Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wind

മ​ഴ​യും കാ​റ്റും; ഛത്ര​പ​തി ശി​വാ​ജി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഒ​രു​മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​വ​ച്ചു

മും​ബൈ: ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും കാ​ര​ണം മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വാ​ജി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​രു​മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​വ​ച്ചു. ഇ​ത് വി​മാ​ന സ​ർ​വീ​സു​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചു.

ഇ​ൻ​ഡി​ഗോ​യു​ടെ നാ​ല് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും വി​വി​ധ ക​മ്പ​നി​ക​ളു​ടെ 13 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യ​തി​നെ​തു​ട​ർ​ന്ന് വ​ഴി​തി​രി​ച്ചു​വി​ട്ട വി​മാ​ന​ങ്ങ​ൾ പി​ന്നീ​ട് മും​ബൈ​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ തു​ട​രും. എ​ന്നാ​ൽ ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലും അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ലും ച​ക്ര​വാ​ത​ചു​ഴി രൂ​പ​പ്പെ​ട്ട​തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് മ​ഴ ക​ന​ക്കു​ന്ന​ത്. കൂ​ടാ​തെ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​ന​വും ഇ​ട​വി​ട്ടു​ള്ള മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

National

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റും

ന്യൂ​ഡ​ൽ​ഹി: ആ​ഴ്ച​ക​ളാ​യി ചു​ട്ടു​പൊ​ള്ളു​ന്ന ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് ശ​മ​നം ന​ൽ​കി​ക്കൊ​ണ്ട് ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും. നോ​യി​ഡ, ഗു​രു​ഗ്രാം, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടു​യ മ​ഴ പെ​യ്ത​ത്. മ​ണി​ക്കൂ​റി​ൽ 60 മു​ത​ൽ 70 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും കാ​റ്റ് വീ​ശി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 45 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഡ​ൽ​ഹി​യി​ലെ താ​പ​നി​ല ഇ​തോ​ടെ 39-41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​ഴേ​ക്ക് വ​ന്നു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ൾ കൂ​ടി ഡ​ൽ​ഹി​യി​ലും പ​രി​സ​ര​ത്തും ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

District News

മ​ലേ​ശ​മം​ഗ​ലത്തും ചാവക്കാടും വ്യാപകനാശം

കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ല​ത്ത്
വ്യാ​പ​കനാ​ശം

തി​രു​വി​ല്വാ​മ​ല: ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ലം ഭാ​ഗ​ത്ത് വ്യാ​പ​ക നാ​ശ​ഷ്ടം. മ​ലേ​ശ​മം​ഗ​ലം തോ​ട്ട​ത്തി​ൽ സെ​യ്തു​മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ണു.

മ​ലേ​ശ​മം​ഗ​ലം എ​ച്ച്എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​വും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​നാ​രി​യി​ൽ രാ​ജ​ന്‍റെ ശു​ചി​മു​റി​യു​ടെ ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗം കാ​റ്റി​ൽ​പ​റ​ന്നു പോ​യി.

മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണ​വും ത​ക​രാ​റി​ലാ​ണ്. മ​ലേ​ശ​മം​ഗ​ലം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​വും അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സു​ലൈ​മാ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​സ്റ്റി​ക് ക​മ്പ​നി​യു​ടെ ഷെ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക്ര​ഷ​ർ യൂ​ണി​റ്റി​നും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ചാവക്കാട് ക​ട​ക​ളി​ൽ വെ​ള്ളംക​യ​റി

ചാ​വ​ക്കാ​ട്: ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചാ​വ​ക്കാ​ട്ടെ പ​ല​യി​ട​ത്തും ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി.

ദേ​ശീ​യ​പാ​ത 66 ന്‍റെ സ​ർ​വീ​സ് റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ​തോ​ടെ ക​നാ​ലി​ന് സ​മാ​ന്ത​ര​മാ​യി ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി.

കാ​റ്റി​ൽ പ​ല​യി​ട​ത്തും ഫ​ല​വൃ​ക്ഷ​ങ്ങ​ൾ നി​ലം​പ​തി​ച്ചു. ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ്, സെ​ന്‍റ​ർ, മ​ണ​ത്ത​ല, മു​ല്ല​ത്ത​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. കാ​ന​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​തും ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലെ കാ​ന​ക​ൾ അ​ട​ഞ്ഞ​തു​മാ​ണ് വെ​ള​ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്.

