x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ക്റാ​ന​ തി​രു​നാ​ൾ ആ​ത്മീ​യ​ സ്വ​ത്വ​ത്തി​ന്‍റെ ദി​നം

മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ,സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്
Published: July 3, 2026 12:14 AM IST | Updated: July 3, 2026 12:14 AM IST

തോ​​​​മാ​​​​ശ്ലീ​​​​ഹ

“ന​​​​മു​​​​ക്കും അ​​​​വ​​​​നോ​​​​ടൊ​​​​പ്പം പോ​​​​യി മ​​​​രി​​​​ക്കാം” (യോ​​​​ഹ. 11:16) എ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട്, ഭ​​​​യ​​​​ച​​​​കി​​​​ത​​​​രാ​​​​യി​​​​രു​​​​ന്ന മ​​​​റ്റ് അ​​​​പ്പ​​​​സ്തോ​​​​ല​​​​ന്മാ​​​​രെ ധൈ​​​​ര്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തോ​​​​മാ​​​​ശ്ലീ​​​​ഹ സു​​​​വി​​​​ശേ​​​​ഷ​​​​സ​​​​ന്ദേ​​​​ശം ഭാ​​​​ര​​​​ത​​​​ ജ​​​​ന​​​​ത​​​​യ്ക്കു ന​​​​ൽ​​​കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​വി​​​​ടെ വ​​​​രി​​​​ക​​​​യും എ​​​​ഡി 72ൽ ​​​​ചെ​​​​ന്നൈ​​​ക്ക​​​​ടു​​​​ത്തു​​​​ള്ള ചി​​​​ന്ന​​​​മ​​​​ല​​​​യി​​​​ൽ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം വ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തോ​​​​മാ​​​​ശ്ലീ​​​​ഹ​​​​യു​​​​ടെ പ്രേ​​​​ഷി​​​​ത​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് മാ​​​​ർ​​​​തോ​​​​മ്മാ ​പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ൽ ജീ​​​​വി​​​​ക്കു​​​​ന്ന ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ സ​​​​ഭാ​​​​ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് ജൂ​​​​ലൈ മൂ​​​​ന്ന് ആ​​​​ത്മീ​​​​യ​​​​ സ്വ​​​​ത്വ​​​​ത്തി​​​​ന്‍റെ ദി​​​​വ​​​​സ​​​​മാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് ദു​​​​ക്റാ​​​​ന​ തി​​​​രു​​​​നാ​​​​ൾ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ​​​​ ദി​​​​ന​​​​മാ​​​​യും ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ത്ഥി​​​​ത​​​​നാ​​​​യ ഈ​​​​ശോ ത​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​ത്യ​​​​ക്ഷ​​​​നാ​​​​യി എ​​​​ന്നു മ​​​​റ്റ് അ​​​​പ്പ​​​​സ്തോ​​​​ല​​​​ന്മാ​​​​ർ പ​​​​റ​​​​ഞ്ഞ​​​​തു വി​​​​ശ്വ​​​​സി​​​​ക്കാ​​​​തെ ത​​​​നി​​​​ക്കും ഗു​​​​രു​​​​വി​​​​നെ കാ​​​​ണ​​​​ണ​​​മെ​​​​ന്നു ശ്ലീ​​​​ഹ വാ​​​​ശി​​​​പി​​​​ടി​​​​ക്കു​​​​ന്ന രം​​​​ഗം വ​​​​ള​​​​രെ ഹൃ​​​​ദ​​​​യ​​​​സ്പ​​​​ർ​​​​ശി​​​​യാ​​​​ണ്. തോ​​​​മാ​​​​ശ്ലീ​​​​ഹ​​​​യു​​​​ടെ ഈ ​​​​സം​​​​ശ​​​​യം നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​മ​​​​ല്ല. ആ​​​​ദ്യം സം​​​​ശ​​​​യി​​​​ച്ച തോ​​​​മ​​​​സ് പി​​​​ന്നീ​​​​ട് വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ധീ​​​​ര​​​​സാ​​​​ക്ഷി​​​​യാ​​​​യി മാ​​​​റു​​​​ന്നു. സം​​​​ശ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലേ​​​​ക്കും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നു സാ​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കും ശി​​​​ഷ്യ​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ​​​​ത്തി​​​​ലേ​​​​ക്കും തോ​​​​മാ​​​​ശ്ലീ​​​​ഹ ന​​​​ട​​​​ത്തി​​​​യ യാ​​​​ത്ര​​​​യാ​​​​ണ് ഓ​​​​രോ ക്രൈ​​​​സ്ത​​​​വ​​​​ന്‍റെ​​​​യും ആ​​​​ത്മീ​​​​യ​​​​യാ​​​​ത്ര. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് “തോ​​​​മാ​​​​യു​​​​ടെ അ​​​​വി​​​​ശ്വാ​​​​സം മ​​​​റ്റു​​​​ള്ള ശി​​​​ഷ്യ​​​​രു​​​​ടെ വി​​​​ശ്വാ​​​​സ​​​​ത്തേക്കാ​​​​ൾ ന​​​​മ്മു​​​​ടെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ​​​​യി” എ​​​​ന്നു മ​​​​ഹാ​​​​നാ​​​​യ വി​​​​ശു​​​​ദ്ധ ഗ്രി​​​​ഗ​​​​റി മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞ​​​​ത്.

