Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tickets

നഷ്‌ടത്തിലേക്കു ടിക്കറ്റെടുത്ത് സ്വകാര്യ ബസുകൾ

പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ലൂ​​​​ടെ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഏ​​​​റെ​​​​പ്പേ​​​​ർ​​​​ക്കു പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​താ​​​​യെ​​​​ന്ന​​​​തു വ​​​​സ്തു​​​​ത​​​​യാ​​​​ണ്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ൽ യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ലി​​​​യ കു​​​​തി​​​​പ്പാ​​​​ണ് കേ​​​​ര​​​​ള​​​​മെ​​​​മ്പാ​​​​ടും ഉ​​​​ണ്ടാ​​​​യ​​​​ത്. ഈ ​​​​കു​​​​തി​​​​പ്പ് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ലാ​​​​ഭ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കാ​​​​യി മാ​​​​റു​​​​മെ​​​​ന്ന് ആ​​​​രും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും, പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി​​​​യെ വ​​​​നി​​​​ത​​​​ക​​​​ളാ​​​​യ ബ​​​​സ് യാ​​​​ത്രി​​​​ക​​​​രെ​​​​ല്ലാം ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​റ്റി​​​​ക്ക​​​​ഴി​​​​ഞ്ഞു.

പ്രി​​​യ​​​ദ​​​ർ​​​ശി​​​നി തൂ​​​ക്കി​​​യ പ്രി​​​യം

പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി വ​​​​ന്ന​​​​പ്പോ​​​​ൾ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം വ​​​​നി​​​​താ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു പ്രി​​​​യം കു​​​​റ​​​​ഞ്ഞൊ​​​​രു വി​​​​ഭാ​​​​ഗ​​​​മു​​​​ണ്ട്. അ​​​​തു സം​​​​സ്ഥാ​​​​ന​​​​ത്തെ സ്വ​​​​കാ​​​​ര്യ​​​​ബ​​​​സു​​​​ക​​​​ളാ​​​​ണ്.
വ​​​​രൂ, സീ​​​​റോ ടി​​​​ക്ക​​​​റ്റി​​​​ൽ യാ​​​​ത്ര ചെ​​​​യ്യാം... സു​​​​സ്വാ​​​​ഗ​​​​ത​​​​വു​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി കൈ​​​​നീ​​​​ട്ടി വി​​​​ളി​​​​ക്കു​​​മ്പോ​​​​ൾ, എ​​​​ന്തി​​​​നു സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ണം കൊ​​​​ടു​​​​ത്തു യാ​​​​ത്ര ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു സ്ത്രീ​​​​ക​​​​ളു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക ചോ​​​​ദ്യം.

ഈ ​​​​ചോ​​​​ദ്യം കേ​​​​ര​​​​ള​​​​ത്തി​​​​ലെ ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗ​​​​മാ​​​​യ സ്വ​​​​കാ​​​​ര്യബ​​​​സ് വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ​​​​യാ​​​​ണു പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ട​​​​തെ​​​​ന്നു ബ​​​​സു​​​​ട​​​​മ​​​​ക​​​​ൾ. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ച്ചെ​​​​ല​​​​വ് കൂ​​​​ടി​​​​യ​​​​തി​​​​ന്‍റെ ഭാ​​​​രം താ​​​​ങ്ങാ​​​​നാ​​​​വു​​​​ന്നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണു ത​​​​ങ്ങ​​​​ളെ വീ​​​​ണ്ടും വ​​​​രു​​​​മാ​​​​ന​ ന​​​ഷ്‌​​​ട​​​ത്തി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ടു സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​നാ​​​​വാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​തെ​​​ന്നാ​​​ണു സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ വാ​​​​ദം.

ഇ​​​​തു ബ​​​​സ​​​​ല്ല, ജീ​​​​വി​​​​ത​​​​മാ​​​​ണ്!

സം​​​​സ്ഥാ​​​​ന​​​​ത്ത് 14 ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി ആ​​​​കെ 11,950 സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് സം​​​​സ്ഥാ​​​​ന ബ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ ക​​​​ണ​​​​ക്ക്. പാ​​​​ല​​​​ക്കാ​​​​ട് മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വ​​​​രെ​​​​യു​​​​ള്ള ആ​​​​റു ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് സ്വ​​​​കാ​​​​ര്യ ബ​​​​സ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ അ​​​​ധി​​​​ക​​​​മു​​​​ള്ള​​​​ത്.