 

District News

മ​ഴ,കാറ്റ്, മിന്നൽ ; മ​ലേ​ശ​മം​ഗ​ലത്തും ചാവക്കാടും വ്യാപകനാശം

കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ല​ത്ത്
വ്യാ​പ​കനാ​ശം

തി​രു​വി​ല്വാ​മ​ല: ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ലം ഭാ​ഗ​ത്ത് വ്യാ​പ​ക നാ​ശ​ഷ്ടം. മ​ലേ​ശ​മം​ഗ​ലം തോ​ട്ട​ത്തി​ൽ സെ​യ്തു​മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ണു.

മ​ലേ​ശ​മം​ഗ​ലം എ​ച്ച്എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​വും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​നാ​രി​യി​ൽ രാ​ജ​ന്‍റെ ശു​ചി​മു​റി​യു​ടെ ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗം കാ​റ്റി​ൽ​പ​റ​ന്നു പോ​യി.

മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണ​വും ത​ക​രാ​റി​ലാ​ണ്. മ​ലേ​ശ​മം​ഗ​ലം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​വും അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സു​ലൈ​മാ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​സ്റ്റി​ക് ക​മ്പ​നി​യു​ടെ ഷെ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക്ര​ഷ​ർ യൂ​ണി​റ്റി​നും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ചാവക്കാട് ക​ട​ക​ളി​ൽ വെ​ള്ളംക​യ​റി

ചാ​വ​ക്കാ​ട്: ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചാ​വ​ക്കാ​ട്ടെ പ​ല​യി​ട​ത്തും ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി.

ദേ​ശീ​യ​പാ​ത 66 ന്‍റെ സ​ർ​വീ​സ് റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ​തോ​ടെ ക​നാ​ലി​ന് സ​മാ​ന്ത​ര​മാ​യി ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി.

കാ​റ്റി​ൽ പ​ല​യി​ട​ത്തും ഫ​ല​വൃ​ക്ഷ​ങ്ങ​ൾ നി​ലം​പ​തി​ച്ചു. ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ്, സെ​ന്‍റ​ർ, മ​ണ​ത്ത​ല, മു​ല്ല​ത്ത​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. കാ​ന​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​തും ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലെ കാ​ന​ക​ൾ അ​ട​ഞ്ഞ​തു​മാ​ണ് വെ​ള​ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്.

 

District News

മ​ഴ​യ്‌​ക്കൊ​പ്പം കാ​റ്റും ഇ​ടി​മി​ന്ന​ലും, ഭീ​തി​യോ​ടെ ജ​നം

പാ​ലാ: ക​ടു​ത്ത ചൂ​ടി​ല്‍നി​ന്ന് ആ​ശ്വാ​സം പ​ക​രാ​ന്‍ വേ​ന​ല്‍ മ​ഴ​യെ​ത്തി​യെ​ങ്കി​ലും വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റും കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ മു​ഴ​ങ്ങു​ന്ന ഇ​ട​മി​ന്ന​ലും ജ​ന​ത്തെ ഭീ​തി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ന്‍റെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥി​തി ഇ​താ​ണ്. പാ​ലാ ടൗ​ണി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും വൈ​കു​ന്നേ​രം ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ത്ര​യ്ക്ക് ശ​ക്തി​യോ​ടെ​യ​ല്ല മ​ഴ പെ​യ്ത​തെ​ങ്കി​ലും ചൂ​ടി​ന് അ​ല്പം ശ​മ​നം ല​ഭി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞുവീ​ണു. ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ന​ത്തൂ​ര്‍ മ​ണി​യാ​ക്കും​പാ​റ​യി​ല്‍ വീ​ടി​ന് മു​ക​ളി​ല്‍ മ​രം വീ​ണ് വീ​ടി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. വ​യോ​ധി​ക​രാ​യ ഏ​ഴോ​ലി​ല്‍ മോ​നി, മേ​രി എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പാ​ലാ ടൗ​ണ്‍ ബ​സ്‌സ്റ്റാ​ന്‍​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ സീ​ലിംഗ് കാ​റ്റിൽ നി​ലംപ​തി​ച്ചു. യാ​ത്ര​ക്കാ​ര്‍ ഓ​ടിമാ​റി​യ​തി​നാ​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ തൂ​ണു​ക​ള്‍ ഇ​ള​കി​യ നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ത​ക​രാ​റും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ന​ലെ രാ​ത്രി വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു.

