x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ കേ​ര​ളം ഉ​ണ​രു​മോ?

ഡോ. ​ജോ​സ് മാ​ത്യു
Published: July 5, 2026 01:39 AM IST | Updated: July 5, 2026 01:39 AM IST

ല​​​​ഹ​​​​രി വി​​​​പ​​​​ത്ത് ആ​​​​ഗോ​​​​ള വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ന്നും നി​​​​ല​​​​വി​​​​ലു​​​​ള്ള പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളെ​​​​യും വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ​​​​യും മ​​​​ന​​​സി​​​​ലാ​​​​ക്കാ​​​​ൻ നൂ​​​​ത​​​​ന​​​​മാ​​​​യ പ്ര​​​​തി​​​​ക​​​​ര​​​​ണ-പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത് കാ​​​​ല​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും യു​​​എ​​​​ൻ പ​​​​റ​​​​യു​​​​ന്നു. ലോ​​​ക രാ​​​ജ്യ​​​ങ്ങ​​​ൾ കൂ​​​​ട്ടാ​​​​യി ഈ ​​​​മ​​​​ഹാ തി​​​​ന്മ​​​​യ്ക്കെ​​​​തി​​​​രേ ഒ​​​​ന്നി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്നു.

ല​​​​ഹ​​​​രിവ​​​​സ്‌​​​​തു​​​​ക്ക​​​​ളു​​​​ടെ പ്ര​​​​ദാ​​​​ന​​​​വും പ്ര​​​​ചോ​​​​ദ​​​​ന​​​​വും നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ കു​​​​റ​​​​ച്ചു കൊ​​​​ണ്ടു​​​​വ​​​​ന്ന് ലോ​​​​ക​​​​ത്തെ ര​​​​ക്ഷി​​​​ക്കു​​​​വാ​​​​നു​​​​ള്ള ദൗ​​​​ത്യം ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​ൻ നി​​​​ർ​​​​ദേശി​​​​ക്കു​​​​ന്നു. ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​യെ ഊ​​​​ട്ടി​​​​വ​​​​ള​​​​ർ​​​​ത്തു​​​​ന്ന ക്രൈം ​​​​സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ ചി​​​​റ​​​​ക് അ​​​​രി​​​​യേ​​​​ണ്ട​​​​ത് മ​​​​നു​​​​ഷ്യ​​​​കു​​​​ല​​​​ത്തി​​​​ന്‍റെ നി​​​​ല​​​​നി​​​​ല്പി​​​​ന് അ​​​​നു​​​​പേ​​​​ക്ഷ​​​​ണീ​​​​യ​​​​മാ​​​​ണെ​​​​ന്നും 2026ലെ ​​​​ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേയു​​​​ള്ള യു​​​​എ​​​​ൻ പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു​​​​മു​​​​ണ്ട്.

ഭാ​​​​ര​​​​ത​​​​വും ല​​​​ഹ​​​​രി​​​​യും

ന​​​​മ്മു​​​​ടെ ദേ​​​​ശീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​ന്‍റെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ മു​​​​ഖ്യ​​​സ്ഥാ​​​​നം മ​​​​ദ്യ​​​​ത്തി​​​​നും മ​​​​റ്റു ല​​​​ഹ​​​​രി പ​​​​ദാ​​​​ർ​​​​ഥ​​​ങ്ങ​​​​ൾ​​​​ക്കു​​​മെ​​​​തി​​​​രേയു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഗാ​​​​ന്ധി​​​​ജി സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​വേ​​​​ണ്ടി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച 18 ഇ​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ മ​​​​ദ്യ​​​​ത്തി​​​​നെ​​​​തി​​​​രേയു​​​​ള​​​​ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ അം​​​​ഗ​​​​ത്വം എ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​ക്ക് മ​​​​ദ്യ​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള ല​​​​ഹ​​​​രി വ​​​​സ്‌​​​​തു​​​​ക്ക​​​​ളു​​​​മാ​​​​യി ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള​​​​ള ബ​​​​ന്ധ​​​​വും പാ​​​​ടി​​​​ല്ലെ​​​​ന്നു​​​​ള്ള ക​​​​ർ​​​​ശ​​​​ന വ്യ​​​​വ​​​​സ്‌​​​​ഥ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ക​​​​ത​​​​ത്വ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യ​​​​ത്ത് ഘ​​​​ട്ടം​​​ഘ​​​​ട്ട​​​​മാ​​​​യി മ​​​​ദ്യ​​​​വും മ​​​​റ്റു ല​​​​ഹ​​​​രി​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യ​​​പ്രാ​​​​പ്‌​​​​തി​​​​ക്കു​​​ശേ​​​​ഷം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ന് വേ​​​​ണ്ട​​​​ത്ര പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും പ്രാ​​​​ധാ​​​​ന്യ​​​​വും ന​​​​ൽ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തു​​​കൊ​​​​ണ്ട് മ​​​​ദ്യ​​​​വും മ​​​​റ്റു ല​​​​ഹ​​​​രി വ​​​​സ്‌​​​​തു​​​​ക്ക​​​​ളും രാ​​​​ജ്യ​​​​ത്ത് വ്യാ​​​​പ​​​​ക​​​​മാ​​​​വു​​​​ക​​​​യും സാ​​​​മൂ​​​​ഹി​​​ക ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സ​​​​മ​​​​സ്‌​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും പ​​​​ട​​​​ർ​​​​ന്നു ക​​​​യ​​​​റു​​​​ക​​​​യും ചെ​​​​യ്ത‌ി​​​​രി​​​​ക്കു​​​​ന്നു.

