International
വത്തിക്കാൻ സിറ്റി: അമേരിക്കയിലെ ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്.
യുദ്ധകാര്യങ്ങളിൽ കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ജനുവരിയിലുണ്ടായ സംഭവത്തിൽ അമേരിക്കയിലെ മുൻ അപ്പസ്തോലിക നുൺഷ്യോ കർദിനാൾ ക്രിസ്റ്റഫ് പിയറിയെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്കു വിളിച്ചുവരുത്തിയാണു ഭീഷണി മുഴക്കിയത്.
ലെയോ പതിനാലാമൻ മാർപാപ്പ ജനുവരി ആദ്യം ‘സ്റ്റേറ്റ് ഓഫ് ദ വേൾഡ്’ പ്രസംഗത്തിൽ സാമ്രാജ്യത്വ അധിനിവേശത്തെയും ബലം പ്രയോഗിച്ചുള്ള നയതന്ത്ര രീതികളെയും വിമർശിച്ചതാണു ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
പെന്റഗണിൽ കർദിനാളുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രതിരോധവകുപ്പ് അണ്ടർ സെക്രട്ടറി എൽബ്രിജ് കോൾബി, “ലോകത്തിൽ എന്തും ചെയ്യാനുള്ള സൈനികശേഷി അമേരിക്കയ്ക്ക് ഉണ്ട്” എന്നു പറയുകയും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷത്തു നിൽക്കണം എന്നു നിർദേശിക്കുകയും ചെയ്തതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ഭീഷണിയുടെ ഭാഷയായിട്ടാണു വത്തിക്കാൻ പരിഗണിച്ചത്. ഇതിനു പിന്നാലെ, ലെയോ പതിനാലാമൻ മാർപാപ്പ ജൂലൈയിൽ പദ്ധതിയിട്ടിരുന്ന അമേരിക്കാ പര്യടനം റദ്ദാക്കുകയുണ്ടായത്രേ. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്.
ഇറേനിയൻ സംസ്കാരത്തെ ഉന്മൂലനം ചെയ്യുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ലെയോ മാർപാപ്പ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സമാധാനത്തിനായി പ്രവർത്തിക്കാനും യുദ്ധത്തെ നിരാകരിക്കാനും ജനങ്ങൾ മുന്നോട്ടു വരണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ആയുധങ്ങൾക്കു പകരം ചർച്ചകളിലേക്ക് നേതാക്കൾ തിരിച്ചെത്തണമെന്നാണ് മാർപാപ്പ ആവശ്യപ്പെട്ടത്.
ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയയെന്ന റിപ്പോർട്ടിനെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് ഹംഗറിയിലെ ബുഡാപെസ്റ്റിൽവച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചു.
തനിക്ക് കർദിനാൾ ക്രിസ്റ്റഫ് പിയറിയെ അറിയില്ലെന്നായിരുന്നു ആദ്യം വാൻസ് പറഞ്ഞത്. അമേരിക്കയിലെ മുൻ അപ്പസ്തോലിക നുൺഷ്യോയായിരുന്നു കർദിനാൾ ക്രിസ്റ്റഫ് പിയറിയെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, തനിക്ക് അദ്ദേഹത്തെ അറിയാമെന്നായിരുന്നു വാൻസിന്റെ മറുപടി. വത്തിക്കാനെതിരേ ഭീഷണി മുഴക്കിയെന്ന റിപ്പോർട്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് വാൻസ് പറഞ്ഞു.
Kerala
കോട്ടയം: ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ബിജെപി ഗൂഢാലോചനയാണു കേന്ദ്രസര്ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് ഫ്രാന്സിസ് ജോര്ജ് എംപി.
ബില്ല് അവതരണം സംശയത്തോടെ കാണുവാന് സാധിക്കുകയുള്ളുവെന്നും ഫ്രാന്സിസ് ജോര്ജ് പറഞ്ഞു.
