x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​യ്ഷെ മൊ​ഡ്യൂ​ൾ സ്ഥാ​പി​ക്കാ​നും ഭീ​ക​രാ​ക്ര​മ​ണത്തിനും പദ്ധതി; ഗു​ജ​റാ​ത്തി​ൽ എട്ട് ഭീ​ക​ര​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 3, 2026 06:55 PM IST | Updated: July 3, 2026 06:55 PM IST

പ്രതീകാത്മക ചിത്രം

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ജെ​യ്ഷെ മൊ​ഡ്യൂ​ൾ സ്ഥാ​പി​ക്കാ​നും സം​സ്ഥാ​ന​ത്തും രാ​ജ്യ​ത്തെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലും ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​നും പ​ദ്ധ​തി​യി​ട്ട എ​ട്ടു ഭീ​ക​ര​രെ പി​ടി​കൂ​ടി. പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജെ​യ്ഷെ മു​ഹ​മ്മ​ദു​മാ​യി ബന്ധമുള്ള ഭീ​ക​ര​രാ​ണ് ഗു​ജ​റാ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

അ​ഹ​മ്മ​ദ് ഗ​ജി​വാ​ല എ​ന്ന അ​ബു ഉ​ബൈ​ദ (19), ഇ​ബ്രാ​ഹിം ഘാ​ഗ (30), മു​ദ​സി​ർ ഗാ​സി​വാ​ല (22), സ​ക്ക​രി​യ ദു​രാ​നി മു​ഹ​മ്മ​ദ് അ​മ്മ​ർ (21), മു​ഫ്തി ഫൗ​ജാ​ൻ ദൗ​വ (40), മു​ഹ​മ്മ​ദ് അ​മി​ൻ പാ​ല​ൻ​പു​രി (21), മു​ഹ​മ്മ​ദ് അ​ബ്ദു​ൾ സാ​വ്ദി (22), ബി​ലാ​ൽ ദു​രാ​നി ഘാ​ഗ (18) എ​ന്നി​വ​രെ ഗു​ജ​റാ​ത്ത് ഭീ​ക​ര​വി​രു​ദ്ധ സേ​ന​യാ​ണ് (എ​ടി​എ​സ്) പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ്.

പാ​കി​സ്താ​നി​ലെ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജെ​യ്ഷെ മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​ട്ടു​പേ​രും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണ് എ​ടി​എ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഗു​ജ​റാ​ത്തി​ൽ ജെ​യ്ഷെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ഇ​തി​നാ​യി പു​തി​യ അം​ഗ​ങ്ങ​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​നും ശ്ര​മി​ച്ചി​രു​ന്നു. തീ​വ്ര​ചി​ന്താ​ഗ​തി​ക​ൾ പ്ര​ച​രി​പ്പി​ച്ച് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും പ്ര​തി​ക​ൾ ശ്ര​മി​ച്ചി​രു​ന്ന​താ​യും എ​ടി​എ​സ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ പ്ര​കാ​ര​വും ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഇ​വ​രു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും എ​ടി​എ​സ് പ​റ​ഞ്ഞു.

Tags : terrorists arrested Gujarat planning Jaishe module attacks

Recent News

Corehub Up