Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teacher

കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​ധ്യാ​പ​കൻ മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​ധ്യാ​പ​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹ​രി ആ​ർ. നാ​യ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കേ​ര​ള​ക​ലാ​മ​ണ്ഡ​ലം ക​ഥ​ക​ളി തെ​ക്ക​ൻ ക​ള​രി അ​ധ്യാ​പ​ക​നാ​ണ് ഹ​രി. പാ​ഞ്ഞാ​ളി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഭാ​ര്യ അ​ഞ്ജ​ലി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്.

ചെ​റു​തു​രു​ത്തി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ 'ദി​ശ' ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)

Leader Page

ഡോ. ​ജേ​ക്ക​ബ് ക​ട്ട​യ്ക്ക​ൽ; ഭാ​ര​തീ​യ​ചി​ന്ത​ക​ളെ മി​ശി​ഹാ​ദ​ർ​ശ​ന​ത്തി​ന് വ​ഴി​കാ​ട്ടി​യാ​ക്കി​യ ശ്രേ​ഷ്ഠ​ഗു​രു

ഭാ​​ര​​തീ​​യ​​ദ​​ർ​​ശ​​ന​​ത്തി​​ൽ അ​​ഗാ​​ധ പാ​​ണ്ഡി​​ത്യ​​മു​​ള്ള ക്രൈ​​സ്ത​​വ വൈ​​ദി​​ക​​രു​​ടെ​​യി​​ട​​യി​​ൽ ഒ​​രാ​​ളാ​​ണ് ആ​​ദ​​ര​​ണീ​​യ​​നാ​​യ ജേ​​ക്ക​​ബ് ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ. എ​​ന്നാ​​ൽ ഈ​​ശോ മി​​ശി​​ഹാ​​യു​​ടെ സു​​വി​​ശേ​​ഷ​​ദ​​ർ​​ശ​​ന​​ത്തെ അ​​നാ​​യാ​​സം മ​​ന​​സി​​ലാ​​ക്കാ​​ൻ ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത സ​​ഹാ​​യി​​ക്കും എ​​ന്ന ബോ​​ധ്യ​​ത്തി​​ലേ​​ക്ക് വി​​ദ്യാ​​ർ​​ഥി​​ക​​ളെ ന​​യി​​ക്കാ​​ൻ പ്രാ​​പ്ത​​നാ​​യ ഒ​​രു അ​​ധ്യാ​​പ​​ക​​നെ​​ന്ന നി​​ല​​യി​​ൽ ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ സ്ഥാ​​നം അ​​ന​​ന്യ​​മാ​​ണ്. വൈ​​ദി​​ക​​വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത​​യ്ക്ക് ഗ​​ണ്യ​​മാ​​യ ഒ​​രു സ്ഥാ​​നം ഉ​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്നു നി​​ർ​​ബ​​ന്ധബു​​ദ്ധി​​യു​​ള്ള അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യി​​ലെ​​യും പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ലെ​​യും ത​​ത്ത്വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും അ​​ധ്യാ​​പ​​ക​​നാ​​യി 1965 മു​​ത​​ൽ 1986 വ​​രെ​​യും തു​​ട​​ർ​​ന്ന് 1988 മു​​ത​​ൽ 1995 വ​​രെ​​യും അ​​ദ്ദേ​​ഹം നി​​ർ​​വ​​ഹി​​ച്ച ദീ​​ർ​​ഘ​​കാ​​ല ശു​​ശ്രൂ​​ഷ​​യെ ഭാ​​ര​​ത​​ത്തി​​ലെ ക്രൈ​​സ്ത​​വ സ​​ഭ എ​​ന്നെ​​ന്നും ന​​ന്ദി​​യോ​​ടെ സ്മ​​രി​​ക്കും. അ​​ദ്വൈ​​ത വേ​​ദാ​​ന്തം, ഉ​​പ​​നി​​ഷ​​ത്തു​​ക​​ൾ, ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത, മ​​താ​​ന്ത​​ര പ​​ഠ​​നം, സം​​സ്കൃ​​ത ഭാ​​ഷ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളെ ആ​​സ്പ​​ദ​​മാ​​ക്കി ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ എ​​ടു​​ത്ത ക്ലാ​​സു​​ക​​ൾ സെ​​മി​​നാ​​രി​​യി​​ലെ ത​​ത്ത്വ​​ശാ​​സ്ത്ര പ​​ഠ​​ന​​ത്തി​​നും ദൈ​​വ​​ശാ​​സ്ത്ര പ​​ഠ​​ന​​ത്തി​​നും വ​​ലി​​യ മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി​​രു​​ന്നു. വ​​ള​​രെ സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ മ​​നു​​ഷ്യ​​ർ​​ക്കു​​പോ​​ലും മ​​ന​​സി​​ലാ​​കു​​ന്ന രീ​​തി​​യി​​ൽ ഉ​​പ​​നി​​ഷ​​ദ് വാ​​ക്യ​​ങ്ങ​​ളെ ക്രൈ​​സ്ത​​വ​​മൂ​​ല്യ​​ങ്ങ​​ളോ​​ട് ചേ​​ർ​​ത്തു​​കാ​​ണാ​​ൻ അ​​ദ്ദേ​​ഹം പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട്.

