പാലാ അല്‍ഫോന്‍സ കോളജ് വുമണ്‍സ് സെല്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സ കോളജില്‍ സംഘടിപ്പിച്ച മീറ്റ് ദ ഡിപ്ലോമാറ്റ്
പാലാ: നമ്മുടെ വിദേശനയങ്ങളും നിലപാടുകളും ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കൃത്യമായി അവതരിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഓരോ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥനും നിര്‍വഹിക്കുന്നതെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണ്‍. സിവില്‍ സര്വീസിനായൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി പാലാ അല്‍ഫോന്‍സ കോളജിലെ വുമണ്‍സ് സെല്ലിന്റെയും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ ഡിപ്ലോമാറ്റ് പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍.
ഇന്ത്യയുടെ ശബ്ദമാകാന്‍ യുവതലമുറ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോഴും ഇന്ത്യയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഓരോ രാജ്യത്തെയും പ്രതിസന്ധികളിലും സമാധാന ചര്‍ച്ചകളിലും ഇന്ത്യയ്ക്കു വേണ്ടി സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ സദാ സജ്ജരായിരിക്കണമെന്നും റോഷ്ണി കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് റോഷ്ണി തോംസണെ ഉപഹാരം നല്കി ആദരിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാധ്യക്ഷ ദിയ ബിനു, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് ഡോ. സിന്ധുമോള്‍ ജേക്കബ്, അനൂപ് ചെറിയാന്, വുമണ്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്മിത ക്ലാരി ജോസഫ്, അലോന സോജന്, അലീന് മരിയ ഷിബു, പൊന്നു കെ. അല്‍ഫോന്‍സ് എന്നിവര്‍ പ്രസംഗിച്ചു.