ശില്പശാലയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിക്കുന്നു.
തിരുവമ്പാടി: ലഹരിയെ നേരിടാൻ സാമൂഹ്യനീതി വകുപ്പ്, എൻഎസ്എസ് സംസ്ഥാന കാര്യാലയവും സംയുക്തമായി ജില്ലാ എൻഎസ്എസ് ആസാദ് സേനയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രോഗ്രാം ഓഫീസർമാർക്കുള്ള ദ്വിദിന ശില്പശാല അൽഫോൻസാ കോളജിൽ നടന്നു.
ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ, പോളിടെക്നിക് കോളജുകൾ, എൻജിനീയറിംഗ് കോളജുകൾ, കേരള ഹെൽത്ത് സയൻസസ് സർവകലാശാലയുടെ കോളജുകൾ, കാലിക്കട്ട് സർവകലാശാലയിലെ കോളജുകൾ എന്നിവിടങ്ങളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ശില്പശാലയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.
അൽഫോൺസ കോളജ് പ്രിൻസിപ്പൽ ഡോ. ഷിജു ഏലിയാസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി ഓഫീസർ അഞ്ചു മോഹൻ, നാഷണൽ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ, എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഫാ. ഷിജു മാത്യു, എൻഎസ്എസ് ആസാദ് സേന ജില്ലാ കോർഡിനേറ്റർ ലിജോ ജോസഫ്, സംസ്ഥാന റിസോഴ്സ് പേഴ്സൺ സംഗീത കൈമൾ, ജില്ലാ കോർഡിനേറ്റർമാരായ ഡോ. മകൽ മാധവ് എന്നിവർ പ്രസംഗിച്ചു.
Tags : Alphonsa College Kozhikode