സ​​​ത്യാ​​​ന്വേ​​​ഷി​​​ക​​​ളാ​​​ക​​​ണം

ഇ​​​​ന്ന​​​​ത്തെ ത​​​​ല​​​​മു​​​​റ സം​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ന​​​​ടു​​​​വി​​​​ലാ​​​​ണ് ജീ​​​​വി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ​​​​യും വി​​​​വ​​​​ര​​​​വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ​​​​യും ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ടം ഏ​​​​റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. പ​​​​രി​​​​ശു​​​​ദ്ധ​​​​ പി​​​​താ​​​​വ് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ‘മാ​​​​ന​​​​വ​​​​മ​​​​ഹ​​​​ത്വം’ എ​​​​ന്ന​​​പേ​​​​രി​​​​ൽ സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​​ സ​​​​ഭ​​​​യ്ക്കു ന​​​​ൽ​​​കി​​​​യ ആ​​​​ദ്യ​​​​ത്തെ ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​നം ലോ​​​​ക​​​​ശ്ര​​​​ദ്ധ​​​​യാ​​​​ക​​​​ർ​​​​ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മ​​​​നു​​​​ഷ്യ​​​​നി​​​​ൽ ദൈ​​​​വം നി​​​​ക്ഷേ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മ​​​​ഹ​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ മ​​​​നു​​​​ഷ്യ​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ മ​​​​നു​​​​ഷ്യ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ അ​​​​ടി​​​​മ​​​​യാ​​​​ക​​​​രു​​​​ത് എ​​​​ന്ന​​​​തു​​​​മാ​​​​ണ് ഈ ​​​​ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ദ​​​​ർ​​​​ശ​​​​നം. പ​​​​രി​​​​ശു​​​​ദ്ധ​​​​ പി​​​​താ​​​​വ് ഇ​​​​പ്ര​​​​കാ​​​​രം പ​​​​റ​​​​യു​​​​ന്നു: “മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​ന്ത​​​​സ് അ​​​​വ​​​​ന്‍റെ ക​​​​ഴി​​​​വു​​​​ക​​​​ളെ​​​​യോ സ​​​​ന്പ​​​​ത്തി​​​​നെ​​​​യോ സാ​​​​മൂ​​​​ഹി​​​​ക​​​​സ്ഥാ​​​​ന​​​​ത്തെ​​​​യോ ആ​​​​ശ്ര​​​​യി​​​​ച്ച​​​​ല്ല; അ​​​​തു ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്നേ​​​​ഹ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള ദാ​​​​ന​​​​മാ​​​​ണ്” (മാ​​​​ന​​​​വ​​​​മ​​​​ഹ​​​​ത്വം, 50). മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​ന്ത​​​​സും മ​​​​ഹ​​​​ത്വ​​​​വും സം​​​​ര​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ട് നീ​​​​തി​​​​യു​​​​ടെ​​​​യും സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും ലോ​​​​കം പ​​​​ണി​​​​യു​​​​ക എ​​​​ന്ന​​​​ത് ഓ​​​​രോ ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ​​​​യും ദൗ​​​​ത്യ​​​​മാ​​​​ണെ​​​​ന്നും ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​നം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഇ​​​​ന്ന​​​​ത്തെ മാ​​​​ധ്യ​​​​മ-​​​​ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​സ്കാ​​​​രം മ​​​​നു​​​​ഷ്യ​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​വും വി​​​​രോ​​​​ധ​​​​വും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ സ​​​​ത്യ​​​​ത്തെ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ക​​​​യും വി​​​​വേ​​​​ക​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ കൂ​​​​ട്ടാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചേ​​​​രു​​​​ക​​​​യും ചെ​​​​യ്യേ​​​​ണ്ട​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു. അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച് സ​​​​ത്യ​​​​ത്തെ മൂ​​​​ടി​​​​വ​​​​യ്ക്കു​​​​ന്ന ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ, മാ​​​​ർ തോ​​​​മാ​​​​ശ്ലീ​​​​ഹ​​​​യെ​​​​പ്പോ​​​​ലെ സ​​​​ത്യാ​​​​ന്വേ​​​​ഷി​​​​ക​​​​ളാ​​​​കാ​​​​ൻ ന​​​​മു​​​​ക്കും സാ​​​​ധി​​​​ക്ക​​​​ണം.

