Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Staff

'ഞാ​ൻ താ​ക്കൂ​ർ ആ​ണ്, ക​ളി​ക്ക​രു​ത്''; ക​സ്റ്റ​മ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ജീ​വ​ന​ക്കാ​രി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ ക​സ്റ്റ​മ​റെ ജാ​തി പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബാ​ങ്ക് ജീ​വ​ന​ക്കാ​രി.

കാ​ൺ​പൂ​രി​ലെ എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് സം​ഭ​വം. പ​രാ​തി പ​റ​യാ​നെ​ത്തി​യ അ​ക്കൗ​ണ്ട് ഉ​ട​മ​യു​മാ​യി ആ​സ്ത എ​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്.

ക​സ്റ്റ​മ​റെ ജാ​തി പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് അ​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ലു​ണ്ട്. "ഞാ​ൻ ഠാ​ക്കൂ​ർ ആ​ണ്, എ​ന്നോ​ട് ക​ളി​ക്ക​രു​ത്' എ​ന്നാ​ണ് ഇ​വ​ർ ക​സ്റ്റ​മ​റോ​ട് പ​റ​യു​ന്ന​ത്. ത​ന്‍റെ സീ​റ്റി​ന​ടു​ത്ത് എ​ഴു​ന്നേ​റ്റ് നി​ന്ന് ക​സ്റ്റ​മ​റെ ദേ​ഷ്യ​ത്തോ​ടെ ശാ​സി​ക്കു​ന്ന​തും ഏ​റ്റു​മു​ട്ട​ലി​നി​ടെ ലാ​പ്‌​ടോ​പ്പ് എ​ടു​ത്ത് എ​റി​യാ​ൻ നോ​ക്കു​ന്ന​തും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ത​ർ​ക്ക​ത്തി​നി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​സ്ത​യെ ശാ​ന്ത​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ വ​ഴ​ങ്ങു​ന്നി​ല്ല. പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും ക​സ്റ്റ​മ​ർ​ക്ക് നേ​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ആ​സ്ത ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

 

Latest News

Corehub Up