പ​ന​യ​്ക്ക​പ്പാ​ല​ത്തും മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ലും നെ​ല്ലി​യാ​നി​യി​ലും റോ​ഡി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പാ​ലാ ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി.

പൂ​‌ഞ്ഞാറിൽ
വ്യാപക നാശം

പു​ഞ്ഞാ​ർ: പൂ​ഞ്ഞാ​റി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ കാ​റ്റി​ൽ വ്യാ​പ​ക നാ​ശം. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യത്തി​ലെ ക​ല്ലേ​ക്കു​ളം പ​രപ്പാ​ന്തറ​യി​ൽ മ​രം ഒ​ടി​ഞ്ഞുവീ​ണ് നാ​ലു വൈ​ദ്യുതി ​പോസ്റ്റുക​ൾ നി​ലംപൊ​ത്തി. ഇ​തേത്തു​ട​ർ​ന്ന് പൂ​ഞ്ഞാ​ർ-പെ​രിങ്ങു​ളം റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. നാ​ട്ടുകാ​രും കെഎ​സ്ഇ​ബി ജീ​വ​നക്കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചുമാ​റ്റി ഗ​താഗ​തം പു​നഃസ്ഥാ​പിച്ചു.

‌​പൂ​ഞ്ഞാ​ർ-കു​ന്നോ​ന്നി റോ​ഡി​ൽ പൂ​ഞ്ഞാ​ർ സെ​ന്‍റ് ആ​ന്‍റണീ​സ് സ്‌​കു ളി​നു സ​മീ​പം തേ​ക്കുമ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു.

പൂ​ഞ്ഞാ​ർ ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്‌ഷ​ൻ പ​രി​ധി​യി​ൽ വൈ​ദ്യുതി ​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

Kerala

സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ എ​ത്തു​ന്നു; ബു​ധ​നാ​ഴ്ച മു​ത​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത  

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്‌ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള​ത്.

വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പു​മാ​ണു​ള്ള​ത്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യേ​ക്കും, മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്.

District News

കാ​റ്റി​ൽ വാ​ഴ​കൃ​ഷി​ക്ക് വ്യാ​പ​ക​നാ​ശം

കാ​ല​ടി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ല്‍ മേ​ഖ​ല​യി​ലാ​കെ വാ​ഴ​കൃ​ഷി​ക്ക് വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ കു​ഞ്ഞ​വ​ര​യു​ടെ ര​ണ്ടാ​യി​ര​ത്തോ​ളം കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. 50 സെ​ന്‍റ് സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന ക​പ്പ​കൃ​ഷി​യും ന​ശി​ച്ചു. ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. കൃ​ഷി​നാ​ശം നേ​രി​ട്ട വാ​ഴ​ത്തോ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സി ഡേ​വി​സും സം​ഘ​വും സ​ന്ദ​ര്‍​ശി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​ക​ര്‍​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​വാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പെ​ട്ടു.

ആ​ലു​വ: കു​ട്ട​മ​ശേ​രി, ചാ​ല​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ​കൃ​ഷി​നാ​ശ​മു​ണ്ടാ​യി. ക​ർ​ഷ​ക​ൻ കു​ട്ട​മ​ശേ​രി അ​മ്പ​ല​പ്പ​റ​മ്പ് ക​ണ്യാം​പി​ള്ളി മോ​ഹ​ന​ന്‍റെ പ​ന്ത​ലു​മാ​വു​ങ്ക​ൽ, ചാ​ല​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി കൃ​ഷി​ചെ​യ്തി​രു​ന്ന ര​ണ്ട് ഏ​ക്ക​റി​ലെ ഏ​ത്ത​വാ​ഴ​ക​ൾ കാ​റ്റി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ടി​ഞ്ഞു. കു​ല​ച്ച വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മോ​ഹ​ന​ൻ പ​റ​ഞ്ഞു.