വ്യ​​ക്തി​​പ​​ര​​മാ​​യ മ​​ത​​വി​​ശ്വാ​​സ​​ങ്ങ​​ൾ​​ക്ക​​തീ​​ത​​മാ​​യി ഓ​​രോ ഭാ​​ര​​തീ​​യ​​നും നി​​ർ​​ബ​​ന്ധ​​മാ​​യും മ​​ന​​സി​​ൽ സൂ​​ക്ഷി​​ക്കേ​​ണ്ട പ്ര​​ബോ​​ധ​​ന​​ങ്ങ​​ളാ​​ണ് ഭാ​​ര​​തീ​​യ ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ലു​​ള്ള​​തെ​​ന്ന് ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ ഊ​​ന്നി​​പ്പ​​റ​​യു​​മാ​​യി​​രു​​ന്നു. മ​​റ്റു മ​​ത​​ങ്ങ​​ളെ ആ​​ദ​​ര​​വോ​​ടെ കാ​​ണ​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​ഠി​​പ്പി​​ച്ചി​​രു​​ന്നു. എ​​ല്ലാ മ​​നു​​ഷ്യ​​രെ​​യും പ്ര​​കാ​​ശി​​പ്പി​​ക്കു​​ന്ന നി​​ത്യ​​സ​​ത്യ​​ത്തി​​ന്‍റെ ര​​ശ്മി മ​​റ്റു മ​​ത​​ങ്ങ​​ളും സം​​വ​​ഹി​​ക്കു​​ന്നു​​ണ്ട് എ​​ന്ന ര​​ണ്ടാം വ​​ത്തി​​ക്കാ​​ൻ കൗ​​ണ്‍​സി​​ലി​​ന്‍റെ ((Nostra Aetate, 2) പ്ര​​ബോ​​ധ​​ന​​ത്തെ സ​​ദാ ഹൃ​​ദ​​യ​​ത്തി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന വ്യ​​ക്തി​​യാ​​യി​​രു​​ന്നു ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ.