സോ​​​​ഷ്യ​​​​ൽ​​​​ മീ​​​​ഡി​​​​യ വി​​​​വി​​​​ധ ജീ​​​​വി​​​​ത​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​ണെ​​​​ന്ന​​​​തി​​​​ൽ ത​​​​ർ​​​​ക്ക​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ, വ്യാ​​​​ജ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ളും വി​​​​ദ്വേ​​​​ഷ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​പ​​​​വാ​​​​ദ​​​​ങ്ങ​​​​ളും ബോ​​​​ധ​​​​പൂ​​​​ർ​​​​വം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ടം​​​​കൂ​​​​ടി​​​​യാ​​​​ണി​​​​ത് എ​​​​ന്ന​​​​തു യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും നി​​​​ഷ്ക​​​​ള​​​​ങ്ക​​​​രെ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ന്ന​​​​തും അ​​​​സ​​​​ത്യം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ സോ​​​​ഷ്യ​​​​ൽ​​​​ മീ​​​​ഡി​​​​യ പോ​​​​സ്റ്റു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ക​​​​യും അ​​​​വ വി​​​​വേ​​​​ച​​​​ന​​​​മി​​​​ല്ലാ​​​​തെ ഫോ​​​​ർ​​​​വേ​​​​ഡ് ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്പോ​​​​ൾ, ‘കൊ​​​​ല്ല​​​​രു​​​​ത്’ എ​​​​ന്ന അ​​​​ഞ്ചാം പ്ര​​​​മാ​​​​ണ​​​​മാ​​​​ണു ലം​​​​ഘി​​​​ക്കു​​​​ന്ന​​​​ത്. അ​​​​റി​​​​യാ​​​​ത്ത കാ​​​​ര്യം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നും ന​​​​ന്മ​​​​യ​​​​ല്ലാ​​​​ത്ത​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നും തി​​​​ന്മ​​​​യെ എ​​​​തി​​​​ർ​​​​ത്തു​​​​ തോ​​​ൽ​​​പ്പി​​​​ക്കാ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​വേ​​​​ച​​​​ന​​​​ശ​​​​ക്തി​​​​യും ജാ​​​​ഗ്ര​​​​ത​​​​യും ഇ​​​​ന്നു ന​​​​മു​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

ഇ​​​​ന്നു ന​​​​മ്മു​​​​ടെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രും സ്വാ​​​​ധീ​​​​ന​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രും അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ട്. പ്രാ​​​​യ​​​​മാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും മ​​​​ക്ക​​​​ളു​​​​ടെ ക്രൂ​​​​ര​​​​ത​​​​യ്ക്ക് ഇ​​​​ര​​​​യാ​​​​കു​​​​ന്നു. കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലും ബ​​​​ന്ധ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ള്ള​​​​ൽ വീ​​​​ഴു​​​​ന്പോ​​​​ൾ മു​​​​റി​​​​വേ​​​​ൽ​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് നീ​​​​തി​​​​യു​​​​ടെ​​​​യും ന്യാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും പ​​​​ക്ഷ​​​​ത്തു​​​​ നി​​​​ൽ​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്. വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യി​​​​ട​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന അ​​​​ക്ര​​​​മം ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​​യ​​​​ർ​​​​ത്തു​​​​ന്നു.

