x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി സം​ഘ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വം; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

വെബ് ഡെസ്ക്
Published: July 3, 2026 05:44 PM IST | Updated: July 3, 2026 05:44 PM IST

കൊ​ച്ചി: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സം​ഘ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച് ഹൈ​ക്കോ​ട​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​ഘ​ട്ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ല​യി​രു​ത്തി ചീ​ഫ് ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ർ ഇ​തു സം​ബ​ബ​ന്ധി​ച്ച ഹ​ർ​ജി തീ​ർ​പ്പാ​ക്കി. സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് പ​ണ​മി​ട​പാ​ട് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഇ​ഡി സം​ഘ​ത്തി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ടി. ​വീ​ണ പ്ര​തി​യാ​യ സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം തി​രി​ച്ചു പോ​കു​മ്പോ​ഴാ​ണ് ഇ​ഡി സം​ഘം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25ഓ​ളം പേ​ർ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ഡി​ക്കെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി പൊ​തു​താ​ൽ‍​പ​ര്യ ഹ​ർ​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ലെ​ടു​ത്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണെ​ന്നും അ​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്നി​ട്ട് 10 ദി​വ​സം പോ​ലും തി​ക​ഞ്ഞി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തേ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Tags : ED team attacked High Court CBI investigation

Recent News

Corehub Up