അവാർഡ്ദാന ചടങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിലപാട് സ്വീകരിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ നാം ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചാലക്കുടി നിയോജകമണ്ഡലത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾക്ക് സനീഷ് കുമാർ ജോസഫ് എംഎൽഎ ഏർപ്പെടുത്തിയ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സാക്ഷരതയിലും പുരോഗമന നിയമനിർമാണത്തിലും ഒന്നാമത് നിന്നിരുന്ന കേരളത്തിലാണ് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ മയക്ക്മരുന്ന് വിറ്റഴിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലൂടെ യുവ തലമുറയെ വഴിതെറ്റിക്കന്നവരിൽനിന്നും ഓപ്പറേഷൻ തുഫാനിലുടെ നാടിനെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു .
സനീഷ് കുമാർ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാൻ എം പി മുഖ്യപ്രഭാഷണം നടത്തി. അസി ജില്ലാ കളക്ടർ എ.സി. പ്രീതി റൂറൽ ജില്ല പോലീസ് സുപ്രണ്ട് മുഹമ്മദ് നദീമുദിൻ നഗരസഭ ചെയർപേഴ്സൻ ആലിസ് ഷിബു, വൈസ് ചെയർമാൻ കെ.വി. പോൾ, ബ്ലോക്ക്പപഞ്ചായത്ത് പ്രസിഡന്റ്് ജാൻസി പൗലോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ലീല സുബ്രമണ്യൻ, കെ.സി. മനോജ്, ജോയി നെല്ലിശേരി, സനന്ദനാരായണൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ പല്ലിശേരി. ഡാർളി പോൾസൺ. സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ, കൗൺസിലർ ബിന്ദു ശശികുമാർ എന്നിവർ പ്രസംഗിച്ചു.
Tags : against drugs Nattuvishesham District news