ബ​​​​സു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം എ​​​ണ്ണാ​​​യി​​​ര​​​ത്തി​​​​ല​​​​ധി​​​​കം. ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ, ക​​​​ണ്ട​​​​ക്ട​​​​ർ​​​​മാ​​​​ർ, ക്ലീ​​​​ന​​​​ർ​​​​മാ​​​​ർ, സ​​​​ഹാ​​​​യി​​​​ക​​​​ൾ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ആ​​​​ളു​​​​ക​​​​ൾ സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ലൂ​​​​ടെ വ​​​​രു​​​​മാ​​​​നം ക​​​​ണ്ടെ​​​​ത്തു​​​​ന്നു. ഇ​​​​വ​​​​യ്ക്കു പു​​​​റ​​​​മേ, ടെ​​​​ക്നീ​​​​ഷ​​​​ന്മാ​​​​ർ, ബ​​​​സ് സ്റ്റാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ, വ​​​​ർ​​​​ക്ക് ഷോ​​​​പ്പ് ജോ​​​​ലി​​​​ക്കാ​​​​ർ തു​​​​ട​​​​ങ്ങി സ്വ​​​​കാ​​​​ര്യബ​​​​സ് മേ​​​​ഖ​​​​ല​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചു ജീ​​​​വി​​​​ത​​​​മാ​​​​ർ​​​​ഗം തേ​​​​ടു​​​​ന്ന​​​​വ​​​​ർ മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​​രു​​​​ണ്ടാ​​​​കും. അ​​​​ങ്ങ​​​​നെ ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​രു​​​​ടെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ജീ​​​​വി​​​​ത​​​മാ​​​ണു സ്വ​​​​കാ​​​​ര്യ ബ​​​​സ് മേ​​​​ഖ​​​​ല​​​യി​​​ൽ​​​നി​​​ന്നു പ്ര​​​​കാ​​​​ശം തേ​​​ടു​​​ന്ന​​​ത്.

അ​​​​തെ.., ത​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തു കേ​​​​വ​​​​ലം ബ​​​​സ് സ​​​​ർ​​​​വീ​​​​സ​​​​ല്ല, ജീ​​​​വി​​​​തം കൂ​​​​ടി​​​​യാ​​​​ണെ​​​​ന്നു ബ​​​​സു​​​​ട​​​​മ​​​​ക​​​​ളും ജീ​​​​വ​​​​ന​​​​ക്കാ​​​​രും...!

ന​​​ഷ്‌​​​ടം വ​​​രു​​​ന്ന വ​​​ഴി

പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്രാസൗ​​​ക​​​ര്യം വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ, സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളി​​​ൽ വ​​​നി​​​താ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം വ​​​ലി​​​യ തോ​​​തി​​​ൽ കു​​​റ​​​ഞ്ഞു. ഇ​​​തു ബ​​​സു​​​ക​​​ളു​​​ടെ ക​​​ള​​​ക‌്ഷ​​​ൻ തു​​​ക​​​യി​​​ൽ ശ​​​രാ​​​ശ​​​രി 1000 - 4000 രൂ​​​പ കു​​​റ​​​വു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ വാ​​​ദം.

ക​​​ള​​​ക‌്ഷ​​​നി​​​ൽ 60 ശ​​​ത​​​മാ​​​നം ഡീ​​​സ​​​ലി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്ക​​​ണം. പ്ര​​​തി​​​ദി​​​നം 160 മു​​​ത​​​ൽ 350 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യാ​​​ണു സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ശ​​​രാ​​​ശ​​​രി ദൂ​​​രം.

20-25 ശ​​​ത​​​മാ​​​നം തു​​​ക ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ശ​​​മ്പ​​​ളമി​​​ന​​​ത്തി​​​ൽ ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്. തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ ശ​​​രാ​​​ശ​​​രി ര​​​ണ്ടും മ​​​ല​​​ബാ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ മൂ​​​ന്നും വീ​​​തം ജീ​​​വ​​​ന​​​ക്കാ​​​ർ ബ​​​സി​​​ലു​​​ണ്ട്. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​ട​​​മ​​​ക​​​ൾ ത​​​ന്നെ ഡ്രൈ​​​വ​​​റോ ക​​​ണ്ട​​​ക്ട​​​റോ ആ​​​യി പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഓ​​​ണം പോ​​​ലു​​​ള്ള ആ​​​ഘോ​​​ഷാ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ബോ​​​ണ​​​സും ന​​​ൽ​​​ക​​​ണം.

12 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം തു​​​ക നി​​​കു​​​തി, ട​​​യ​​​ർ തേ​​​യ്മാ​​​നം, ഓ​​​യി​​​ൽ മാ​​​റ്റം, ഫി​​​റ്റ്ന​​​സ്, മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് എ​​​ന്നി​​​വ​​​യ്ക്കാ​​​യി മാ​​​റ്റി​​​വ​​​യ്ക്ക​​​ണം. ഇ​​​തെ​​​ല്ലാം ക​​​ഴി​​​ഞ്ഞു തുച്ഛ​​​മാ​​​യ തു​​​ക​​​യാ​​​ണ് ത​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തെ​​​ന്നു ഉ​​​ട​​​മ​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യി​​​ലൂ​​​ടെ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​നം കു​​​റ​​​ഞ്ഞെ​​​ന്നും ലാ​​​ഭം ഇ​​​ല്ലാ​​​താ​​​യെ​​​ന്നും മാ​​​ത്ര​​​മ​​​ല്ല, പ​​​ല റൂ​​​ട്ടു​​​ക​​​ളി​​​ലും ജീ​​​വ​​​ന​​​ക്കാ​​​ർ‌​​​ക്ക് ഉ​​​ട​​​മ​​​ക​​​ൾ പോ​​​ക്ക​​​റ്റി​​​ൽനി​​​ന്ന് ശ​​​മ്പ​​​ളം കൊ​​​ടു​​​ക്കേ​​​ണ്ട ഗ​​​തി​​​കേ​​​ടി​​​ലാ​​​ണെ​​​ന്നും സം​​​​സ്ഥാ​​​​ന ബ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഹം​​​സ ഏ​​​ര​​​ക്കു​​​ന്നേ​​​ൽ പ​​​റ​​​ഞ്ഞു.

പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​ത്തെ 15 ദി​​​വ​​​സം സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ ക​​​​ള​​​​ക‌്ഷ​​​​നി​​​ൽ ഏ​​​​ക​​​​ദേ​​​​ശം 30 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​റ​​​​വു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് ഓ​​​​ൾ കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ബ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ക​​​ണ​​​ക്ക്.

പ്രി​​​യ​​​ദ​​​ർ​​​ശി​​​നി​​​യാ​​​യ​​​ത് 3,125 ബ​​​സു​​​ക​​​ൾ‌

സം​​​സ്ഥാ​​​ന​​​ത്ത് 3,125 കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​യാ​​​ത്ര ന​​​ൽ​​​കു​​​ന്ന സീ​​​റോ ടി​​​ക്ക​​​റ്റ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണ്. ഓ​​​​ർ​​​​ഡി​​​​ന​​​​റി, സി​​​​റ്റി ഓ​​​​ർ​​​​ഡി​​​​ന​​​​റി, ലി​​​​മി​​​​റ്റ​​​​ഡ് സ്റ്റോ​​​​പ്പ് ഓ​​​​ർ​​​​ഡി​​​​ന​​​​റി, പോ​​​​യി​​​​ന്‍റ് ടു ​​​​പോ​​​​യി​​​​ന്‍റ്, ഗ്രാ​​​​മ​​​​വ​​​​ണ്ടി, ഫെ​​​​യ​​​​ർ സ്റ്റേ​​​​ജ് ലി​​​മി​​​റ്റ​​​ഡ് സ്റ്റോ​​​പ്പ്, ടൗ​​​​ൺ ടു ​​​​ടൗ​​​​ൺ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ബ​​​സു​​​ക​​​ളി​​​ലാ​​​ണ് പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സൗ​​​ജ​​​ന്യ​​​യാ​​​ത്ര നി​​​ല​​​വി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 100 ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷം പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ സൂ​​​ച​​​ന.

ജി ​​​ഫോം ആ​​​ശ്ര​​​യം!

ന​​​ഷ്‌​​​ട​​​ത്തി​​​ലാ​​​യ ബ​​​സു​​​ക​​​ളു​​​ടെ സ​​​ർ​​​വീ​​​സു​​​ക​​​ൾ സ്വ​​​മേ​​​ധ​​​യാ നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പുത​​​ന്നെ സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന അ​​​വ​​​സ​​​ര​​​മാ​​​ണ് ജി ​​​ഫോം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ൽ. ഇ​​​തു ന​​​​ല്‍​കി​​​​യാ​​​​ല്‍ ബ​​​​സു​​​​ക​​​​ള്‍ മൂ​​​​ന്ന് മാ​​​​സ​​​​ത്തേ​​​​ക്കോ ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തേ​​​ക്കോ സ​​​ർ​​​വീ​​​സി​​​ല്ലാ​​​തെ ഷെ​​​ഡി​​​ലി​​​ടാം.

ഇ​​​തി​​​നി​​​ട​​​യി​​​ൽ‌ ജി ​​​ഫോം പി​​​ൻ​​​വ​​​ലി​​​ച്ചു ബ​​​സു​​​ക​​​ൾ ‌നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യയാ​​​ത്ര ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ശ​​​രാ​​​ശ​​​രി 15- 30 ബ​​​സു​​​ക​​​ൾ ജി ​​​ഫോം ന​​​ൽ​​​കി സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ പ്ര​​​തി​​​ദി​​​ന ക​​​ള​​​ക‌്ഷ​​​നി​​​ൽനി​​​ന്നു​​​ള്ള ചെ​​​ല​​​വ്-ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ‌

പ്ര​​​തി​​​ദി​​​ന ക​​​ള​​​ക‌്ഷ​​​ൻ

ഇ​​​ന്ധ​​​നം

ശ​​​മ്പ​​​ളം

നി​​​കു​​​തി, മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്, അ​​​നു​​​ബ​​​ന്ധ ചെ​​​ല​​​വു​​​ക​​​ൾ

10,000-16,000 (റൂ​​​ട്ട് അ​​​നു​​​സ​​​രി​​​ച്ച്)

60 ശ​​​ത​​​മാ​​​നം

20-25 ശ​​​ത​​​മാ​​​നം

12 ശ​​​ത​​​മാ​​​നം

Latest News

Corehub Up