അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ലോക ലബോറട്ടറി ദിനാചരണത്തിൽ ശരത്ത് കൃഷ്ണ, അമ്മ ഗീത രാമചന്ദ്രൻ എന്നിവർ ദീപം തെളിയിക്കുന്നു.
അമല നഗർ: ലോക ലബോറട്ടറി ദിനത്തോടനുബന്ധിച്ച് അമല മെഡിക്കൽ കോളജിൽ 48 പേർ രക്തം ദാനംചെയ്തു. ലാബോറട്ടറി സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിൽ ചാരിറ്റി ഫുഡ് ഡ്രൈവ് നടത്തി ലഭിച്ച പണം ഇടക്കളത്തുരുള്ള നിർമല സദനിലെ ഒട്ടിസം ബാധിച്ചവർക്കു കൈമാറി. ഡോ എം.സി. സാവിത്രി, അലയ്ഡ് ഹെൽത്ത് സയൻസസ് കോളജിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.
ഉച്ചയ്ക്കു 11നു നടന്ന യോഗത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശരത്ത് കൃഷ്ണ, അമ്മ ഗീത രാമചന്ദ്രൻ, അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ് മുണ്ടൻമാണി സിഎംഐ, ലാബ് ഡയറക്ടർ ഡോ. റീന ജോണ്, എച്ച്ഒഡിമാരായ ഡോ. എം.സി. സാവിത്രി, ഡോ. പി.സി. സിന്ദു , അലയ്ഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ പ്രഫ. ഷീബ ബാസ്ക്കർ എന്നിവർ പ്രസംഗിച്ചു. മുൻ ലാബ് ഡയക്ടറായ ഡോ. ജോയ് അഗസ്റ്റിനേയും മുൻ ലാബ് സ്റ്റാഫ് ലില്ലിയെയും പെന്നാടയണീച്ച് ആദരിച്ചു.
ലബോറട്ടറികളിൽ പ്രവർത്തിക്കുന്ന 50 ഡോക്ടർമാരെയും 100 ലബോറട്ടറി ടെക്നീഷ്യൻമാരെയും മീറ്റിംഗിൽ അനുമോദിച്ചു.
Tags : Amalaya nattuvishesham local news