കേ​​​​ര​​​​ളം ഒ​​​​ന്നാ​​​​മ​​​​ത്

മ​​​​ദ്യ​​​​ത്തി​​​​ന്‍റെ​​​യും മ​​​​റ്റു ല​​​​ഹ​​​​രി വ​​​​സ്‌​​​​തു​​​​ക്ക​​​​ളു​​​​ടെ​​​​യും ഉ​​​​പ​​​​ഭോ​​​​ഗ​​​​ത്തി​​​​ൽ കേ​​​​ര​​​​ളം ഇ​​​​ന്ന് മ​​​​റ്റെ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യും പി​​​​ന്നി​​​​ലാ​​​​ക്കി ഒ​​​​ന്നാ​​​​മ​​​​ത് എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു . ന​​​​മ്മു​​​​ടെ കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ലും സി​​​​നി​​​​മ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും രാ​​​ഷ്‌​​​ട്രീ​​​യ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും മ​​​​ദ്യ​​​​ത്തി​​​ന്‍റെ​​​​യും ല​​​​ഹ​​​​രി വ​​​​സ്‌​​​​തു​​​​ക്ക​​​​ളു​​​​ടെ​​​യും ഉ​​​​പ​​​​ഭോ​​​​ഗം ആ​​​​രെ​​​​യും ഭീ​​​​തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന തോ​​​​തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. കൃ​​​​ഷി​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കും കെ​​​​ട്ടി​​​​ടം പ​​​​ണി​​​​ക​​​​ൾ​​​​ക്കും​​​വ​​​​രെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ കി​​​​ട്ട​​​​ണ​​​​മെ​​​​ങ്കി​​​​ൽ മ​​​​ദ്യ​​​​സേ​​​​വ അവ​​​​ശ്യ ഘ​​​​ട​​​​ക​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു.

കേ​​​​ര​​​​ളം മ​​​​ദ്യ​​​​ത്തി​​​​ൽ മ​​​​ദി​​​​ക്കു​​​​ക​​​​യും അ​​​​തു​​​​വ​​​​ഴി സാ​​​​മൂ​​​​ഹ്യ വി​​​​പ​​​​ത്തു​​​​ക​​​​ളെ എ​​​​മ്പാ​​​​ടും വി​​​​ളി​​​​ച്ചുവ​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്‌​​​​തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മാ​​​​ര​​​​ക​​​​രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ വ​​​​ർ​​​​ധ​​​ന​​​​യു​​​ടെ പി​​​​ന്നി​​​​ൽ മ​​​​ദ്യ​​​​വും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന പ​​​​ങ്കു വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ര​​​​ൾ, കാ​​​​ൻ​​​​സ​​​​ർ രോ​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​വ​​​​ർ എ​​​​ല്ലാ വീ​​​​ടു​​​​ക​​​​ളി​​​​ലും ഉ​​​​ണ്ടാ​​​​കു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​വ​​​​സ്‌​​​​ഥ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലി​​​​പ്പോ​​​​ൾ. നി​​​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ ന​​​​മ്മു​​​​ടെ ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ളും രാ​​​​ഷ്‌​​​ട്രീ​​​യ നേ​​​​താ​​​​ക്ക​​​​ളും മ​​​​നു​​​​ഷ്യ​​​​രെ രോ​​​​ഗി​​​​ക​​​​ളാ​​​​ക്കു​​​​ന്ന മ​​​​ദ്യ​​​​വ്യാ​​​​പ​​​​ന​​​​ന​​​​ത്തി​​​​ന്‍റെ​​​​യും മ​​​​ദ്യ​​​​സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വേ​​​​ണ്ട​​​​ത്ര ബോ​​​​ധ്യം ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​രോ അ​​​​റി​​​​ഞ്ഞു​​​​കൊ​​​​ണ്ട് അ​​​​ജ്ഞ​​​​ത ന​​​​ടി​​​​ക്കു​​​​ന്ന​​​വ​​​രോ ആ​​​ണ്.

