പാലാ: ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് എന്നീ വിജ്ഞാനശാഖകളുടെ പരസ്പരബന്ധവും സമകാലിക ലോകത്തെ അവയുടെ പ്രയോഗസാധ്യതകളും ചര്‍ച്ച ചെയ്യുന്ന ദ്വിദിന ദേശീയ സെമിനാറിന് അല്‍ഫോന്‍സാ കോളജില്‍ തുടക്കമായി.
കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ഗണിതശാസ്ത്ര വിഭാഗവും സംയുക്തമായാണ് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡാറ്റ അനലിറ്റിക്സ് ഡയറക്ടര്‍ ഡോ. കെ. കെ. ജോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ചു.
ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, ബെംഗളൂരുവിലെ ഗണിതശാസ്ത്ര-കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ട്വിന്‍ ടെക്നോളജീസ് റിസര്‍ച്ച് സെന്ററിലെ റിസര്‍ച്ച് അസോസിയേറ്റുമായ ഡോ. ടെസി ടോം മുഖ്യപ്രഭാഷണം നടത്തി.
ഗണിതശാസ്ത്ര വിഭാഗം മേധാവിയും സെമിനാര്‍ കണ്‍വീനറുമായ ഡോ. സിസ്റ്റര്‍ സോണിയ കെ. തോമസ്, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയും സെമിനാര്‍ കോ-കണ്‍വീനറുമായ സ്മിത ക്ലാരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളം, വി.ഐ.ടി.- ആന്ധ്രാപ്രദേശ്., ഐ.ഐ.ഐ.ടി. കോട്ടയം, മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നൽകി.