താ​​ൻ പ​​ഠി​​പ്പി​​ക്കു​​ന്ന വി​​ഷ​​യ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം അ​​ന്ത​​ർ​​ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ശ്ര​​ദ്ധ നേ​​ടി​​യ പ​​ണ്ഡി​​ത​​നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ധാ​​രാ​​ളം ഗ്ര​​ന്ഥ​​ങ്ങ​​ളി​​ലൂ​​ടെ​​യും ലേ​​ഖ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും ദേ​​ശീ​​യ​​വും അ​​ന്ത​​ർ​​ദേ​​ശീ​​യ​​വു​​മാ​​യ പ്ര​​ബ​​ന്ധാ​​വ​​ത​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യും അ​​ദ്ദേ​​ഹം ത​​ന്‍റെ ആ​​ഴ​​മേ​​റി​​യ പാ​​ണ്ഡി​​ത്യം ലോ​​ക​​ത്തി​​നു പ​​ക​​ർ​​ന്നു ന​​ല്കി. റു​​ഡോ​​ൾ​​ഫ് ഓ​​ട്ടോ, ആ​​ൽ​​ബ​​ർ​​ട്ട് ഷ്വൈ​​റ്റ്സെ​​ർ തു​​ട​​ങ്ങി​​യ പാ​​ശ്ചാ​​ത്യ ചി​​ന്ത​​ക​​ർ അ​​ദ്വൈ​​ത​​ചി​​ന്ത​​യി​​ൽ ധാ​​ർ​​മി​​ക​​ത​​യ്ക്ക് സ്ഥാ​​ന​​മി​​ല്ലെ​​ന്ന് വാ​​ദി​​ച്ചു.

ഇ​​ത്ത​​ര​​മൊ​​രു കാ​​ഴ്ച​​പ്പാ​​ടി​​ന്‍റെ ചു​​വ​​ടു​​പി​​ടി​​ച്ച് ക്രൈ​​സ്ത​​വ ചി​​ന്ത​​യും അ​​ദ്വൈ​​ത​​വേ​​ദാ​​ന്തം പോ​​ലു​​ള്ള ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത​​യും ഒ​​രി​​ക്ക​​ലും കൂ​​ട്ടി​​മു​​ട്ടാ​​നാ​​വാ​​ത്ത സ​​മാ​​ന്ത​​ര രേ​​ഖ​​ക​​ളാ​​ണെ​​ന്ന് വാ​​ദി​​ക്കു​​ന്ന​​വ​​രു​​ണ്ട്. എ​​ന്നാ​​ൽ, അ​​ദ്വൈ​​ത വേ​​ദാ​​ന്ത​​ചി​​ന്ത​​യെ ശ​​രി​​യാ​​യി മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​രാ​​ണ് അ​​ത്ത​​രം നി​​ല​​പാ​​ടു​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്ന് ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ സ​​മ​​ർ​​ഥി​​ക്കു​​ന്നു. ‘അ​​ദ്വൈ​​ത​​ത്തി​​ൽ മ​​ത​​വും ധാ​​ർ​​മി​​ക​​ത​​യും’ ((Religion and Ethics in Advaita) എ​​ന്ന ഗ്ര​​ന്ഥ​​ത്തി​​ലൂ​​ടെ അ​​ദ്ദേ​​ഹം ത​​ന്‍റെ സു​​പ്ര​​ധാ​​ന​​മാ​​യ ക​​ണ്ടെ​​ത്ത​​ലി​​നെ ലോ​​ക​​ശ്ര​​ദ്ധ​​യി​​ൽ കൊ​​ണ്ടു​​വ​​ന്നു.

സാ​​ഹി​​ത്യ, വൈ​​ജ്ഞാ​​നി​​ക, ദൈ​​വ​​ശാ​​സ്ത്ര മേ​​ഖ​​ല​​ക​​ളി​​ലാ​​യി ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ നാ​​ൽ​​പ്പ​​തി​​ലേ​​റെ ഗ്ര​​ന്ഥ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​യി​​ൽ മ​​താ​​ന്ത​​ര സം​​വാ​​ദ​​ത്തി​​ന്‍റെ​​യും ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത​​യു​​ടെ​​യും ക്രൈ​​സ്ത​​വ ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും മേ​​ഖ​​ല​​ക​​ളി​​ലെ ഗ്ര​​ന്ഥ​​ങ്ങ​​ൾ സ​​വി​​ശേ​​ഷ ശ്ര​​ദ്ധ നേ​​ടി​​യ​​വ​​യാ​​ണ്.

