x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് ഭീഷണി; ഇറാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് ബ്രിട്ടൻ


Published: February 28, 2026 02:00 AM IST | Updated: February 28, 2026 02:00 AM IST

ലണ്ടൻ: ഇറാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ താൽക്കാലികമായി പിൻവലിച്ച് ബ്രിട്ടൻ. യുഎസ് ആക്രമണഭീഷണി ശക്തമായി തുടരവേയാണു നടപടി. ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുഎസ് കോൺഗ്രസിലെ വാർഷികപ്രസംഗത്തിലും ആവർത്തിച്ചിരുന്നു.

ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് ഇറാൻ വിടാൻ നിർദേശിച്ചിട്ടുണ്ട്. അണുവായുധ പദ്ധതി ഉപേക്ഷിക്കാമെന്ന കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണു ട്രംപിന്‍റെ മുന്നറിയിപ്പ്. 

ഇസ്രയേലിലെ യുഎസ് എംബസിയിലെ അവശ്യസേവന വിഭാഗത്തിലേത് ഒഴികെയുള്ള ജീവനക്കാർക്കും മടങ്ങാമെന്ന് അംബാസഡർ മൈക്ക് ഹക്കബി പറഞ്ഞു.

Tags : UK embassy staff Iran

Recent News

Corehub Up