ത​​​​ങ്ങ​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജ​​​​യി​​​​പ്പി​​​​ച്ചാ​​​​ൽ മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ള​​​​ല്ല, പു​​​​തി​​​​യ സ്‌​​​​കൂ​​​​ളു​​​​ക​​​​ളാ​​​​ണ് തു​​​​റ​​​​ക്കു​​​​ക എ​​​​ന്ന് പ​​​​റ​​​​ഞ്ഞ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​വ​​​​ർ 29 ബാ​​​​റു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്ത് പു​​​​തു​​​​താ​​​​യി 900 ത്തോ​​​​ളം ബാ​​​​റു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ദൂ​​​​ര​​​​പ​​​​രി​​​​ധി കു​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്‌​​​​തു. ഐ​​​ടി പാ​​​​ർ​​​​ക്കു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​ത്. മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ല​​​​ഭ്യ​​​​ത സാ​​​​ർ​​​​വ​​​ത്രി​​​​ക​​​​മാ​​​​ക്കി.

മ​​​​ദ്യ​​​​ത്തി​​​​ലെ വീ​​​​ര്യം

മ​​​​ദ്യം എ​​​​വി​​​​ടെ സു​​​​ല​​​​ഭ​​​​മാ​​​​ണോ, മ​​​​ദ്യം എ​​​​വി​​​​ടെ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു​​​​വോ, അ​​​​വി​​​​ടെ മ​​​​ദ്യാ​​​​സ​​​​ക്ത​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​ധി​​​ക്കും. വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ൽ നി​​​​ന്നാ​​​​ണ് ഏ​​​​ത് കു​​​​ടി​​​​യ​​​​ന്മാ​​​​രു​​​​ടെ​​​​യും തു​​​​ട​​​​ക്കം. വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ചാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ മ​​​​ദ്യ​​​​പ്ര​​​​ശ്നം തീ​​​​ർ​​​​ന്നെ​​​​ന്ന് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ​​​​ക്കും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ മേ​​​​ലാ​​​​ള​​​​ന്മാ​​​​ർ​​​​ക്കും മ​​​​ദ്യ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ​​​​ക്കും ഇ​​​​ത് അ​​​​റി​​​​യാ​​​​ത്ത​​​​ത​​​​ല്ല.

വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ന് നി​​​​കു​​​​തി നി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ബ​​​​ജ​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​നം ഇ​​​​പ്പോ​​​​ൾ വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ""ഇ​​​​ട​​​​ത​​​​ൻ വ​​​​ന്നു ഭ​​​​രി​​​​ച്ചാ​​​​ലും, വ​​​​ല​​​​ത​​​​ൻ വ​​​​ന്നാ​​​​ലും, ന​​​​ടു​​​​വ​​​​ൻ ഭ​​​​രി​​​​ച്ചാ​​​​ലും മ​​​​ദ്യം നാ​​​​ട് ഭ​​​​രി​​​​ക്കും'' എ​​​​ന്നു​​​​ള്ള മ​​​​ന്മ​​​​ഥ​​​​ൻ സാ​​​​റി​​​​ന്‍റെ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്ക് മു​​​​മ്പു​​​​ള​​​​ള മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ശ​​​​രി​​​​വ​​​യ്ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലും ഭാ​​​​ര​​​​ത​​​​ത്തി​​​​ലും ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നാ​​​​ട്ടി​​​​ൽ തെ​​​​ങ്ങും​ പ​​​​ന​​​​യും ചെ​​​​ത്തി ക​​​​ള്ള് ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ള​​​​രെ വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​ണെ​​​​ങ്കി​​​​ലും പാ​​​​ല​​​​ക്കാ​​​​ട്ടു​​​നി​​​​ന്നും കൃ​​​​ത്രി​​​​മ ക​​​​ള്ള് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ച് കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ൻ ഒ​​​​ഴു​​​​ക്കു​​​​ന്ന മാ​​​​ഫി​​​​യ​​​യെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​റി​​​​യാ​​​​മെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ ക​​​​ണ്ണ​​​​ട​​​​യ്ക്കും. മ​​​​യ​​​​ക്കു​​​മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പി​​​​ന്നി​​​​ലും രാ​​​ഷ്‌​​​ട്രീ​​​​യ - ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ - കൂ​​​​ട്ടു​​​​ക​​​​ച്ച​​​​വ​​​​ട​​​​മാ​​​​ണ് പ​​​​ല​​​​യി​​​​ട​​​​ത്തും ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

