x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തി​​ല്‍ ല​​ഹ​​രി​​ക്കെ​​തി​​രേ ചു​​വ​​ടു​​വ​​യ്ക്കാ​​ന്‍ കോ​​ട്ട​​യം

വെബ് ഡെസ്ക്
Published: July 27, 2026 12:04 AM IST | Updated: July 27, 2026 12:04 AM IST

കോ​​ട്ട​​യം: ല​​ഹ​​രി​​വി​​രു​​ദ്ധ സ​​ന്ദേ​​ശം ജ​​ന​​ങ്ങ​​ളി​​ലേ​​ക്കെ​​ത്തി​​ക്കാ​​ന്‍ സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്ത് മി​​നി മാ​​ര​​ത്ത​​ണ്‍ സീ​​സ​​ണ്‍-4 ന​​ട​​ക്കും. ഹൊ​​റൈ​​സ​​ണ്‍ മോ​​ട്ടോ​​ഴ്‌​​സും സി​​എം​​എ​​സ് കോ​​ള​​ജും എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യും സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ വി​​മു​​ക്തി മി​​ഷ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണു പ​​രി​​പാ​​ടി ന​​ട​​ത്തു​​ന്ന​​ത്.

സെ ​​നോ ടു ​​ഡ്ര​​ഗ്‌​​സ് സ​​ന്ദേ​​ശം ഉ​​യ​​ര്‍​ത്തി​​പ്പി​​ടി​​ക്കു​​ന്ന മാ​​ര​​ത്ത​​ണ്‍ ല​​ഹ​​രി​​വി​​രു​​ദ്ധ ബോ​​ധ​​വ​​ത്ക​​ര​​ണ​​വും ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ശൈ​​ലി​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി കോ​​ള​​ജു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍, മ​​റ്റ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍, യു​​വാ​​ക്ക​​ള്‍, കു​​ടും​​ബ​​ങ്ങ​​ള്‍, കാ​​യി​​ക​​പ്രേ​​മി​​ക​​ള്‍ തു​​ട​​ങ്ങി സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലു​​ള്ള​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ ന​​ശാ മു​​ക്ത് ഭാ​​ര​​ത് അ​​ഭി​​യാ​​ന്‍ പ​​ദ്ധ​​തി​​യു​​ടെ​​യും കേ​​ര​​ള സ​​ര്‍​ക്കാ​​രി​​ന്‍റെ വി​​മു​​ക്തി മി​​ഷ​​ന്‍ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ​​യും ല​​ക്ഷ്യ​​ങ്ങ​​ളോ​​ട് ചേ​​ര്‍​ന്നു​​നി​​ല്‍​ക്കു​​ന്ന പ​​രി​​പാ​​ടി​​യാ​​ണി​​തെ​​ന്ന് സം​​ഘാ​​ട​​ക​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

മാ​​ര​​ത്ത​​ണി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് സൂം​​ബ ഡാ​​ന്‍​സു​​മു​​ണ്ട്. സം​​ഗീ​​ത​​വും വ്യാ​​യാ​​മ​​വും സ​​മ​​ന്വ​​യി​​പ്പി​​ക്കു​​ന്ന പ​​രി​​പാ​​ടി കു​​ടും​​ബ​​ങ്ങ​​ള്‍​ക്കും യു​​വ​​തീ​​യു​​വാ​​ക്ക​​ള്‍​ക്കും ഒ​​രു​​പോ​​ലെ ആ​​സ്വ​​ദി​​ക്കാ​​നാ​​കും. വി​​വി​​ധ പ്രാ​​യ​​വി​​ഭാ​​ഗ​​ങ്ങ​​ള്‍​ക്കാ​​യി പ്ര​​ത്യേ​​ക റേ​​സ് വി​​ഭാ​​ഗ​​ങ്ങ​​ളു​​ണ്ട്.

വി​​ജ​​യി​​ക​​ള്‍​ക്ക് കാ​​ഷ് അ​​വാ​​ര്‍​ഡും ട്രോ​​ഫി​​യും സ​​മ്മാ​​നി​​ക്കും. പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍​ക്കും മെ​​ഡ​​ലും സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റും ന​​ല്‍​കും. എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​ഡി. മാ​​വൂ​​ത്ത്, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് സാ​​ബു മാ​​ത്യു, ഡെ​​പ്യൂ​​ട്ടി എ​​ക്‌​​സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ എ​​സ്. അ​​ശോ​​ക​​കു​​മാ​​ര്‍, കാ​​ര്‍​ഗി​​ല്‍ യു​​ദ്ധ​​ത്തി​​ന്‍ ഇ​​ന്ത്യ​​യെ ന​​യി​​ച്ച കേ​​ണ​​ല്‍ ഇ.​​കെ. ജ​​യ​​പാ​​ല​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

സി​​എം​​എ​​സ് കോ​​ള​​ജി​​ലെ എ​​ന്‍​എ​​സ്എ​​സ്, എ​​ന്‍​സി​​സി വോ​​ള​​ണ്ടി​​യ​​ർ​​മാ​​ര്‍ മാ​​ര​​ത്ത​​ണി​​ന്‍റെ ന​​ട​​ത്തി​​പ്പി​​ന് നേ​​തൃ​​ത്വം ന​​ല്‍​കും. മ​​ത്സ​​രാ​​ര്‍​ഥി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ​​യ്ക്കാ​​യി കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ മെ​​ഡി​​ക്ക​​ല്‍ സം​​ഘ​​വും സ​​ജ്ജ​​മാ​​യി​​രി​​ക്കും.

Tags : Nattuvishesham DistrictNews DeepikaNews against drugs

Recent News

Corehub Up