x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ല്‍ കൂ​ട്ട​പ്പി​രി​ച്ചു വി​ട​ല്‍; തൊ​ഴി​ല്‍​മ​ന്ത്രി ഇ​ട​പെ​ട്ടു, ന​ട​പ​ടി മ​ര​വി​പ്പി​ച്ചു, ആ​റി​ന് ച​ര്‍​ച്ച

വെബ് ഡെസ്ക്
Published: July 3, 2026 06:38 PM IST | Updated: July 3, 2026 06:38 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി​യി​ലെ കോ​റോ ഹെ​ല്‍​ത്ത് എ​ന്ന ക​മ്പ​നി​യി​ലെ കൂ​ട്ടപ്പി​രി​ച്ചു വി​ട​ല്‍ മ​ര​വി​പ്പി​ച്ചു. വി​ഷ​യ​ത്തി​ല്‍ തൊ​ഴി​ല്‍​മ​ന്ത്രി ഇ​ട​പെ​ട്ടു. ജൂ​ലൈ ആ​റി​ന് തൊ​ഴി​ല്‍​വ​കു​പ്പ് സെ​ക്ര​ട്ട​റി ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ഉ​മ തോ​മ​സ് എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

ഉ​മ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ച്ചി​യി​ലെ ക​മ്പ​നി അ​ധി​കൃ​ത​രും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ലാ​ണ് കൂ​ട്ട​പ്പി​രി​ച്ചുവി​ട​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് തൊ​ഴി​ല്‍ സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്.

കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ടു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള കോ​റോ ഹെ​ല്‍​ത്ത് ക​മ്പ​നി​യി​ല്‍ നി​ന്നും 800ല്‍ ​അ​ധി​കം ജീ​വ​ന​ക്കാ​രെ​യാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ പി​രി​ച്ചുവി​ട്ട​ത്. രാ​വി​ലെ ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും പി​രി​ച്ചു​വി​ട്ട​താ​യും അ​റി​യു​ന്ന​ത്.

കൊ​ച്ചി പാ​ലാ​രി​വ​ട്ട​ത്തും കോ​ഴി​ക്കോ​ടു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ട്ടു​ക​യാ​ണെ​ന്നും സി​സ്റ്റം ലോ​ഗ് ഔ​ട്ട് ചെ​യ്ത് ഐ​ഡി കാ​ര്‍​ഡു​ക​ള്‍ തി​രി​കെ ന​ല്‍​കാ​നു​മാ​ണ് അ​ധി​കൃ​ത​ര്‍ ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​ത്. നി​ല​വി​ല്‍ മൂ​ന്നു മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ത് അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ചു​രു​ങ്ങി​യ​ത് 10 മാ​സ​ത്തെ ശ​മ്പ​ള​മെ​ങ്കി​ലും ല​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം. ക​മ്പ​നി​യു​ടെ സീ​ല്‍ പോ​ലു​മി​ല്ലാ​ത്ത പേ​പ്പ​റു​ക​ളി​ലാ​ണ് പി​രി​ച്ചു​വി​ട​ല്‍ നോ​ട്ടീ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ​ത്.

Tags :

Recent News

Corehub Up