ചാ​ല​ക്ക​ൽ പാ​ട​ത്ത് വാ​ഴ​കൃ​ഷി ചെ​യ്ത മ​ര​ത്താം​കു​ടി പ്ര​കാ​ശ്, കോ​ട്ടാ​യി ര​വീ​ന്ദ്ര​ൻ, കൊ​ര​ങ്ങാ​ട് അ​ലി, വാ​രി​ക്കാ​ട്ടു​കു​ടി സെ​യ്ദ് മു​ഹ​മ്മ​ദ്, ക​ണ്യാം​പി​ള്ളി ശ്രീ​ജേ​ഷ്, കൃ​ഷ്ണ​ൻ പാ​നാ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​രു​ടേ​ത​ട​ക്കം നി​ര​വ​ധി വാ​ഴ​ക​ളും കാ​റ്റി​ൽ ന​ശി​ച്ചു.

പെ​രു​മ്പാ​വൂ​ർ: കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ധാ​ന​മാ​യും വാ​ഴ, തെ​ങ്ങ്, റ​ബ്ബ​ർ, ജാ​തി വി​ള​ക​ൾ​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. കൃ​ഷി​നാ​ശ​ത്തി​നു പു​റ​മെ വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

കൃ​ഷി​നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി ഓ​ഫീ​സ് വ​ഴി​യും വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ച​വ​ർ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ് വ​ഴി​യും ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യി അ​രീ​ക്ക​ൽ അ​റി​യി​ച്ചു.

District News

കാ​​റ്റി​​ൽ മ​​രം വീ​​ണു, കാ​​റും കാ​​ർ ഷെ​​ഡും ത​​ക​​ർ​​ന്നു

ളാ​​ക്കാ​​ട്ടൂ​​ർ: ക​​ന​​ത്ത കാ​​റ്റി​​ലും മ​​ഴ​​യി​​ലും ആ​​ഞ്ഞി​​ലി മ​​രം വീ​​ണു കാ​​റും കാ​​ർ ഷെ​​ഡും ത​​ക​​ർ​​ന്നു.ക​​ള​​ത്ത​​നാ​​നി​​ക്ക​​ൽ തോ​​മ​​സി​​ന്‍റെ (കു​​ട്ടി​​യ​​ച്ച​​ൻ ) വീ​​ടി​​നു സ​​മീ​​പ​​ത്തേ​​ക്കാ​​ണ് വ​​ലി​​യ ആ​​ഞ്ഞി​​ലിമ​​രം വീ​​ണ​​ത്.

ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴോ​​ടെ​​യാ​​ണ് സം​​ഭ​​വം. നാ​​ട്ടു​​കാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ര​​ശി​​ഖ​​ര​​ങ്ങ​​ൾ രാ​​ത്രി​​യി​​ൽ മു​​റി​​ച്ചുമാ​​റ്റി.ക​​ന​​ത്ത മ​​ഴ​​യി​​ലും കാ​​റ്റി​​ലും പ്ര​​ദേ​​ശ​​ത്തെ വൈ​​ദ്യു​​തിബ​​ന്ധം ത​​ക​​രാ​​റി​​ലാ​​യി.

Kerala

പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​മീ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​മെ​ടു​ത്ത തീ​വ്ര​ന്യൂ​ന​മ​ർ​ദം ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​തോ​ടെ മ​ഴ സാ​ധ്യ​ത കു​റ​ഞ്ഞു. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ശ​ക്തി വീ​ണ്ടും കു​റ​യും. കേ​ര​ള​ത്തി​ന്‍റെ ആ​കാ​ശ​ത്ത് മേ​ഘ​ങ്ങ​ൾ മൂ​ടി​യ​തോ​ടെ ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ ത​ണു​പ്പി​നും കു​റ​വു​ണ്ടാ​യി.

കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ തെ​ക്ക​ൻ, മ​ധ്യ ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്നു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല​യി​ൽ കോ​ട്ട​യം ര​ണ്ടാ​മ​ത് ( 35.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) എ​ത്തി. ഉ​യ​ർ​ന്ന ചൂ​ട് ക​ർ​ണാ​ട​ക​യി​ലെ ഹൊ​ണ​വ​റി​ൽ (35.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) രേ​ഖ​പ്പെ​ടു​ത്തി.

