x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ജേ​ക്ക​ബ് ക​ട്ട​യ്ക്ക​ൽ; ഭാ​ര​തീ​യ​ചി​ന്ത​ക​ളെ മി​ശി​ഹാ​ദ​ർ​ശ​ന​ത്തി​ന് വ​ഴി​കാ​ട്ടി​യാ​ക്കി​യ ശ്രേ​ഷ്ഠ​ഗു​രു

പോ​ളി ​മ​​ണി​​യാ​​ട്ട്
Published: December 28, 2025 01:42 AM IST | Updated: December 28, 2025 01:42 AM IST

ഭാ​​ര​​തീ​​യ​​ദ​​ർ​​ശ​​ന​​ത്തി​​ൽ അ​​ഗാ​​ധ പാ​​ണ്ഡി​​ത്യ​​മു​​ള്ള ക്രൈ​​സ്ത​​വ വൈ​​ദി​​ക​​രു​​ടെ​​യി​​ട​​യി​​ൽ ഒ​​രാ​​ളാ​​ണ് ആ​​ദ​​ര​​ണീ​​യ​​നാ​​യ ജേ​​ക്ക​​ബ് ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ. എ​​ന്നാ​​ൽ ഈ​​ശോ മി​​ശി​​ഹാ​​യു​​ടെ സു​​വി​​ശേ​​ഷ​​ദ​​ർ​​ശ​​ന​​ത്തെ അ​​നാ​​യാ​​സം മ​​ന​​സി​​ലാ​​ക്കാ​​ൻ ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത സ​​ഹാ​​യി​​ക്കും എ​​ന്ന ബോ​​ധ്യ​​ത്തി​​ലേ​​ക്ക് വി​​ദ്യാ​​ർ​​ഥി​​ക​​ളെ ന​​യി​​ക്കാ​​ൻ പ്രാ​​പ്ത​​നാ​​യ ഒ​​രു അ​​ധ്യാ​​പ​​ക​​നെ​​ന്ന നി​​ല​​യി​​ൽ ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ സ്ഥാ​​നം അ​​ന​​ന്യ​​മാ​​ണ്. വൈ​​ദി​​ക​​വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത​​യ്ക്ക് ഗ​​ണ്യ​​മാ​​യ ഒ​​രു സ്ഥാ​​നം ഉ​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്നു നി​​ർ​​ബ​​ന്ധബു​​ദ്ധി​​യു​​ള്ള അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യി​​ലെ​​യും പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ലെ​​യും ത​​ത്ത്വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും അ​​ധ്യാ​​പ​​ക​​നാ​​യി 1965 മു​​ത​​ൽ 1986 വ​​രെ​​യും തു​​ട​​ർ​​ന്ന് 1988 മു​​ത​​ൽ 1995 വ​​രെ​​യും അ​​ദ്ദേ​​ഹം നി​​ർ​​വ​​ഹി​​ച്ച ദീ​​ർ​​ഘ​​കാ​​ല ശു​​ശ്രൂ​​ഷ​​യെ ഭാ​​ര​​ത​​ത്തി​​ലെ ക്രൈ​​സ്ത​​വ സ​​ഭ എ​​ന്നെ​​ന്നും ന​​ന്ദി​​യോ​​ടെ സ്മ​​രി​​ക്കും. അ​​ദ്വൈ​​ത വേ​​ദാ​​ന്തം, ഉ​​പ​​നി​​ഷ​​ത്തു​​ക​​ൾ, ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത, മ​​താ​​ന്ത​​ര പ​​ഠ​​നം, സം​​സ്കൃ​​ത ഭാ​​ഷ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളെ ആ​​സ്പ​​ദ​​മാ​​ക്കി ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ എ​​ടു​​ത്ത ക്ലാ​​സു​​ക​​ൾ സെ​​മി​​നാ​​രി​​യി​​ലെ ത​​ത്ത്വ​​ശാ​​സ്ത്ര പ​​ഠ​​ന​​ത്തി​​നും ദൈ​​വ​​ശാ​​സ്ത്ര പ​​ഠ​​ന​​ത്തി​​നും വ​​ലി​​യ മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി​​രു​​ന്നു. വ​​ള​​രെ സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ മ​​നു​​ഷ്യ​​ർ​​ക്കു​​പോ​​ലും മ​​ന​​സി​​ലാ​​കു​​ന്ന രീ​​തി​​യി​​ൽ ഉ​​പ​​നി​​ഷ​​ദ് വാ​​ക്യ​​ങ്ങ​​ളെ ക്രൈ​​സ്ത​​വ​​മൂ​​ല്യ​​ങ്ങ​​ളോ​​ട് ചേ​​ർ​​ത്തു​​കാ​​ണാ​​ൻ അ​​ദ്ദേ​​ഹം പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട്.

