District News
പാരിപ്പള്ളി: വേളമാനൂര്‍ ഗാന്ധിഭവന് സ്നേഹാശ്രമത്തിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്നേഹാശ്രമത്തില്‍ നടന്ന ത്രിദിന നാടക ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ ലഹരിക്കെതിരെ തിയറ്റര്‍ മാര്‍ച്ച് നടത്തി.
സ്നേഹാശ്രമത്തില്‍ നിന്ന് ആരംഭിച്ച് വേളമാനൂര്‍ ജംഗ്ഷനിലെത്തി കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. സംവിധായകനും ക്യാമ്പ് ഡയറക്ടറുമായ റെജു ശിവദാസ്, ഡോ. ബി. ബാലചന്ദ്രന്, ഐശ്വര്യ ലൈബി, ശരത്, ഷാന്‍ റഹിം എന്നിവര്‍ കുട്ടികളുടെ തിയറ്റര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
സ്നേഹാശ്രമം ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന്, വൈസ് ചെയര്മാന് തിരുവോണം രാമചന്ദ്രന് പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണന്, കണ്‍വീനര്‍ ബി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.