കേ​​ര​​ള ഭാ​​ഷ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘ക്രി​​സ്തു​​ദ​​ർ​​ശ​​നം’ ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ ഫാ. ​​ജോ​​ർ​​ജ് പു​​ഞ്ച​​ക്കു​​ന്നേ​​ലി​​നോ​​ട് ചേ​​ർ​​ന്ന് എ​​ഡി​​റ്റ് ചെ​​യ്ത ഗ്ര​​ന്ഥ​​മാ​​ണ്. ക്രി​​സ്തുവി​​ജ്ഞാ​​നീ​​യ​​ത്തി​​ലു​​ള്ള മ​​ല​​യാ​​ള​​ത്തി​​ലെ പ്ര​​ഥ​​മ​​വും സ​​മ​​ഗ്ര​​വു​​മാ​​യ ബൃ​​ഹ​​ദ് ഗ്ര​​ന്ഥ​​മാ​​ണി​​ത്. ത​​ന്‍റെ ഗ​​വേ​​ഷ​​ണപ്ര​​ബ​​ന്ധ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘മ​​ത​​വും ധാ​​ർ​​മി​​ക​​ത​​യും അ​​ദ്വൈ​​ത’ ​​യി​​ൽ എ​​ന്ന ഗ്ര​​ന്ഥ​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട കൃ​​തി.

‘ഭ​​ഗ​​വ​​ദ് ഗീ​​ത എ ​​ക്രി​​സ്ത്യ​​ൻ ക​​മ​​ന്‍റ​​റി’ ക്രി​​സ്തീ​​യ വീ​​ക്ഷ​​ണ​​കോ​​ണി​​ലൂ​​ടെ ഭ​​ഗ​​വ​​ദ് ഗീ​​ത​​യെ​​ക്കു​​റി​​ച്ച് ന​​ട​​ത്തി​​യ വി​​ശ​​ദ​​മാ​​യ പ​​ഠ​​ന​​മാ​​ണ്. ‘അ​​ക്വി​​നാ​​സ്, ശ​​ങ്ക​​ര മ​​ധ്വ ദ​​ർ​​ശ​​ന​​ങ്ങ​​ൾ ’ ക്രൈ​​സ്ത​​വ, ഹൈ​​ന്ദ​​വ ദ​​ർ​​ശ​​ന​​ങ്ങ​​ളു​​ടെ താ​​ര​​ത​​മ്യ പ​​ഠ​​ന​​മാ​​ണ്. ഈ​​ശാ​​വാ​​സ്യ ഉ​​പ​​നി​​ഷ​​ത്തി​​ന്‍റെ​​യും, ക​​ഠോ​​പ​​നി​​ഷ​​ത്തി​​ന്‍റെ​​യും മ​​ല​​യാ​​ള പ​​രി​​ഭാ​​ഷ​​ക​​ളും വ്യാ​​ഖ്യാ​​ന​​പ​​ഠ​​ന​​ങ്ങ​​ളും അ​​ട​​ങ്ങി​​യ ഗ്ര​​ന്ഥ​​ങ്ങ​​ളും അ​​ദ്ദേ​​ഹം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