വ്യ​​ക്തി​​പ​​ര​​മാ​​യ മ​​ത​​വി​​ശ്വാ​​സ​​ങ്ങ​​ൾ​​ക്ക​​തീ​​ത​​മാ​​യി ഓ​​രോ ഭാ​​ര​​തീ​​യ​​നും നി​​ർ​​ബ​​ന്ധ​​മാ​​യും മ​​ന​​സി​​ൽ സൂ​​ക്ഷി​​ക്കേ​​ണ്ട പ്ര​​ബോ​​ധ​​ന​​ങ്ങ​​ളാ​​ണ് ഭാ​​ര​​തീ​​യ ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ലു​​ള്ള​​തെ​​ന്ന് ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ ഊ​​ന്നി​​പ്പ​​റ​​യു​​മാ​​യി​​രു​​ന്നു. മ​​റ്റു മ​​ത​​ങ്ങ​​ളെ ആ​​ദ​​ര​​വോ​​ടെ കാ​​ണ​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​ഠി​​പ്പി​​ച്ചി​​രു​​ന്നു. എ​​ല്ലാ മ​​നു​​ഷ്യ​​രെ​​യും പ്ര​​കാ​​ശി​​പ്പി​​ക്കു​​ന്ന നി​​ത്യ​​സ​​ത്യ​​ത്തി​​ന്‍റെ ര​​ശ്മി മ​​റ്റു മ​​ത​​ങ്ങ​​ളും സം​​വ​​ഹി​​ക്കു​​ന്നു​​ണ്ട് എ​​ന്ന ര​​ണ്ടാം വ​​ത്തി​​ക്കാ​​ൻ കൗ​​ണ്‍​സി​​ലി​​ന്‍റെ ((Nostra Aetate, 2) പ്ര​​ബോ​​ധ​​ന​​ത്തെ സ​​ദാ ഹൃ​​ദ​​യ​​ത്തി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന വ്യ​​ക്തി​​യാ​​യി​​രു​​ന്നു ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ.

താ​​ൻ പ​​ഠി​​പ്പി​​ക്കു​​ന്ന വി​​ഷ​​യ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം അ​​ന്ത​​ർ​​ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ശ്ര​​ദ്ധ നേ​​ടി​​യ പ​​ണ്ഡി​​ത​​നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ധാ​​രാ​​ളം ഗ്ര​​ന്ഥ​​ങ്ങ​​ളി​​ലൂ​​ടെ​​യും ലേ​​ഖ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും ദേ​​ശീ​​യ​​വും അ​​ന്ത​​ർ​​ദേ​​ശീ​​യ​​വു​​മാ​​യ പ്ര​​ബ​​ന്ധാ​​വ​​ത​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യും അ​​ദ്ദേ​​ഹം ത​​ന്‍റെ ആ​​ഴ​​മേ​​റി​​യ പാ​​ണ്ഡി​​ത്യം ലോ​​ക​​ത്തി​​നു പ​​ക​​ർ​​ന്നു ന​​ല്കി. റു​​ഡോ​​ൾ​​ഫ് ഓ​​ട്ടോ, ആ​​ൽ​​ബ​​ർ​​ട്ട് ഷ്വൈ​​റ്റ്സെ​​ർ തു​​ട​​ങ്ങി​​യ പാ​​ശ്ചാ​​ത്യ ചി​​ന്ത​​ക​​ർ അ​​ദ്വൈ​​ത​​ചി​​ന്ത​​യി​​ൽ ധാ​​ർ​​മി​​ക​​ത​​യ്ക്ക് സ്ഥാ​​ന​​മി​​ല്ലെ​​ന്ന് വാ​​ദി​​ച്ചു.