NRI

ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ല്ല് ത​ല​യി​ൽ വീ​ണു; റാ​സ​ൽ​ഖൈ​മ​യി​ൽ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

റാ​സ​ല്‍​ഖൈ​മ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കെ​ട്ടി​ട​ത്തി​ലെ ക​ല്ല് അ​ട​ർ​ന്ന് ത​ല​യി​ൽ വീ​ണ് റാ​സ​ൽ​ഖൈ​മ​യി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം കൊ​ടി​ഞ്ഞി ന​ന്ന​മ്പ്ര ത​ല​ക്കോ​ട്ടു തൊ​ടി​ക​യി​ൽ സ​ൽ​മാ​ൻ ഫാ​രി​സ് (27) ആ​ണ് മ​രി​ച്ച​ത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. ക​ന​ത്ത മ​ഴ​യി​ല്‍ നി​ന്ന് ര​ക്ഷ​തേ​ടി​യാ​ണ് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ സ​ല്‍​മാ​ന്‍ അ​ഭ​യം തേ​ടി​യ​ത്. എ​ന്നാ​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ ക​ല്ല് ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു.

റാ​സ​ൽ​ഖൈ​മ​യി​ലെ ഇ​സ്തം​ബു​ൾ ഷ​വ​ർ​മ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഫാ​രി​സ് ഡെ​ലി​വ​റി​ക്കാ​യി പോ​യ സ​മ​യ​ത്താ​ണ് അപകടമുണ്ടായത്.

സു​ലൈ​മാ​ന്‍ - അ​സ്മാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഫാ​ത്തി​മ സ​ഫ​. ഏഴ് മാ​സം മു​മ്പാ​ണ് ഇവരുടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷം​ല ഷെ​റി​ൻ, സു​ബൈ​ദ ഷാ​നി.

District News

‌കാ​റ്റി​ൽ വീ​ട് ഭാ​ഗി​കമാ​യി ത​ക​ർ​ന്നു


ത​ല​യോ​ല​പ്പ​റ​മ്പ്: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഓ​ടു​ക​ളും പ​ട്ടി​ക​ക​ളു​മ​ട​ക്കം ത​ക​ർ​ന്നു​വീ​ഴു​മ്പോ​ൾ ശ​ബ്ദം കേ​ട്ട് കു​ട്ടി​ക​ള​ട​ക്കം പു​റ​ത്തേ​ക്ക് ഓ​ടി​മാ​റി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് 13 -ാം വാ​ർ​ഡി​ലെ തേ​വ​ല​ക്കാ​ട്ട് പ​ന്നി​ക്കോ​ട്ടു​ത​റ രാ​ജ​മ്മ​യു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കാ​റ്റി​ൽ ത​ക​ർ​ന്ന​ത്. രാ​ജ​മ്മ​യും മ​ക​നും ഭാ​ര്യ​യും കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. വീ​ട് ത​ക​ർ​ന്ന​തോ​ടെ നി​ർ​ധ​ന​കു​ടും​ബം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. വാ​ർ​ഡ് മെ​ംബർ അ​നി​ ചെ​ള്ളാ​ങ്ക​ൽ, വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി താ​ലൂ​ക്ക് അ​ധി​കൃ​ത​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

