി​ര​മാ​യി സ​മ​ർ​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ആ​റ് വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ജ​ന​ലി​ലൂ​ടെ അ​യ​ൽ​വാ​സി പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ന​ച്ഛ​നി​ൽ നി​ന്നും നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​ന​മാ​ണ്. ര​ണ്ടാ​ന​ച്ഛ​നാ​യ ഷൗ​ക്ക​ത്ത​ലി സ്ഥി​ര​മാ​യി മ​ർ​ദ്ദി​ക്കാ​റു​ണ്ടെ​ന്നും കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് ത​ണു​ത്ത പാ​ൽ​ക്ക​വ​ർ വെ​ച്ച ശേ​ഷം മ​റു​ഭാ​ഗ​ത്തെ ക​വി​ളി​ൽ അ​ടി​ച്ചു. കു​ട്ടി​യു​ടെ കാ​ലു​ക​ൾ വ​ള​ച്ചൊ​ടി​ച്ച് ക​ഴു​ത്തോ​ളം വ​ലി​ച്ചു​നീ​ട്ടി. ക​ഴു​ത്ത് നി​ല​ത്തേ​ക്ക് അ​മ​ർ​ത്തി​പ്പി​ടി​ച്ചു.

മ​ർ​ദ​ന​മേ​റ്റ് കു​ട്ടി ക​ര​യു​മ്പോ​ൾ, ശ​ബ്ദം പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ വാ​യി​ൽ തു​ണി തി​രു​കി​യ ശേ​ഷം വീ​ണ്ടും മ​ർ​ദ​നം തു​ട​രു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങി കി​ട​ക്കു​മ്പോ​ൾ പോ​ലും കു​ട്ടി​യെ മ​ർ​ദ്ദി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ ക​ണ്ണു​ക​ൾ​ക്ക് താ​ഴെ​യും കൈ​ക​ളി​ലും മ​ർ​ദ്ദ​ന​മേ​റ്റ​തി​ലു​ള്ള പ​ച്ച നി​റ​ത്തി​ലു​ള്ള പാ​ടു​ക​ളു​ണ്ട്.

ശ​രീ​ര​ത്തി​ലും ത​ല​യി​ലും മു​റി​വു​ക​ളു​ടെ പാ​ടു​ക​ളു​മു​ണ്ട്. സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ പ്ര​കാ​രം ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ കു​ട്ടി​യു​ടെ പി​താ​വ് രം​ഗ​ത്തെ​ത്തി.

പോ​ലീ​സ് ദു​ർ​ബ​ല വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും. അ​തു​കൊ​ണ്ട് ത​ന്നെ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചു​വെ​ന്നും കേ​സ് ഒ​ത്ത് തീ​ർ​പ്പാ​ക്കാ​ൻ പോ​ലീ​സ് ശ്ര​മം ന​ട​ത്തി​യെ​ന്നും പി​താ​വ് പ​റ​ഞ്ഞു. പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up