ഇ​​ത്ത​​ര​​മൊ​​രു കാ​​ഴ്ച​​പ്പാ​​ടി​​ന്‍റെ ചു​​വ​​ടു​​പി​​ടി​​ച്ച് ക്രൈ​​സ്ത​​വ ചി​​ന്ത​​യും അ​​ദ്വൈ​​ത​​വേ​​ദാ​​ന്തം പോ​​ലു​​ള്ള ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത​​യും ഒ​​രി​​ക്ക​​ലും കൂ​​ട്ടി​​മു​​ട്ടാ​​നാ​​വാ​​ത്ത സ​​മാ​​ന്ത​​ര രേ​​ഖ​​ക​​ളാ​​ണെ​​ന്ന് വാ​​ദി​​ക്കു​​ന്ന​​വ​​രു​​ണ്ട്. എ​​ന്നാ​​ൽ, അ​​ദ്വൈ​​ത വേ​​ദാ​​ന്ത​​ചി​​ന്ത​​യെ ശ​​രി​​യാ​​യി മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​രാ​​ണ് അ​​ത്ത​​രം നി​​ല​​പാ​​ടു​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്ന് ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ സ​​മ​​ർ​​ഥി​​ക്കു​​ന്നു. ‘അ​​ദ്വൈ​​ത​​ത്തി​​ൽ മ​​ത​​വും ധാ​​ർ​​മി​​ക​​ത​​യും’ ((Religion and Ethics in Advaita) എ​​ന്ന ഗ്ര​​ന്ഥ​​ത്തി​​ലൂ​​ടെ അ​​ദ്ദേ​​ഹം ത​​ന്‍റെ സു​​പ്ര​​ധാ​​ന​​മാ​​യ ക​​ണ്ടെ​​ത്ത​​ലി​​നെ ലോ​​ക​​ശ്ര​​ദ്ധ​​യി​​ൽ കൊ​​ണ്ടു​​വ​​ന്നു.

സാ​​ഹി​​ത്യ, വൈ​​ജ്ഞാ​​നി​​ക, ദൈ​​വ​​ശാ​​സ്ത്ര മേ​​ഖ​​ല​​ക​​ളി​​ലാ​​യി ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ നാ​​ൽ​​പ്പ​​തി​​ലേ​​റെ ഗ്ര​​ന്ഥ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​യി​​ൽ മ​​താ​​ന്ത​​ര സം​​വാ​​ദ​​ത്തി​​ന്‍റെ​​യും ഭാ​​ര​​തീ​​യ ത​​ത്ത്വ​​ചി​​ന്ത​​യു​​ടെ​​യും ക്രൈ​​സ്ത​​വ ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും മേ​​ഖ​​ല​​ക​​ളി​​ലെ ഗ്ര​​ന്ഥ​​ങ്ങ​​ൾ സ​​വി​​ശേ​​ഷ ശ്ര​​ദ്ധ നേ​​ടി​​യ​​വ​​യാ​​ണ്.

കേ​​ര​​ള ഭാ​​ഷ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘ക്രി​​സ്തു​​ദ​​ർ​​ശ​​നം’ ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ ഫാ. ​​ജോ​​ർ​​ജ് പു​​ഞ്ച​​ക്കു​​ന്നേ​​ലി​​നോ​​ട് ചേ​​ർ​​ന്ന് എ​​ഡി​​റ്റ് ചെ​​യ്ത ഗ്ര​​ന്ഥ​​മാ​​ണ്. ക്രി​​സ്തുവി​​ജ്ഞാ​​നീ​​യ​​ത്തി​​ലു​​ള്ള മ​​ല​​യാ​​ള​​ത്തി​​ലെ പ്ര​​ഥ​​മ​​വും സ​​മ​​ഗ്ര​​വു​​മാ​​യ ബൃ​​ഹ​​ദ് ഗ്ര​​ന്ഥ​​മാ​​ണി​​ത്. ത​​ന്‍റെ ഗ​​വേ​​ഷ​​ണപ്ര​​ബ​​ന്ധ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘മ​​ത​​വും ധാ​​ർ​​മി​​ക​​ത​​യും അ​​ദ്വൈ​​ത’ ​​യി​​ൽ എ​​ന്ന ഗ്ര​​ന്ഥ​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട കൃ​​തി.