Chocolate

കൃ​ത്രി​മ മ​ഴ

മ​ഴ പെ​യ്യാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ കൃ​ത്രി​മ മ​ഴ പെ​യ്യി​ച്ച​താ​യു​ള്ള വാ​ര്‍​ത്ത​ക​ളൊ​ക്കെ കൂ​ട്ടു​കാ​ര്‍ കേ​ട്ടി​ട്ടി​ല്ലേ. പ്ര​കൃ​തി​യി​ല്‍ ത​ന്നെ​യു​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് മ​ഴ. ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ഴ മേ​ഘ​ങ്ങ​ളു​ണ്ടെ​ങ്കി​ലും മ​ഴ പെ​യ്യി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​ന്ന​ത്. മേ​ഘ​ങ്ങ​ളു​ടെ ഘ​ട​ന​യി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ണ് കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​ന്ന​ത്. കൃ​ത്രി​മ മ​ഴ​യ്ക്ക് ക്ലൗ​ഡ് സീ​ഡിം​ഗ് എ​ന്നും പേ​രു​ണ്ട്. കൃ​ത്രി​മ മ​ഞ്ഞ് പെ​യ്യി​ക്കു​ന്ന​തി​നും ഈ ​രീ​തി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ക്ലൗ​ഡ് സീ​ഡിം​ഗി​നാ​യി സാ​ധാ​ര​ണ മേ​ഘ​ങ്ങ​ളി​ല്‍ വി​ത​റു​ന്ന​ത് സി​ല്‍​വ​ര്‍ അ​യോ​ഡൈ​ഡ്, ഡ്രൈ ​ഐ​സ് (മ​ര​വി​പ്പി​ച്ച കാ​ര്‍​ബ​ണ്‍ ഡ​യോ​ക്‌​സൈ​ഡ്) എ​ന്നി​വ​യാ​ണ്. ഈ ​വ​സ്തു​ക്ക​ള്‍ പൂ​ജ്യം ഡി​ഗ്രി​യേ​ക്കാ​ള്‍ ത​ണു​പ്പി​ച്ചാ​ണ് മേ​ഘ​ത്തി​ല്‍ വി​ത​റു​ന്ന​ത്.

എ​ല്‍ നി​നോ
എ​ല്‍ നി​നോ എ​ന്ന സ്പാ​നി​ഷ് വാ​ക്കി​ന്‍റെ അ​ര്‍​ഥം ചെ​റി​യ ആ​ണ്‍കു​ട്ടി എ​ന്നാ​ണ്. ഭൂ​മ​ധ്യരേ​ഖ പ്ര​ദേ​ശ​ത്തെ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ ചൂ​ടു​കൂ​ടു​ന്ന പ്ര​തി​ഭാ​സ​മാ​ണി​ത്. എ​ല്‍ നി​നോ സ​മ​യ​ത്ത് ഈ ​ചൂ​ടു​ള്ള സ​മു​ദ്ര ജ​ലം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍നി​ന്നു തെ​ക്കേ അ​മേ​രി​ക്ക​ന്‍ സ​മു​ദ്ര​ത്തി​ലേ​ക്ക് ഒ​ഴു​കും. ഇ​ത് ഇ​ന്ത്യ​യി​ലെ കാ​ല​വ​ര്‍​ഷം വൈ​കാ​നും കാ​ര​ണ​മാ​കും.

ലാ ​നി​ന
സ്പാ​നി​ഷ് ഭാ​ഷ​യി​ലെ ലാ ​നി​ന എ​ന്ന വാ​ക്കി​ന്‍റെ അ​ര്‍​ഥം ചെ​റി​യ പെ​ണ്‍കു​ട്ടി എ​ന്നാ​ണ്. എ​ല്‍ നി​നോ​യു​ടെ വി​പ​രീ​ത പ്ര​തി​ഭാ​സ​മാ​ണ് ലാ ​നി​ന. ഈ ​സ​മ​യ​ത്ത് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ വെ​ള്ളം ത​ണു​ക്കും. അ​തി​ന്‍റെ ഫ​ല​മാ​യി ചൂ​ടു​ള്ള വെ​ള്ളം തെ​ക്കേ അ​മേ​രി​ക്ക​ന്‍ ഭാ​ഗ​ത്തുനി​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് ഒ​ഴു​കും. ഇ​ത് ഇ​ന്ത്യ​യി​ല്‍ മെ​ച്ച​പ്പെ​ട്ട മ​ഴ ല​ഭി​ക്കാ​ന്‍ കാ​ര​ണ​മാ​കും.