‘അ​​വ​​താ​​ര​​വും ഉ​​ത്ഥാ​​ന​​വും ലോ​​ക​​മ​​ത​​ങ്ങ​​ളി​​ൽ ’ എ​​ന്ന കൃ​​തി വി​​വി​​ധ മ​​ത​​ങ്ങ​​ളി​​ലെ പു​​ന​​ർ​​ജ​​ന്മം, അ​​വ​​താ​​ര​​ങ്ങ​​ൾ, ഉ​​ത്ഥാ​​നം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​മാ​​ണ്. ‘മി​​സ്റ്റി​​സി​​സം ഓ​​ഫ് ദ ​​ഈ​​സ്റ്റ് ’ എ​​ന്ന കൃ​​തി യി​​ൽ പൗ​​ര​​സ്ത്യ മ​​ത​​ങ്ങ​​ളി​​ലെ മി​​സ്റ്റി​​ക്ക​​ൽ പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളും അ​​വ​​യ്ക്ക് ക്രി​​സ്തീ​​യ മി​​സ്റ്റി​​ക്ക​​ൽ അ​​നു​​ഭ​​വ​​ങ്ങ​​ളോ​​ടു​​ള്ള ബ​​ന്ധ​​വു​​മാ​​ണ് പ​​ഠ​​ന​​വി​​ഷ​​യം. പ​​ഴ​​യ​​നി​​യ​​മ​​ത്തി​​ലെ മ​​ര​​ണാ​​ന​​ന്ത​​ര ജീ​​വി​​ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഒ​​രു പ​​ഠ​​ന​​വും ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീ​​വ​​ച​​രി​​ത്രം, മാ​​ർ ക​​രി​​യാ​​റ്റി​​യെ​​ക്കു​​റി​​ച്ചു​​ള്ള ച​​രി​​ത്ര​​പ​​ഠ​​നം, ബൈ​​ബി​​ളി​​ലെ ന​​വ​​ര​​സ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​നം, ‘ന​​ചി ഗു​​രു ദ ​​ഹീ​​റോ ഓ​​ഫ് ഔ​​ർ ഏ​​ജ്’ എ​​ന്ന മ​​ത​​ദാ​​ർ​​ശ​​നി​​ക നോ​​വ​​ൽ എ​​ന്നീ ഗ്ര​​ന്ഥ​​ങ്ങ​​ൾ ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ കൃ​​തി​​ക​​ളി​​ൽ പ്ര​​ത്യേ​​ക ശ്ര​​ദ്ധ അ​​ർ​​ഹി​​ക്കു​​ന്ന​​വ​​യാ​​ണ്.

ന​​ർ​​മ​​ര​​സ പ്ര​​ധാ​​ന​​മാ​​യ നി​​ര​​വ​​ധി ലേ​​ഖ​​ന സ​​മാ​​ഹാ​​ര​​ങ്ങ​​ളും അ​​ദ്ദേ​​ഹം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മ​​ല​​യാ​​ള​​ത്തി​​ലെ സു​​പ്ര​​ധാ​​ന ആ​​നു​​കാ​​ലി​​ക പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളി​​ൽ അ​​ച്ച​​ന്‍റെ ധാ​​രാ​​ളം ര​​ച​​ന​​ക​​ൾ പ്ര​​സി​​ദ്ധീ​​കൃ​​ത​​മാ​​യി​​ട്ടു​​ണ്ട്.

മ​​ല​​യാ​​ള​​ത്തി​​ലെ ത​​ല​​യെ​​ടു​​പ്പു​​ള്ള സാം​​സ്കാ​​രി​​ക നാ​​യ​​ക​​ന്മാ​​രോ​​ടും എ​​ൻ. വി. ​​കൃ​​ഷ്ണ​​വാ​​ര്യ​​രെ പോ​​ലു​​ള്ള സാ​​ഹി​​ത്യ നാ​​യ​​ക​​ന്മാ​​രോ​​ടും ഉ​​റ്റ സൗ​​ഹൃ​​ദം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ ര​​ച​​ന​​ക​​ൾ മ​​ല​​യാ​​ള​​ത്തി​​ലെ മു​​ഖ്യ​​ധാ​​രാ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കി​​ട​​യി​ൽ ​അം​​ഗീ​​കാ​​രം നേ​​ടി​​യ​​വ​​യാ​​യി​​രു​​ന്നു.