‘ഭ​​ഗ​​വ​​ദ് ഗീ​​ത എ ​​ക്രി​​സ്ത്യ​​ൻ ക​​മ​​ന്‍റ​​റി’ ക്രി​​സ്തീ​​യ വീ​​ക്ഷ​​ണ​​കോ​​ണി​​ലൂ​​ടെ ഭ​​ഗ​​വ​​ദ് ഗീ​​ത​​യെ​​ക്കു​​റി​​ച്ച് ന​​ട​​ത്തി​​യ വി​​ശ​​ദ​​മാ​​യ പ​​ഠ​​ന​​മാ​​ണ്. ‘അ​​ക്വി​​നാ​​സ്, ശ​​ങ്ക​​ര മ​​ധ്വ ദ​​ർ​​ശ​​ന​​ങ്ങ​​ൾ ’ ക്രൈ​​സ്ത​​വ, ഹൈ​​ന്ദ​​വ ദ​​ർ​​ശ​​ന​​ങ്ങ​​ളു​​ടെ താ​​ര​​ത​​മ്യ പ​​ഠ​​ന​​മാ​​ണ്. ഈ​​ശാ​​വാ​​സ്യ ഉ​​പ​​നി​​ഷ​​ത്തി​​ന്‍റെ​​യും, ക​​ഠോ​​പ​​നി​​ഷ​​ത്തി​​ന്‍റെ​​യും മ​​ല​​യാ​​ള പ​​രി​​ഭാ​​ഷ​​ക​​ളും വ്യാ​​ഖ്യാ​​ന​​പ​​ഠ​​ന​​ങ്ങ​​ളും അ​​ട​​ങ്ങി​​യ ഗ്ര​​ന്ഥ​​ങ്ങ​​ളും അ​​ദ്ദേ​​ഹം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

‘അ​​വ​​താ​​ര​​വും ഉ​​ത്ഥാ​​ന​​വും ലോ​​ക​​മ​​ത​​ങ്ങ​​ളി​​ൽ ’ എ​​ന്ന കൃ​​തി വി​​വി​​ധ മ​​ത​​ങ്ങ​​ളി​​ലെ പു​​ന​​ർ​​ജ​​ന്മം, അ​​വ​​താ​​ര​​ങ്ങ​​ൾ, ഉ​​ത്ഥാ​​നം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​മാ​​ണ്. ‘മി​​സ്റ്റി​​സി​​സം ഓ​​ഫ് ദ ​​ഈ​​സ്റ്റ് ’ എ​​ന്ന കൃ​​തി യി​​ൽ പൗ​​ര​​സ്ത്യ മ​​ത​​ങ്ങ​​ളി​​ലെ മി​​സ്റ്റി​​ക്ക​​ൽ പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളും അ​​വ​​യ്ക്ക് ക്രി​​സ്തീ​​യ മി​​സ്റ്റി​​ക്ക​​ൽ അ​​നു​​ഭ​​വ​​ങ്ങ​​ളോ​​ടു​​ള്ള ബ​​ന്ധ​​വു​​മാ​​ണ് പ​​ഠ​​ന​​വി​​ഷ​​യം. പ​​ഴ​​യ​​നി​​യ​​മ​​ത്തി​​ലെ മ​​ര​​ണാ​​ന​​ന്ത​​ര ജീ​​വി​​ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഒ​​രു പ​​ഠ​​ന​​വും ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീ​​വ​​ച​​രി​​ത്രം, മാ​​ർ ക​​രി​​യാ​​റ്റി​​യെ​​ക്കു​​റി​​ച്ചു​​ള്ള ച​​രി​​ത്ര​​പ​​ഠ​​നം, ബൈ​​ബി​​ളി​​ലെ ന​​വ​​ര​​സ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​നം, ‘ന​​ചി ഗു​​രു ദ ​​ഹീ​​റോ ഓ​​ഫ് ഔ​​ർ ഏ​​ജ്’ എ​​ന്ന മ​​ത​​ദാ​​ർ​​ശ​​നി​​ക നോ​​വ​​ൽ എ​​ന്നീ ഗ്ര​​ന്ഥ​​ങ്ങ​​ൾ ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ കൃ​​തി​​ക​​ളി​​ൽ പ്ര​​ത്യേ​​ക ശ്ര​​ദ്ധ അ​​ർ​​ഹി​​ക്കു​​ന്ന​​വ​​യാ​​ണ്.

