Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tickets

പൂ​ജാ ബം​പ​ർ ഭാ​ഗ്യ​ക്കു​റി വി​ല്പ​ന ആ​രം​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം സ​​​മ്മാ​​​നം 12 കോ​​​ടി രൂ​​​പ ല​​​ഭി​​​ക്കു​​​ന്ന പൂ​​​ജാ ബം​​​പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഞ്ജു കെ.എ​​​സ് അ​​​റി​​​യി​​​ച്ചു.

JA, JB, JC, JD, JE എ​​​ന്നീ അ​​​ഞ്ച് പ​​​ര​​​മ്പ​​​ര​​​ക​​​ളി​​​ലാ​​​യി പ​​​ര​​​മാ​​​വ​​​ധി 45 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ക. വി​​​ല്പ​​​ന​​​യു​​​ടെ പു​​​രോ​​​ഗ​​​തി​​​യ​​​നു​​​സ​​​രി​​​ച്ച് വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​ണ് ടി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ച്ച​​​ടി​​​ക്കു​​​ക. 300 രൂ​​​പ​​​യാ​​​ണു ടി​​​ക്ക​​​റ്റ് വി​​​ല.

ര​​​ണ്ടാം സ​​​മ്മാ​​​നം 50 ല​​​ക്ഷം 10 പേ​​​ർ​​​ക്കും മൂ​​​ന്നാം സ​​​മ്മാ​​​നം 5 ല​​​ക്ഷം 10 പേ​​​ർ​​​ക്കും നാ​​​ലാം​​​സ​​​മ്മാ​​​നം മൂ​​​ന്ന് ല​​​ക്ഷം അ​​​ഞ്ച് പേ​​​ർ​​​ക്കും അ​​​ഞ്ചാം സ​​​മ്മാ​​​നം ര​​​ണ്ട് ല​​​ക്ഷം 10 പേ​​​ർ​​​ക്കും, സ​​​മാ​​​ശ്വാ​​​സ സ​​​മ്മാ​​​നം 4 പേ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം വീ​​​ത​​​വും കൂ​​​ടാ​​​തെ 5000 (8100 പേ​​​ർ​​​ക്ക് ), 1000 (64,800 പേ​​​ർ​​​ക്ക് ), 500 (1,29,600 പേ​​​ർ​​​ക്ക്) 300 (1, 40, 400 പേ​​​ർ​​​ക്ക്) രൂ​​​പ​​​യും ഉ​​​ൾ​​​പ്പെ​​​ടെ 39, 11,20,000 രൂ​​​പ സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​ണ് സ​​​മ്മാ​​​ന ഘ​​​ട​​​ന .

ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​വം​​​ബ​​​ർ 28ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗോ​​​ർ​​​ഖി ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും.

Kerala

വി​ദേ​ശ ടൂ​റി​സ്റ്റ് ക്വോട്ട ടി​ക്ക​റ്റു​ക​ളി​ൽ റെ​യി​ൽ​വേ​യി​ൽ വ​ൻ ക്ര​മ​ക്കേ​ട്

പ​​​ര​​​വൂ​​​ർ: വി​​​ദേ​​​ശ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കാ​​​യി റെ​​​യി​​​ൽ​​​വേ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​ത്യേ​​​ക ക്വോ​​​ട്ട (ഫോ​​​റി​​​ൻ ടൂ​​​റി​​​സ്റ്റ് ക്വോ​​​ട്ട) ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ വ​​​ൻ ക്ര​​​മ​​​ക്കേ​​​ടും ദു​​​രു​​​പ​​​യോ​​​ഗ​​​വും. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ടി​​​ക്ക​​​റ്റ് ത​​​ര​​​പ്പെ​​​ടു​​​ത്തി ട്രെ​​​യി​​​ൻ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ ന​​​ട​​​പ​​​ടി ശ​​​ക്ത​​​മാ​​​ക്കി.

മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ ഈ ​​ക്വോ​​​ട്ട​​​യി​​​ൽ ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്ത് യാ​​​ത്ര ചെ​​​യ്ത 39 കേ​​​സു​​​ക​​​ളി​​​ലാ​​​യി 121 യാ​​​ത്ര​​​ക്കാ​​​രെ ഇ​​​തി​​​ന​​​കം അ​​​ധി​​​കൃ​​​ത​​​ർ പി​​​ടി​​​കൂ​​​ടി. ഇ​​​വ​​​രി​​​ൽ നി​​​ന്നാ​​​യി 3.56 ല​​​ക്ഷം രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സം​​​ഘ​​​മി​​​ത്ര എ​​​ക്സ്പ്ര​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് ഈ ​​​ത​​​ട്ടി​​​പ്പ് ആ​​​ദ്യ​​​മാ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റി​​​ൽ ഇ​​​ന്ത്യ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള ബു​​​ക്കിം​​​ഗു​​​ക​​​ളി​​​ൽ റെ​​​യി​​​ൽ​​​വേ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ 24-നും ​​​ജൂ​​​ൺ 11-നും ​​​ഇ​​​ട​​​യി​​​ൽ 31 ട്രെ​​​യി​​​നു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ന്ന ബു​​​ക്കിം​​​ഗു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​ണു വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടോ എ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കാ​​​യി റി​​​സ​​​ർ​​​വ് ചെ​​​യ്ത ബ​​​ർ​​​ത്തു​​​ക​​​ളി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രെ ഉ​​​ട​​​ൻ ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്കി ആ ​​​സീ​​​റ്റു​​​ക​​​ൾ വെ​​​യ്റ്റിം​​​ഗ് ലി​​​സ്റ്റി​​​ലു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​നാ​​​ണ് ചീ​​​ഫ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശം.

നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ ഇ​​​ങ്ങ​​​നെ:

വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റ് ക്വോ​​​ട്ട പ്ര​​​കാ​​​രം ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യാ​​​ൻ വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കും പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും (എ​​​ൻ​​​ആ​​​ർ​​​ഐ) മാ​​​ത്ര​​​മേ അ​​​നു​​​വാ​​​ദ​​​മു​​​ള്ളൂ. ബു​​​ക്കിം​​​ഗ് സ​​​മ​​​യ​​​ത്ത് സാ​​​ധു​​​വാ​​​യ പാ​​​സ്‌​​​പോ​​​ർ​​​ട്ട് വി​​​വ​​​ര​​​ങ്ങ​​​ളും അ​​​ന്താ​​​രാ​​ഷ്‌​​ട്ര മൊ​​​ബൈ​​​ൽ ന​​​മ്പ​​​റും ന​​​ൽ​​​ക​​​ണം. സാ​​​ധാ​​​ര​​​ണ നി​​​ര​​​ക്കി​​​ന് പു​​​റ​​​മേ 200 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജാ​​​യി ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്.

അ​​​ന​​​ർ​​​ഹ​​​മാ​​​യ ക്വോ​​​ട്ട​​​യി​​​ൽ ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​ന്ന​​​ത് ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​യ കു​​​റ്റ​​​മാ​​​ണെ​​​ന്നും യാ​​​ത്ര​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ കൈ​​​വ​​​ശം വ​​​യ്ക്ക​​​ണ​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ഇ​​​ത്ത​​​രം ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ 139 എ​​​ന്ന ഹെ​​​ൽ​​​പ്പ് ലൈ​​​ൻ വ​​​ഴി​​​യോ റെ​​​യി​​​ൽ മ​​​ദ​​​ദ് ആ​​​പ്പ് വ​​​ഴി​​​യോ പ​​​രാ​​​തി​​​പ്പെ​​​ടാം.

Kerala

ലോ​ട്ട​റി ക​ട​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ള്‍ പി​ടി​യി​ല്‍

പാ​ല​ക്കാ​ട്: ലോ​ട്ട​റി ക​ട​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ള്‍ പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ ബി​ജു(54) ആ​ണ് പ​ട്ടാ​മ്പി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഒ​ട്ടേ​റെ മോ​ഷ​ണ​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ബി​ജു. ഡി​സം​ബ​ര്‍ 21ന് ​പ​ട്ടാ​മ്പി​യി​ലെ സൗ​മ്യ ലോ​ട്ട​റി ഏ​ജ​ന്‍​സി​സ് കു​ത്തി​ത്തു​റ​ന്ന് ലോ​ട്ട​റി മോ​ഷ്ടി​ച്ചി​രു​ന്നു.

മോ​ഷ്ടി​ച്ച ലോ​ട്ട​റി​ക​ളി​ല്‍ സ​മ്മാ​ന​വും അ​ടി​ച്ചു. ഇ​വ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​റ്റി പ​ണ​മാ​ക്കി​യി​രു​ന്നു. ചെ​റു​പ്പം മു​ത​ല്‍ ലോ​ട്ട​റി എ​ടു​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യി​രു​ന്ന പ്ര​തി അ​തി​നു ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ലോ​ട്ട​റി​മോ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക​ണ്ണൂ​ര്‍, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ പ്ര​തി​ക്കെ​തി​രെ മോ​ഷ​ണ​ക്കേ​സ​ക​ളു​ണ്ട്.

National

ല​ക്ഷ്യം 600 കോ​ടി അ​ധി​ക വ​രു​മാ​നം; യാ​ത്ര​ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ഡി​സം​ബ​ർ 26 മു​ത​ൽ നി​ര​ക്ക് വ​ർ​ധ​ന നി​ല​വി​ൽ വ​രും. ഇ​തി​ലൂ​ടെ 600 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന വ​ർ​ധ​ന​വാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്.

215 കി​ലോ മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള യാ​ത്ര​ക്കാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യു​ണ്ടാ​വു​ക. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ ഒ​രു പൈ​സ​യും മെ​യി​ൽ/​എ​ക്സ്പ്ര​സ് നോ​ൺ എ​സി, എ​സി കോ​ച്ചു​ക​ളി​ലെ യാ​ത്ര​ക​ൾ​ക്ക് കി​ലോ മീ​റ്റ​റി​ന് ര​ണ്ട് പൈ​സ​യു​മാ​വും വ​ർ​ധ​ന.

215 കി​ലോ മീ​റ്റ​ർ വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​ട്ടി​ല്ല. ഇ​തി​ന് പു​റ​മേ നോ​ൺ എ​സി കോ​ച്ചി​ൽ 500 കി​ലോ മീ​റ്റ​ർ യാ​ത്ര ചെ​യ്യു​ന്ന​വ​ർ 10 രൂ​പ അ​ധി​ക​മാ​യി ന​ൽ​ക​ണം.

മ​ധ്യ-​താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ സ​ബ​ർ​ബ​ൻ, സീ​സ​ൺ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ റെ​യി​ൽ​വേ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല.

2018ന് ​ശേ​ഷം ഇ​ന്ത്യ​യി​ൽ റെ​യി​ൽ​വേ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ന​ട​ത്തി​പ്പ് ചെ​ല​വ് വ​ർ​ധി​ച്ച​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ചാ​ർ​ജ് കൂ​ട്ടു​ന്ന​തെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Latest News

Corehub Up