കുടിയേറ്റ മേഖലയിൽ ജനിച്ചുവളർന്ന ഞാൻ കുഞ്ഞുനാൾ മുതൽ കേൾക്കുന്നതും അറിയുന്നതുമായ പത്രമാണ് ദീപിക. അതുകൊണ്ടുതന്നെ മലയാളത്തിലെ പ്രഥമ ദിനപത്രം 140 വർഷങ്ങൾ പിന്നിടുന്നുവെന്നത് ഏറെ ആഹ്ലാദവും അഭിമാനവും പകരുന്നു.
എക്കാലത്തും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും കായികമേഖലയുടെ വളർച്ചയ്ക്ക് ക്രിയാത്മക നിർദേശങ്ങൾ നൽകാനും ദീപിക മുന്നിട്ടിറങ്ങിയിട്ടുണ്ട്. വോളിബോൾ കരിയർ തുടങ്ങിയ നാൾ മുതൽ എനിക്ക് എവിടെ വരെ എത്താൻ കഴിഞ്ഞുവോ അക്കാലമത്രയും വാർത്തകളും പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്ന ദീപിക നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.
- മിനിമോൾ ഏബ്രഹാം(ഇന്ത്യൻ വോളിബോൾ ടീംമുൻ ക്യാപ്റ്റൻ)
Tags :