തൃശൂർ: അമല മെഡിക്കൽ കോളജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ ആഭിമുഖ്യത്തിൽ തെറാപ്യൂട്ടിക് പ്ലാസ്മ എക്സ്ചേഞ്ചിനെ അധികരിച്ചു നടത്തിയ ശില്പശാലയുടെ ഉദ്ഘാടനവും പ്ലക്സ് ഫ്ലാഷ് കാർഡ് ലോഞ്ചിംഗും അമൃത മെഡിക്കൽ കോളജിലെ ന്യൂറോളജി പ്രഫ. ഡോ. സുധീരൻ കണ്ണോത്ത് നിർവഹിച്ചു.
തൃശൂർ മെഡിക്കൽ കോളജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവി ഡോ. സജിത്ത് വിളന്പിൽ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവി ഡോ. വിനു വിപിൻ, ന്യൂറോളജിസ്റ്റ് ഡോ. ശ്രീനാഥ് രാജീവൻ എന്നിവർ പ്രസംഗിച്ചു.
അമലയിൽ 24 മണിക്കൂറും ലഭ്യമായ തെറാപ്യൂട്ടിക് പ്ലാസ്മ എക്സ്ചേഞ്ച് സേവനം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയതാണ് പ്ലക്സ് ഫ്ലാഷ് കാർഡ്.