ല​​​​ഹ​​​​രി​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​വും അ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സു​​​​സ്ഥി​​​​തി​​​​യെ​​​​ത്ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​ന്നു. ഇ​​​​വി​​​​ടെ​​​​യെ​​​​ല്ലാം മ​​​​നു​​​​ഷ്യ​​​​ന്‍റെ മ​​​​ഹ​​​​ത്വം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​ക്കു​​​​ന്നു​​​​ണ്ട്. പ​​​​രി​​​​ശു​​​​ദ്ധ പി​​​​താ​​​​വ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തു​​​​പോ​​​​ലെ മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​ഹ​​​​ങ്കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും താ​​​​ൻ​​​​പോ​​​​രി​​​​മ​​​​യു​​​​ടെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യ ബാ​​​​ബേ​​​​ൽ ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ത്തു​​​​ക​​​​ള​​​​ഞ്ഞ് നീ​​​​തി​​​​യും സ​​​​മാ​​​​ധാ​​​​ന​​​​വും നി​​​​ല​​​​നി​​​​ൽ​​​ക്കു​​​​ന്ന ദൈ​​​​വ-​​​​മ​​​​നു​​​​ഷ്യ ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മി​​​​തി​​​​ക്കാ​​​​യി ഓ​​​​രോ​​​​രു​​​​ത്ത​​​​രും അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു (മാ​​​​ന​​​​വ​​​​മ​​​​ഹ​​​​ത്വം, 1).

നി​​​ർ​​​ഭ​​​യ സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണം

ന​​​​മ്മു​​​​ടെ പി​​​​താ​​​​വി​​​​ന്‍റെ ധീ​​​​ര​​​​മാ​​​​യ മാ​​​​തൃ​​​​ക പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് ഈ​​​​ശോ​​​​യു​​​​ടെ സു​​​​വി​​​​ശേ​​​​ഷം നി​​​​ർ​​​​ഭ​​​​യം പ്ര​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ ന​​​​മു​​​​ക്ക് ക​​​​ട​​​​മ​​​​യു​​​​ണ്ട്. ന​​​​മ്മു​​​​ടെ സ​​​​ഭാ​​​​ മ​​​​ക്ക​​​​ൾ സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ന്‍റെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​രാ​​​​യി ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ​ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സേ​​​​വ​​​​നം ​ചെ​​​​യ്യു​​​​ന്നു എ​​​​ന്ന​​​​തോ​​​​ർ​​​​ത്ത് ദൈ​​​​വ​​​​ത്തി​​​​നു ന​​​​ന്ദി​ പ​​​​റ​​​​യാം. ന​​​​മ്മു​​​​ടെ സ​​​​ഭ ഈ ​​​​അ​​​​ടു​​​​ത്ത കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സു​​​​വി​​​​ശേ​​​​ഷ​​​​ പ്ര​​​​ഘോ​​​​ഷ​​​​ണ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ളെ ഈ​​​​യ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ അ​​​​നു​​​​സ്മ​​​​രി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു.

വൈ​​​​ദി​​​​ക​​​​രോ​​​​ടും സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രോ​​​​ടു​​​​മൊ​​​​പ്പം ധാ​​​​രാ​​​​ളം അ​​​​ല്മാ​​​​യ​​​​പ്രേ​​​​ഷി​​​​ത​​​​രും സു​​​​വി​​​​ശേ​​​​ഷ​​​​ പ്ര​​​​ഘോ​​​​ഷ​​​​ണ​​​​ത്തി​​​​ൽ വ്യാ​​​​പൃ​​​​ത​​​​രാ​​​​ണ് എ​​​​ന്ന​​​​ത് ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​ണ്. ന​​​​മ്മു​​​​ടെ സ​​​​ഭ​​​​യി​​​​ലെ അ​​​​ല്മാ​​​​യ​​​​രു​​​​ടെ സു​​​​വി​​​​ശേ​​​​ഷ​​​​ പ്ര​​​​ഘോ​​​​ഷ​​​​ണ​ സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ഭാ​​​​ത​​​​ല​​​​ത്തി​​​​ൽ ‘ജീ​​​​വ​​​​ൻ ജ്യോ​​​​തി’ എ​​​​ന്ന മു​​​​ന്നേ​​​​റ്റം ആ​​​​രം​​​​ഭി​​​​ച്ച കാ​​​​ര്യ​​​​വും ഈ​​​​യ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​ത്തോ​​​​ടെ അ​​​​റി​​​​യി​​​​ക്കു​​​​ന്നു. ന​​​​മു​​​​ക്കു സാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലെ​​​​ല്ലാം എ​​​​ല്ലാ പ്രേ​​​​ഷി​​​​ത​​​​ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളെ​​​​യും സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യും അ​​​​വ​​​​യു​​​​ടെ ഫ​​​​ല​​​​പ്രാ​​​​പ്തി​​​​ക്കു​​​​വേ​​​​ണ്ടി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യാം.