തൂ​​​​ഫാ​​​​നും കേ​​​​ര​​​​ള​​​​വും

മ​​​​യ​​​​ക്കു​​​മ​​​​രു​​​​ന്ന് വ്യാ​​​​പ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന തൂ​​​​ഫാ​​​​നി​​​​ൽ വി​​​​ദേ​​​​ശ മ​​​​ദ്യ​​​​ക​​​​ട​​​​ക​​​​ളെ​​​​യും ബാ​​​​റു​​​​ക​​​​ളെ​​​​യും ക​​​​ള്ളു​​​ഷാ​​​​പ്പു​​​​ക​​​​ളെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി കാ​​​​ണു​​​​ന്നി​​​​ല്ല. മ​​​​യ​​​​ക്കു​​​മ​​​​രു​​​​ന്നി​​​​ലെ​​​​ന്ന​​​​പോ​​​​ലെ മ​​​​ദ്യ​​​​ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​ലും വ​​​​ലി​​​​യ സ്രാ​​​​വു​​​​ക​​​​ൾ വി​​​​ഹ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

സ്വ​​​​ന്ത​​​​മാ​​​​യി വി​​​​ദേ​​​​ശ മ​​​​ദ്യം ഉ​​​​ദ്‌​​​​പാ​​​​ദി​​​​പ്പി​​​​ച്ച് സ്വ​​​​യം വി​​​​ൽ​​​​പ്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. രാ​​​​ത്രി പ​​​​ത്തു​​​​മ​​​​ണി​​​​ക്കു ശേ​​​​ഷ​​​​മെ​​​​ങ്കി​​​​ലും ഉ​​​​റ​​​​ങ്ങേ​​​​ണ്ട​​​​ത് ശ​​​​രി​​​​യാ​​​​യ ആ​​​​രോ​​​​ഗ്യ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​ന് അ​​​​നു​​​​പേ​​​​ക്ഷ​​​​ണീ​​​​യ​​​​മാ​​​​ണെ​​​​ന്ന് ആ ​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

പാ​​​​തി​​​​രാ​​​​വ​​​​രെ മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ൾ തു​​​​റ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ എ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​നം റ​​​​ദ്ദാ​​​​ക്കു​​​​വാ​​​​നു​​​​ള്ള ഇ​​​​ച്ഛാ​​​​ശ​​​​ക്തി പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഉ​​​​ണ്ടാ​​​​കു​​​​മോ? മ​​​​ദ്യ​​​​ത്തി​​​​നും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​നും എ​​​​തി​​​​രേയു​​​​ള്ള പാ​​​​ഠ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ അ​​​​ഞ്ചാം ക്ലാ​​​​സു​​​മു​​​​ത​​​​ൽ സ്‌​​​​കൂ​​​​ൾ സി​​​​ല​​​​ബ​​​​സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​മോ? ഒ​​​​രു പ്ര​​​​ദേ​​​​ശ​​​​ത്ത് മ​​​​ദ്യ​​​​ഷാ​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​വാ​​​​നു​​​ള്ള അ​​​ധി​​​കാ​​​രം​ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്കാ​​​​യി​​​​രു​​​​ന്നു. ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ത്ത ഈ ​​​അ​​​​ധി​​​​കാ​​​​രം പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് തി​​​​രി​​​​ച്ചു ന​​​​ൽ​​​​കി മ​​​​ദ്യ​​​​ത്തി​​​​നും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​നും എ​​​​തി​​​​രേ​​​​യു​​​​ള്ള ജ​​​​ന​​​​പ​​​​ക്ഷ നി​​​​ല​​​​പാ​​​​ട് ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​മോ?

Tags : Kerala wake up against drugs

Recent News

Corehub Up