പാലാ അല്‍ഫോന്‍സ കോളജില്‍ ചരിത്ര, മലയാള വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ദേശീയ സെമിനാര്‍ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാ
പാലാ: അല്‍ഫോന്‍സ കോളജ് ഹിസ്റ്ററി, മലയാളം വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ "കേരള നവോത്ഥാനം വിട്ടുപോയ കണ്ണികളും അവഗണിക്കപ്പെട്ട വശങ്ങളും' എന്ന വിഷയത്തില്‍ ദേശിയ സെമിനാര്‍ നടത്തി.
നവോത്ഥാന കാലഘട്ടത്തിലെ കേരളത്തിലെ കീഴാളവര്‍ഗത്തിന്റെ ആത്മീയ സ്വാതന്ത്ര്യം, സ്ത്രീ മുന്നേറ്റങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്ത സെമിനാര്‍ മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ശിവപ്രസാദ് പൊന്നന് പ്രഭാഷണം നടത്തി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ പ്രഫ. ആനി ട്രീസ എഫ്രേം ആധുനിക കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.