ഇന്ത്യയില് സേവനരംഗത്തും ആതുര ശുശ്രൂഷാരംഗത്തും കൂടുതല് സ്ഥാപനങ്ങള് ഉള്ളത് ന്യൂനപക്ഷ വിഭാഗങ്ങള്ക്കാണ്. ഈ സ്ഥാപനങ്ങള്ക്ക് വിദേശത്തുള്ള ആളുകള് സഹായം നല്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ നിയന്ത്രിക്കുന്നതിനാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സംഘടനകളുടെ പ്രവര്ത്തനത്തെ ഇല്ലാതാക്കാനെ പുതിയ ഭേദഗതി സഹായിക്കു. ബിജെപി ഗൂഢാലോചനയാണു ബില്ലിനു പിന്നിലെന്നും ഫ്രാന്സിസ് ജോര്ജ് കുറ്റപ്പെടുത്തി.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിടുന്ന ടി.എ. മധുസൂദനൻ എംഎൽഎയെ സംരക്ഷിച്ച് പാർട്ടി. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിനു നേരെ സിപിഎം ആക്രമണം നടത്തിയിരുന്നു.
ഇതിനു പിന്നാലെ ഭീഷണിയുമായി പയ്യന്നൂർ ഏരിയാ സെക്രട്ടറി പി. സന്തോഷ് കുമാർ രംഗത്തെത്തി. കഴിഞ്ഞത് സാമ്പിൾ വെടിക്കെട്ട് മാത്രമാണ്. എംഎൽഎക്കെതിരെ പ്രതിഷേധിക്കാൻ വന്നാൽ വരുന്നവർ സ്വന്തം തടി കാക്കേണ്ടി വരുമെന്നും ഏരിയാ സെക്രട്ടറി ഭീഷണി മുഴക്കി.
അപവാദ പ്രചാരണങ്ങൾക്ക് മുൻപിൽ നേതാവിനെ ഇട്ടുകൊടുത്ത് തടി തപ്പുന്നവരല്ല കമ്യൂണിസ്റ്റുകാർ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർക്കൊപ്പം പാർട്ടി പ്രവർത്തകർ പോകില്ലെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
Tech
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) അതിവേഗ വളർച്ച സൈബർ സുരക്ഷാ ലോകത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. സൈബർ കുറ്റവാളികൾ AI സാങ്കേതികവിദ്യ, പ്രത്യേകിച്ച് ജനറേറ്റീവ് AI (Generative AI) ടൂളുകൾ, കൂടുതൽ സങ്കീർണ്ണവും അപകടകരവുമായ ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'ഡീപ്ഫേക്കുകൾ' (Deepfakes) ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, AI-യുടെ സഹായത്തോടെ വ്യക്തികളെയും കമ്പനികളെയും കബളിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണ്. ഒരു വ്യക്തിയുടെ ശബ്ദവും രൂപവും അനുകരിച്ച് നടത്തുന്ന തട്ടിപ്പുകൾ തിരിച്ചറിയാൻ സാധാരണക്കാർക്ക് പ്രയാസമാണ്.
മാത്രമല്ല, AI അധിഷ്ഠിത റാൻസംവെയറുകൾ (AI-powered ransomware) സൈബർ ലോകത്തിന് പുതിയ ഭീഷണിയായി മാറുന്നു. ഇത്തരം റാൻസംവെയറുകൾക്ക് കമ്പ്യൂട്ടർ ശൃംഖലകളിലെ ദുർബലതകൾ സ്വയം തിരിച്ചറിയാനും, പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ആക്രമണങ്ങൾ നടത്താനും സാധിക്കും. ഇത് സൈബർ പ്രതിരോധ രംഗത്ത് വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ഇതിനെ നേരിടാൻ, സൈബർ സുരക്ഷാ കമ്പനികളും ഗവേഷകരും AI ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾ (AI-driven cybersecurity) വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണികളെ മുൻകൂട്ടി കണ്ടെത്താനും, അസാധാരണമായ പ്രവർത്തനങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും AI അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തരമായ ബോധവൽക്കരണവും, സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും ഈ സൈബർ യുദ്ധത്തിൽ അതിജീവനത്തിന് നിർണായകമാണ്.