ഹൊ​​​​സൂ​​​​ർ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മൈ​​​​ലാ​​​​പു​​​​രി​​​​ൽ മാ​​​​ർ​​​​തോ​​​​മാ​​​​ശ്ലീ​​​​ഹ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന സാ​​​​ന്തോം ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ സ​​​​മീ​​​​പം ന​​​​മു​​​​ക്കു സ്വ​​​​ന്ത​​​​മാ​​​​യി ഒ​​​​രു തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്രം ത​​​​യാ​​​​റാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​കി​​​​യ ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പൊ​​​​ഴോ​​​​ലി​​​​പ​​​​റ​​​​ന്പി​​​​ലി​​​​നെ​​​​യും രൂ​​​​പ​​​​ത​ മു​​​​ഴു​​​​വ​​​​നെ​​​​യും അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്നു. ന​​​​മ്മു​​​​ടെ പി​​​​താ​​​​വാ​​​​യ മാ​​​​ർ​​​​തോ​​​​മാ​​​​ശ്ലീ​​​​ഹ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ന​​​​ടു​​​​ത്ത് ന​​​​മു​​​​ക്കൊ​​​​രു ആ​​​​രാ​​​​ധ​​​​നാ​​​സ്ഥ​​​​ലം ഉ​​​​ണ്ടാ​​​​കു​​​​ക എ​​​​ന്ന വ​​​​ലി​​​​യ സ്വ​​​​പ്നം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കാ​​​​ൻ ന​​​​മ്മു​​​​ടെ എ​​​​ല്ലാ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളും സാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു.

തോ​​​​മാ​​​​ശ്ലീ​​​​ഹാ​​​​യി​​​​ലൂ​​​​ടെ ന​​​​മു​​​​ക്കു പ​​​​ക​​​​ർ​​​​ന്നു​​​​കി​​​​ട്ടി​​​​യ ഈ​​​​ശോ​​​​യി​​​​ലു​​​​ള്ള വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന് ജീ​​​​വി​​​​തം​​​​കൊ​​​​ണ്ടു സാ​​​​ക്ഷ്യം ​ന​​​​ൽ​​​കാ​​​​ൻ ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ന​​​​മു​​​​ക്ക് സാ​​​​ധി​​​​ക്ക​​​​ണം. ഇ​​​​ന്ന​​​​ത്തെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യി ര​​​​ക്തം​ ചി​​​​ന്തി ക​​​​ർ​​​​ത്താ​​​​വി​​​​നു സാ​​​​ക്ഷ്യം​ ന​​​ൽ​​​കാ​​​​ൻ വി​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ, സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലും മ​​​​റ്റെ​​​​ല്ലാ ജീ​​​​വി​​​​ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും സ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും നീ​​​​തി​​​​യു​​​​ടെ​​​​യും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ക്ഷ​​​​മ​​​​യു​​​​ടെ​​​​യും എ​​​​ളി​​​​മ​​​​പ്പെ​​​​ട​​​​ലി​​​​ന്‍റെ​​​​യും ദൈ​​​​നം​​​​ദി​​​​ന ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ടം ന​​​​മ്മി​​​​ൽ​​​​നി​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. ബാ​​​​ബേ​​​​ൽ ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ പ​​​​ണി​​​​യു​​​​ന്ന​​​​വ​​​​രാ​​​​കാ​​​​തെ ദൈ​​​​വ​​​​വും മ​​​​നു​​​​ഷ്യ​​​​നും ഒ​​​​രു​​​​മി​​​​ച്ചു വ​​​​സി​​​​ക്കു​​​​ന്ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലും നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ ശി​​​​ല്പി​​​​ക​​​​ളാ​​​​യി ന​​​​മു​​​​ക്കു മാ​​​​റാം.

കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ പ്ര​​​സ​​​ക്തി

വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ പാ​​​​ഠ​​​​ശാ​​​​ല കു​​​​ടും​​​​ബ​​​​മാ​​​​ണ്. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും മ​​​​ക്ക​​​​ളും ഒ​​​​രു​​​​മി​​​​ച്ചു പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​തും ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​ന്ന​​​​തും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​തും ന​​​​മ്മു​​​​ടെ ധ​​​​ന്യ​​​​മാ​​​​യ പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​രും അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ തി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ലും ജോ​​​​ലി​​​​ക​​​​ളി​​​​ലും വ്യാ​​​​പൃ​​​​ത​​​​രാ​​​​കു​​​​ന്പോ​​​​ൾ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​വാ​​​​യ ആ​​​​ത്മീ​​​​യ​​​​ത കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ വീ​​​​ഴ്ച​​​​ വ​​​​രു​​​​ന്നു​​​​ണ്ടോ​​​യെ​​​ന്ന് ആ​​​​ത്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ചെ​​​​യ്യേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ മ​​​​ക്ക​​​​ൾ​​​​ക്കു സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തോ​​​​ടൊ​​​​പ്പം മാ​​​​നു​​​​ഷി​​​​ക​​​​മൂ​​​​ല്യ​​​​ങ്ങ​​​​ളും കൈ​​​​മാ​​​​റ​​​​ണം. ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​ന്‍റെ അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്

ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ ത​​​​ന്‍റെ ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ത്യേകം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്. മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ന്‍റെ അ​​​​മി​​​​ത ഉ​​​​പ​​​​യോ​​​​ഗം, കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സം​​​​സാ​​​​രം കു​​​​റ​​​​യു​​​​ന്ന​​​​ത്, കു​​​​ട്ടി​​​​ക​​​​ളി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ്ക്രീ​​​​ൻ ആ​​​​ശ്ര​​​​യ​​​​ത്വം, പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ള്ള സ​​​​മ​​​​യ​​​​ക്കു​​​​റ​​​​വ് ഇ​​​​തെ​​​​ല്ലാം ഇ​​​​ന്നു ന​​​​മ്മു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണ്. കു​​​​ടും​​​​ബ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ ആ​​​​ത്മീ​​​​യ​​​​വും ഭൗ​​​​തി​​​​ക​​​​വു​​​​മാ​​​​യ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ചെ​​​​ലു​​​​ത്തു​​​​ന്ന സ്വാ​​​​ധീ​​​​നം വ​​​​ള​​​​രെ വ​​​​ലു​​​​തും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​വു​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യേ​​​​ണ്ട​​​​തി​​​​ല്ല​​​​ല്ലോ. അ​​​​തി​​​​നാ​​​​ൽ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ ‘ഡി​​​​ജി​​​​റ്റ​​​​ൽ ഉ​​​​പ​​​​വാ​​​​സം’ ആ​​​​ച​​​​രി​​​​ക്കാ​​​​നും ഭ​​​​ക്ഷ​​​​ണ​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഫോ​​​​ണ്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും ദി​​​​വ​​​​സ​​​​വും കു​​​​ടും​​​​ബ​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു സ​​​​മ​​​​യം ക​​​​ണ്ടെ​​​​ത്താ​​​​നും എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഞാ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്നു.

