x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ ടൂ​റി​സ്റ്റ് ക്വോട്ട ടി​ക്ക​റ്റു​ക​ളി​ൽ റെ​യി​ൽ​വേ​യി​ൽ വ​ൻ ക്ര​മ​ക്കേ​ട്

എ​​​സ്. ആ​​​ർ. സു​​​ധീ​​​ർ​​​കു​​​മാ​​​ർ
Published: May 9, 2026 01:36 AM IST | Updated: May 9, 2026 01:36 AM IST

പ​​​ര​​​വൂ​​​ർ: വി​​​ദേ​​​ശ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കാ​​​യി റെ​​​യി​​​ൽ​​​വേ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​ത്യേ​​​ക ക്വോ​​​ട്ട (ഫോ​​​റി​​​ൻ ടൂ​​​റി​​​സ്റ്റ് ക്വോ​​​ട്ട) ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ വ​​​ൻ ക്ര​​​മ​​​ക്കേ​​​ടും ദു​​​രു​​​പ​​​യോ​​​ഗ​​​വും. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ടി​​​ക്ക​​​റ്റ് ത​​​ര​​​പ്പെ​​​ടു​​​ത്തി ട്രെ​​​യി​​​ൻ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ ന​​​ട​​​പ​​​ടി ശ​​​ക്ത​​​മാ​​​ക്കി.

മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ ഈ ​​ക്വോ​​​ട്ട​​​യി​​​ൽ ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്ത് യാ​​​ത്ര ചെ​​​യ്ത 39 കേ​​​സു​​​ക​​​ളി​​​ലാ​​​യി 121 യാ​​​ത്ര​​​ക്കാ​​​രെ ഇ​​​തി​​​ന​​​കം അ​​​ധി​​​കൃ​​​ത​​​ർ പി​​​ടി​​​കൂ​​​ടി. ഇ​​​വ​​​രി​​​ൽ നി​​​ന്നാ​​​യി 3.56 ല​​​ക്ഷം രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സം​​​ഘ​​​മി​​​ത്ര എ​​​ക്സ്പ്ര​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് ഈ ​​​ത​​​ട്ടി​​​പ്പ് ആ​​​ദ്യ​​​മാ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റി​​​ൽ ഇ​​​ന്ത്യ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള ബു​​​ക്കിം​​​ഗു​​​ക​​​ളി​​​ൽ റെ​​​യി​​​ൽ​​​വേ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ 24-നും ​​​ജൂ​​​ൺ 11-നും ​​​ഇ​​​ട​​​യി​​​ൽ 31 ട്രെ​​​യി​​​നു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ന്ന ബു​​​ക്കിം​​​ഗു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​ണു വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടോ എ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കാ​​​യി റി​​​സ​​​ർ​​​വ് ചെ​​​യ്ത ബ​​​ർ​​​ത്തു​​​ക​​​ളി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രെ ഉ​​​ട​​​ൻ ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്കി ആ ​​​സീ​​​റ്റു​​​ക​​​ൾ വെ​​​യ്റ്റിം​​​ഗ് ലി​​​സ്റ്റി​​​ലു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​നാ​​​ണ് ചീ​​​ഫ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശം.

നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ ഇ​​​ങ്ങ​​​നെ:

വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റ് ക്വോ​​​ട്ട പ്ര​​​കാ​​​രം ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യാ​​​ൻ വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കും പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും (എ​​​ൻ​​​ആ​​​ർ​​​ഐ) മാ​​​ത്ര​​​മേ അ​​​നു​​​വാ​​​ദ​​​മു​​​ള്ളൂ. ബു​​​ക്കിം​​​ഗ് സ​​​മ​​​യ​​​ത്ത് സാ​​​ധു​​​വാ​​​യ പാ​​​സ്‌​​​പോ​​​ർ​​​ട്ട് വി​​​വ​​​ര​​​ങ്ങ​​​ളും അ​​​ന്താ​​​രാ​​ഷ്‌​​ട്ര മൊ​​​ബൈ​​​ൽ ന​​​മ്പ​​​റും ന​​​ൽ​​​ക​​​ണം. സാ​​​ധാ​​​ര​​​ണ നി​​​ര​​​ക്കി​​​ന് പു​​​റ​​​മേ 200 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജാ​​​യി ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്.

അ​​​ന​​​ർ​​​ഹ​​​മാ​​​യ ക്വോ​​​ട്ട​​​യി​​​ൽ ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​ന്ന​​​ത് ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​യ കു​​​റ്റ​​​മാ​​​ണെ​​​ന്നും യാ​​​ത്ര​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ കൈ​​​വ​​​ശം വ​​​യ്ക്ക​​​ണ​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ഇ​​​ത്ത​​​രം ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ 139 എ​​​ന്ന ഹെ​​​ൽ​​​പ്പ് ലൈ​​​ൻ വ​​​ഴി​​​യോ റെ​​​യി​​​ൽ മ​​​ദ​​​ദ് ആ​​​പ്പ് വ​​​ഴി​​​യോ പ​​​രാ​​​തി​​​പ്പെ​​​ടാം.

Tags : Indian Railway Railway foreign tourist quota tickets major glitch

Recent News

Corehub Up