ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ തിരുബാലസഖ്യം
ചെറുതോണി: ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ തിരുബാലസഖ്യം അംഗങ്ങൾ ലഹരിക്കെതിരേ കൈയൊപ്പ് ചാർത്തി. മദ്യം, മയക്കുമരുന്നുകൾ ജീവിതത്തിൽ ഒരിക്കൽപോലും ഉപയോഗിക്കില്ലെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. വാഴത്തോപ്പ് പഞ്ചായത്തംഗം ഷോബി ജയ്സൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ റോബർട്ട് ഓടയ്ക്കൽ കൈയൊപ്പ് ചാർത്തൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോബിൻസ് കൊച്ചോഴത്തിൽ, സൺഡേ സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.