ന​​ർ​​മ​​ര​​സ പ്ര​​ധാ​​ന​​മാ​​യ നി​​ര​​വ​​ധി ലേ​​ഖ​​ന സ​​മാ​​ഹാ​​ര​​ങ്ങ​​ളും അ​​ദ്ദേ​​ഹം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മ​​ല​​യാ​​ള​​ത്തി​​ലെ സു​​പ്ര​​ധാ​​ന ആ​​നു​​കാ​​ലി​​ക പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളി​​ൽ അ​​ച്ച​​ന്‍റെ ധാ​​രാ​​ളം ര​​ച​​ന​​ക​​ൾ പ്ര​​സി​​ദ്ധീ​​കൃ​​ത​​മാ​​യി​​ട്ടു​​ണ്ട്.

മ​​ല​​യാ​​ള​​ത്തി​​ലെ ത​​ല​​യെ​​ടു​​പ്പു​​ള്ള സാം​​സ്കാ​​രി​​ക നാ​​യ​​ക​​ന്മാ​​രോ​​ടും എ​​ൻ. വി. ​​കൃ​​ഷ്ണ​​വാ​​ര്യ​​രെ പോ​​ലു​​ള്ള സാ​​ഹി​​ത്യ നാ​​യ​​ക​​ന്മാ​​രോ​​ടും ഉ​​റ്റ സൗ​​ഹൃ​​ദം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ ര​​ച​​ന​​ക​​ൾ മ​​ല​​യാ​​ള​​ത്തി​​ലെ മു​​ഖ്യ​​ധാ​​രാ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കി​​ട​​യി​ൽ ​അം​​ഗീ​​കാ​​രം നേ​​ടി​​യ​​വ​​യാ​​യി​​രു​​ന്നു.

ഭാ​​ര​​തീ​​യ, ക്രൈ​​സ്ത​​വ ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ൽ അ​​ഗാ​​ധ പ​​ണ്ഡി​​ത​​നാ​​യി​​രു​​ന്നെ​​ങ്കി​​ലും വ​​ള​​രെ സാ​​ധാ​​ര​​ണ​​ക്കാ​​ര​​നാ​​യ എ​​ളി​​യ വൈ​​ദി​​ക​​നാ​​യി​​ട്ടാ​​യി​​രു​​ന്നു ക​​ട്ട​​യ്ക്ക​​ല​​ച്ച​​ൻ ജീ​​വി​​ച്ച​​ത്. മി​​ശി​​ഹാ​​യു​​ടെ ഒ​​രു പു​​രോ​​ഹി​​ത​​നെ​​ന്ന നി​​ല​​യി​​ൽ വാ​​ക്കു​​ക​​ളി​​ലൂ​​ടെ​​യും പ്ര​​വൃ​​ത്തി​​ക​​ളി​​ലൂ​​ടെ​​യും ഈ​​ശോമി​​ശി​​ഹാ​​യെ പ്ര​​ഘോ​​ഷി​​ക്കു​​ക​​യാ​​ണ് ത​​ന്‍റെ മു​​ഖ്യ ദൗ​​ത്യ​​മെ​​ന്ന് അ​​ദ്ദേ​​ഹം ഉ​​റ​​ച്ചു വി​​ശ്വ​​സി​​ച്ചി​​രു​​ന്നു. വ​​ട​​വാ​​തൂ​​രി​​ലെ അ​​ധ്യാ​​പ​​ന ജീ​​വി​​ത​​ത്തി​​നു​​ശേ​​ഷം അ​​ദ്ദേ​​ഹം അ​​മേ​​രി​​ക്ക​​യി​​ൽ ചി​​ല​​വ​​ഴി​​ച്ച വ​​ർ​​ഷ​​ങ്ങ​​ൾ സു​​വി​​ശേ​​ഷ പ്ര​​ഘോ​​ഷ​​ണ​​ത്തി​​ന്‍റേ​​താ​​യി​​രു​​ന്നു എ​​ന്ന് നി​​സം​​ശ​​യം പ​​റ​​യാം.