കാ​റ്റു​ക​ള്‍
അ​ന്ത​രീ​ക്ഷ​ത്തി​ലെ വാ​യു​വി​ന്‍റെ സ​ഞ്ചാ​ര​മാ​ണ് കാ​റ്റു​ക​ള്‍. വാ​യു​വി​ന്‍റെ മ​ര്‍​ദം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും മ​ര്‍​ദം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്കാ​ണ് കാ​റ്റി​ന്‍റെ സ​ഞ്ചാ​രം. മ​ഴ പെ​യ്യി​ക്കു​ന്ന കാ​റ്റു​ക​ളു​മു​ണ്ട്. ഇ​ന്ത്യ​യി​ല്‍ മ​ഴ പെ​യ്യി​ക്കു​ന്ന​ത് തെ​ക്കുപ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ കാ​റ്റാ​ണ്. കേ​ര​ള​ത്തി​ലാ​ണ് ഈ ​കാ​റ്റ് ആ​ദ്യ​മെ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​നു കാ​ര​ണാ​കു​ന്ന​ത് ഈ ​കാ​റ്റാ​ണ്. കാ​റ്റി​നെ അ​ള​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് അ​നി​മോ മീ​റ്റ​ര്‍.

ച​ക്ര​വാ​ത​ച്ചു​ഴി
ച​ക്ര​വാ​ത​ച്ചു​ഴി അ​ഥ​വാ സെ​ക്ലോ​ണി​ക് സ​ര്‍​കു​ലേ​ഷ​ന്‍ (Cyclonic Circulation) ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​ണ്. ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന് മു​മ്പു​ള്ള കാ​റ്റി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ ക​റ​ക്ക​ത്തെ​യാ​ണ് ച​ക്ര​വാ​ത​ച്ചു​ഴി​യെ​ന്ന് പ​റ​യു​ന്ന​ത്. ച​ക്ര​വാ​ത​ച്ചു​ഴി ഉ​ണ്ടാ​കു​മ്പോ​ള്‍ കാ​റ്റി​ന്‍റെ സ​ഞ്ചാ​രം ഭൂ​മി​യു​ടെ ദ​ക്ഷി​ണാ​ര്‍​ധ ഗോ​ള​ത്തി​ല്‍ ഇ​ത് ഘ​ടി​കാ​ര ദി​ശ​യി​ലും ഉ​ത്ത​രാ​ര്‍​ധ​ത്തി​ല്‍ ഇ​ത് എ​തി​ര്‍​ഘ​ടി​കാ​ര​ദി​ശ​യി​ലും ആ​യി​രി​ക്കും. ഭൂ​മി ക​റ​ങ്ങു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന കൊ​റി​യോ​ലി​സ് ബ​ല​മാ​ണ് ഇ​തി​നു കാ​ര​ണം.

ന്യൂ​നമ​ര്‍​ദം
ശ​ക്തി കു​റ​ഞ്ഞ കാ​റ്റി​ന്‍റെ ​ക​റ​ക്ക​മാ​ണ് ശ​ക്തി പ്രാ​പി​ച്ച് പി​ന്നീ​ട് ന്യൂ​ന​മ​ര്‍​ദ​മാ​യി രൂ​പ​പ്പെ​ടു​ന്ന​ത്. എ​ല്ലാ ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ര്‍​ദ​മാ​ക​ണ​മെ​ന്നി​ല്ല. ന്യൂ​ന​മ​ര്‍​ദം ശ​ക്തികൂ​ടി​യാ​ല്‍ തീ​വ്ര​ന്യൂ​ന​മ​ര്‍​ദ​വു​മാ​കും (ഡി​പ്ര​ഷ​ന്‍). തീ​വ്ര ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്പെ​ട്ട് അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​കും (ഡീ​പ് ഡി​പ്ര​ഷ​ന്‍). ഇ​ത് വീ​ണ്ടും ശ​ക്തി​പ്പെ​ട്ടാ​ല്‍ മാ​ത്ര​മാ​ണ് ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ടു​ന്ന​ത്. അ​തു​പോ​ലെ എ​ല്ലാ ച​ക്ര​വാ​ത​ച്ചു​ഴി​യും മ​ഴ ന​ല്‍​ക​ണ​മെ​ന്നി​ല്ല. കാ​റ്റ് ക​റ​ങ്ങു​ന്ന​തി​ന്‍റെ ശ​ക്തി, ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടു​ന്ന മേ​ഖ​ല, വ്യാ​പ്തി, മേ​ഘം രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത തു​ട​ങ്ങി​യ​വ​ അ​നു​സ​രി​ച്ചാ​ണ് മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത.

 

Latest News

Corehub Up