മറ്റം: സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകൻ ജോൺസൺ നമ്പഴിക്കാടിന്റെ വിരമിക്കൽ 13 വിദ്യാർഥികളുടെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരം കണ്ടതിനുള്ള മാതൃക പ്രവർത്തനമായി.
അർഹതപ്പെട്ട 13 കുട്ടികൾക്കു സൈക്കിളുകൾ സമ്മാനമായി നൽകിയാണ് 31 വർഷത്തെ സേവനത്തിനു ശേഷം ജോൺസൻ നമ്പഴിക്കാട് വിരമിക്കുന്നത്. മെയ് 31നാണ് ഔദ്യോഗിക വിരമിക്കൽ. രാവിലെ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ മറ്റം സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി റവ. ഡോ. ഫ്രാൻസിസ് ആളൂർ സൈക്കിളുകൾ വിദ്യാർഥികൾക്ക് കൈമാറി.
പ്രിൻസിപ്പൽ സന്തോഷ് ടി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. എച്ച്എം ഇൻചാർജ് എം.ജെ. ജിൽസി, സ്റ്റാഫ് സെക്രട്ടറി ലാർസൺ സെബാസ്റ്റ്യൻ, ജോൺസൺ നമ്പഴിക്കാട് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham different model retirement teacher