അ​​മേ​​രി​​ക്ക​​യി​​ലെ ശു​​ശ്രൂ​​ഷാ​​കാ​​ല​​ത്ത് വി​​ശ്വാ​​സം മ​​ന്ദീ​​ഭ​​വി​​ച്ച നാ​​മ​​മാ​​ത്ര ക്രി​​സ്ത്യാ​​നി​​ക​​ളോ​​ട് അ​​ദ്ദേ​​ഹം സ​​ധൈ​​ര്യം ക​​ർ​​ത്താ​​വി​​ന്‍റെ സു​​വി​​ശേ​​ഷ​​മ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​യി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​തി​​നു​​ശേ​​ഷം മു​​ന്പ് അ​​ച്ച​​ൻ ശു​​ശ്രൂ​​ഷ ചെ​​യ്തി​​രു​​ന്ന ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ പ​​ള്ളി 2023ൽ ​​സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന വേ​​ള​​യി​​ലാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന് ക​​ല​​ശ​​ലാ​​യ രോ​​ഗം ബാ​​ധി​​ച്ച​​ത്. ശു​​ശ്രൂ​​ഷാ​​കാ​​ല​​ത്ത് പ​​ക​​ർ​​ന്നു​​കൊ​​ടു​​ത്ത സ്നേ​​ഹം അ​​ച്ച​​ൻ രോ​​ഗ​​ശ​​യ്യ​​യി​​ലാ​​യ​​പ്പോ​​ൾ ആ ​​ജ​​നം നൂ​​റി​​ര​​ട്ടി​​യാ​​യി തി​​രി​​കെ​​ക്കൊ​​ടു​​ത്തു.

സെ​​മി​​നാ​​രി​​യി​​ൽ ത​​ത്ത്വ​​ശാ​​സ്ത്ര​​വും ദൈ​​വ​​ശാ​​സ്ത്ര​​വും പ​​ഠി​​പ്പി​​ച്ചി​​രു​​ന്ന​​പ്പോ​​ഴും ഉ​​ള്ളി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന പ്രേ​​ഷി​​ത​​തീ​​ക്ഷ്ണ​​ത​​യു​​ടെ അ​​ഗ്നി​​യാ​​ണ് അ​​ദ്ദേ​​ഹം ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലേ​​ക്കി​​റ​​ങ്ങി​​ച്ചെ​​ന്ന​​പ്പോ​​ൾ ജ്വ​​ലി​​ച്ചു പ​​ട​​ർ​​ന്നു​​യ​​ർ​​ന്ന​​ത്. പ്രേ​​ഷി​​താ​​വേ​​ശ​​ത്തി​​ന്‍റെ ചൂ​​രും ചൂ​​ടു​​മു​​ള്ള​​താ​​യി​​രു​​ന്നു ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ ക്ലാ​​സു​​ക​​ളെ​​ന്ന് ഒ​​രേ സ്വ​​ര​​ത്തി​​ൽ പ​​റ​​യു​​ന്ന ബ​​ഹു​​ശ​​തം വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ലൂ​​ടെ അ​​ച്ച​​ന്‍റെ ദ​​ർ​​ശ​​നം കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ടു​​മെ​​ന്ന് പ്ര​​ത്യാ​​ശി​​ക്കാം. ബ​​ഹു​​മാ​​ന​​പ്പെ​​ട്ട ക​​ട്ട​​യ്ക്ക​​ല​​ച്ച​​ന്‍റെ പാ​​വ​​നസ്മ​​ര​​ണ​​യ്ക്കു​​ മു​​ന്പി​​ൽ ഞ​​ങ്ങ​​ൾ പ്രി​​യ ശി​​ഷ്യ​​ഗ​​ണ​​ങ്ങ​​ൾ പ്ര​​ണാ​​മ​​മ​​ർ​​പ്പി​​ക്കു​​ന്നു.

Tags : Dr. Jacob Kattakkal Messianic vision teacher

Recent News

Corehub Up