ഭാ​​ര​​തീ​​യ, ക്രൈ​​സ്ത​​വ ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ൽ അ​​ഗാ​​ധ പ​​ണ്ഡി​​ത​​നാ​​യി​​രു​​ന്നെ​​ങ്കി​​ലും വ​​ള​​രെ സാ​​ധാ​​ര​​ണ​​ക്കാ​​ര​​നാ​​യ എ​​ളി​​യ വൈ​​ദി​​ക​​നാ​​യി​​ട്ടാ​​യി​​രു​​ന്നു ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ ജീ​​വി​​ച്ച​​ത്. മി​​ശി​​ഹാ​​യു​​ടെ ഒ​​രു പു​​രോ​​ഹി​​ത​​നെ​​ന്ന നി​​ല​​യി​​ൽ വാ​​ക്കു​​ക​​ളി​​ലൂ​​ടെ​​യും പ്ര​​വൃ​​ത്തി​​ക​​ളി​​ലൂ​​ടെ​​യും ഈ​​ശോമി​​ശി​​ഹാ​​യെ പ്ര​​ഘോ​​ഷി​​ക്കു​​ക​​യാ​​ണ് ത​​ന്‍റെ മു​​ഖ്യ ദൗ​​ത്യ​​മെ​​ന്ന് അ​​ദ്ദേ​​ഹം ഉ​​റ​​ച്ചു വി​​ശ്വ​​സി​​ച്ചി​​രു​​ന്നു. വ​​ട​​വാ​​തൂ​​രി​​ലെ അ​​ധ്യാ​​പ​​ന ജീ​​വി​​ത​​ത്തി​​നു​​ശേ​​ഷം അ​​ദ്ദേ​​ഹം അ​​മേ​​രി​​ക്ക​​യി​​ൽ ചി​​ല​​വ​​ഴി​​ച്ച വ​​ർ​​ഷ​​ങ്ങ​​ൾ സു​​വി​​ശേ​​ഷ പ്ര​​ഘോ​​ഷ​​ണ​​ത്തി​​ന്‍റേ​​താ​​യി​​രു​​ന്നു എ​​ന്ന് നി​​സം​​ശ​​യം പ​​റ​​യാം.

അ​​മേ​​രി​​ക്ക​​യി​​ലെ ശു​​ശ്രൂ​​ഷാ​​കാ​​ല​​ത്ത് വി​​ശ്വാ​​സം മ​​ന്ദീ​​ഭ​​വി​​ച്ച നാ​​മ​​മാ​​ത്ര ക്രി​​സ്ത്യാ​​നി​​ക​​ളോ​​ട് അ​​ദ്ദേ​​ഹം സ​​ധൈ​​ര്യം ക​​ർ​​ത്താ​​വി​​ന്‍റെ സു​​വി​​ശേ​​ഷ​​മ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​യി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​തി​​നു​​ശേ​​ഷം മു​​ന്പ് അ​​ച്ച​​ൻ ശു​​ശ്രൂ​​ഷ ചെ​​യ്തി​​രു​​ന്ന ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ പ​​ള്ളി 2023ൽ ​​സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന വേ​​ള​​യി​​ലാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന് ക​​ല​​ശ​​ലാ​​യ രോ​​ഗം ബാ​​ധി​​ച്ച​​ത്. ശു​​ശ്രൂ​​ഷാ​​കാ​​ല​​ത്ത് പ​​ക​​ർ​​ന്നു​​കൊ​​ടു​​ത്ത സ്നേ​​ഹം അ​​ച്ച​​ൻ രോ​​ഗ​​ശ​​യ്യ​​യി​​ലാ​​യ​​പ്പോ​​ൾ ആ ​​ജ​​നം നൂ​​റി​​ര​​ട്ടി​​യാ​​യി തി​​രി​​കെ​​ക്കൊ​​ടു​​ത്തു.