ഐ​​​ക്യ​​​ത്തോ​​​ടെ മു​​​ന്നേ​​​റാം

കൂ​​​​ട്ടാ​​​​യ്മ സ​​​​ഭ​​​​യു​​​​ടെ സ്വ​​​​ഭാ​​​​വ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളെ​​​​ല്ലാ​​​​വ​​​​രും കൂ​​​​ട്ടാ​​​​യ്മ​​​യി​​​​ൽ വ്യാ​​​​പ​​​​രി​​​​ക്കു​​​​ക​​​​യും കൂ​​​​ട്ടാ​​​​യ്മ വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​രാ​​​​ക​​​​ണം. സ​​​​ഭ​​​​യി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ വി​​​​ഭാ​​​​ഗീ​​​​യ ​ചി​​​​ന്താ​​​​ഗ​​​​തി സ​​​​ഭാ​​​​ ചൈ​​​​ത​​​​ന്യ​​​​ത്തി​​​​നു നി​​​​ര​​​​ക്കു​​​​ന്ന​​​​ത​​​​ല്ല. സ​​​​ഭ​​​​യെ​​​​ന്നാ​​​​ൽ നാ​​​​മെ​​​​ല്ലാ​​​​വ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വ​​​​ലി​​​​യ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ സ​​​​ഭാ ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ക​​​​ട​​​​മ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മു​​​​ണ്ട്. വി​​​​ശു​​​​ദ്ധ സി​​​​പ്രി​​​​യ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ ഇ​​​​വി​​​​ടെ പ്ര​​​​സ​​​​ക്ത​​​​മാ​​​​ണ്: “സ​​​​ഭ​​​​യെ അ​​​​മ്മ​​​​യാ​​​​യി കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​ർ​​​​ക്കു ദൈ​​​​വ​​​​ത്തെ പി​​​​താ​​​​വാ​​​​യി കാ​​​​ണാ​​​​നും ക​​​​ഴി​​​​യി​​​​ല്ല.”

2026 ന​​​​മ്മു​​​​ടെ സ​​​​ഭ​​​​യി​​​​ൽ സ​​​​മു​​​​ദാ​​​​യ​​​​ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ വ​​​​ർ​​​​ഷ​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ​​​​ല്ലോ. ഈ ​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി സ​​​​ഭ​​​​യു​​​​ടെ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്ത​​​​തും സി​​​​ന​​​​ഡ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തു​​​​മാ​​​​യ ക​​​​ർ​​​​മ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സ​​​​ഭ​​​​യു​​​​ടെ വി​​​​വി​​​​ധ ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ​​​​വ​​​​രും ശ്ര​​​​ദ്ധി​​​​ക്കു​​​​മ​​​​ല്ലോ. ഒ​​​​രു വി​​​​ശ്വാ​​​​സി​​​​സ​​​​മൂ​​​​ഹ​​​​മെ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ ന​​​​മ്മു​​​​ടെ ന്യാ​​​​യ​​​​മായ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി നാം ​​​​വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​തെ നി​​​​ല​​​​കൊ​​​​ള്ളു​​​​ന്പോ​​​​ഴും മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ബ​​​​ഹു​​​​മാ​​​​നി​​​​ക്കാ​​​​നും പൊ​​​​തു​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​നും സാ​​​​ധ്യ​​​​മാ​​​​യ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം കൈ​​​​കോ​​​​ർ​​​​ത്തു​​​​ പി​​​​ടി​​​​ക്കാ​​​​നും സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​ കാ​​​​ണി​​​​ക്ക​​​​ണം. സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​ന​​​​ന്മ​​​​യ്ക്കു​​​​വേ​​​​ണ്ടി, നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​ക​​​​മാ​​​​യ ഒ​​​​രു ലോ​​​​ക​​​​നി​​​​ർ​​​​മി​​​​തി​​​​ക്കു​​​​വേ​​​​ണ്ടി എ​​​​ല്ലാ​​​​വ​​​​രു​​​​മാ​​​​യും സം​​​​വ​​​​ദി​​​​ക്കാ​​​​നും സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​നും സ​​​​ഭ​​​​യെ​​​​ന്നും ത​​​​ത്പ​​​​ര​​​​യാ​​​​ണ്. ആ​​​​രെ​​​​യും മാ​​​​റ്റി​​​​നി​​​​ർ​​​​ത്താ​​​​തെ, വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളെ ഭ​​​​യ​​​​പ്പെ​​​​ടാ​​​​തെ, സ്നേ​​​​ഹ​​​​ത്തോ​​​​ടെ​​​​യും സ​​​​ത്യ​​​​ത്തോ​​​​ടെ​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കു​​​​ന്ന സ​​​​ഭ​​​​യാ​​​​യി ന​​​​മ്മ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​ക​​​​ണം.

Tags : Dukrana Tirunall Day Spiritual Identity

Recent News

Corehub Up