സെ​​മി​​നാ​​രി​​യി​​ൽ ത​​ത്ത്വ​​ശാ​​സ്ത്ര​​വും ദൈ​​വ​​ശാ​​സ്ത്ര​​വും പ​​ഠി​​പ്പി​​ച്ചി​​രു​​ന്ന​​പ്പോ​​ഴും ഉ​​ള്ളി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന പ്രേ​​ഷി​​ത​​തീ​​ക്ഷ്ണ​​ത​​യു​​ടെ അ​​ഗ്നി​​യാ​​ണ് അ​​ദ്ദേ​​ഹം ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലേ​​ക്കി​​റ​​ങ്ങി​​ച്ചെ​​ന്ന​​പ്പോ​​ൾ ജ്വ​​ലി​​ച്ചു പ​​ട​​ർ​​ന്നു​​യ​​ർ​​ന്ന​​ത്. പ്രേ​​ഷി​​താ​​വേ​​ശ​​ത്തി​​ന്‍റെ ചൂ​​രും ചൂ​​ടു​​മു​​ള്ള​​താ​​യി​​രു​​ന്നു ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ ക്ലാ​​സു​​ക​​ളെ​​ന്ന് ഒ​​രേ സ്വ​​ര​​ത്തി​​ൽ പ​​റ​​യു​​ന്ന ബ​​ഹു​​ശ​​തം വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ലൂ​​ടെ അ​​ച്ച​​ന്‍റെ ദ​​ർ​​ശ​​നം കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ടു​​മെ​​ന്ന് പ്ര​​ത്യാ​​ശി​​ക്കാം. ബ​​ഹു​​മാ​​ന​​പ്പെ​​ട്ട ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ പാ​​വ​​നസ്മ​​ര​​ണ​​യ്ക്കു​​ മു​​ന്പി​​ൽ ഞ​​ങ്ങ​​ൾ പ്രി​​യ ശി​​ഷ്യ​​ഗ​​ണ​​ങ്ങ​​ൾ പ്ര​​ണാ​​മ​​മ​​ർ​​പ്പി​​ക്കു​​ന്നു.

Kerala

അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് സ്കൂ​ളി​ൽ ക​യ​റി അ​ക്ര​മി​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു

കോ​ട്ട​യം: കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് സ്കൂ​ളി​ൽ ക​യ​റി അ​ക്ര​മി​ച്ചു. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ധ്യാ​പി​ക ഡോ​ണി​യാ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭര്‍ത്താവ് സ്‌കൂളിലെത്തിയത്. ക്ലാസ് റൂമില്‍ നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡോണിയയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയില്‍ ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു. 

പ​രി​ക്കേ​റ്റ ഡോ​ണി​യാ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​ൻ ഒ​ളി​വി​ൽ പോ​യി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു 

National

ദ​ളി​ത് വി​ദ്യാ​ർ​ഥി​ക​ളെ നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ക്കു​ന്നു; അ​ധ്യാ​പ​ക​നെ​തി​രെ സ്കൂ​ളി​ൽ പ്ര​തി​ഷേ​ധം

അ​മ​രാ​വ​തി: ദ​ളി​ത് വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ൻ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് സ്കൂ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​നാ​ഡ ജി​ല്ല​യി​ലെ യാ​ൻ​ഡ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം.

ശ്രീ​നു​ബാ​ബു എ​ന്ന ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ ദ​ളി​ത് സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് യു ​കോ​ട്ട​പ്പ​ള്ളി മ​ണ്ഡ​ലി​ലെ ഹൈ​സ്കൂ​ളി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

"നി​ങ്ങ​ൾ ഒ​രു വൃ​ത്തി​കെ​ട്ട ജാ​തി​യി​ൽ​പ്പെ​ട്ട​വ​രാ​ണ്, പ​ട്ടി​ക​ജാ​തി​ക്കാ​ർ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക ആ​ളു​ക​ളാ​ണെ​ന്ന് നി​ങ്ങ​ൾ ക​രു​തു​ന്നു​ണ്ടോ' എ​ന്ന് തു​ട​ങ്ങി നി​ര​വ​ധി പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ട് ചോ​ദി​ച്ചു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സു​രേ​ഷ് ഭൂ​ഷ​ണി​നെ​തി​രെ​യും വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ്കൂ​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ മോ​ശ​മാ​യ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്തെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

Kerala

ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു; കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. മാ​ഹി ബൈ​പ്പാ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ പ​ള്ളൂ​ർ സ്വ​ദേ​ശി​നി ര​മി​ത​ (32) ആണ് മ​രി​ച്ച​ത്‌.

പാ​ല​യാ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ലെ ആ​ന്ത്രോ​പോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഗ​സ്റ്റ് ല​ക്ച്ച​റാ​ണ് ര​മി​ത. മാ​ഹി ബൈ​പ്പാ​സി​ലെ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് ര​മി​ത സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ചെ​ങ്ക​ൽ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മാ​ഹി ഗ​വ. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം  മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും.

Latest News

Corehub Up