Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ambalappuzha

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മു​ട്ടി​ലി​ഴ​ഞ്ഞ് റെ​യി​ൽ പാ​ള​ത്തി​ലേ​ക്ക് ക​യ​റി; ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം

അ​മ്പ​ല​പ്പു​ഴ: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ റെ​യി​ൽ പാ​ള​ത്തി​ലേ​ക്ക് മു​ട്ടി​ലി​ഴ​ഞ്ഞു ക​യ​റി​യ ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം പു​തു​വ​ൽ വീ​ട്ടി​ൽ വി​നീ​തി​ന്‍റെ​യും സൂ​ര്യാ ബാ​ബു​വി​ന്‍റെ​യും മ​ക​ൻ ദൃ​ണ​വ് ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റെ​യി​ൽ​പാ​ള​ത്തി​ന് സ​മീ​പ​ത്തെ അ​മ്മ​വീ​ട്ടി​ലാ​യി​രു​ന്നു കു​ട്ടി. മു​റ്റ​ത്തി​രു​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി മു​ട്ടി​ലി​ഴ​ഞ്ഞ് സ​മീ​പ​ത്തെ റെ​യി​ൽ​പാ​ള​ത്തി​ലേ​ക്ക് പോ​യ​ത് വീ​ട്ടു​കാ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് കൊ​ല്ല​ത്തേ​ക്കു പോ​യ മെ​മു​വാ​ണ് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

 

Kerala

എല്ലാ കണ്ണുകളും അമ്പലപ്പുഴയിലേക്ക്

കേ​ര​ള​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ​വ​രും ഉ​റ്റു നോ​ക്കു​ന്ന മ​ണ്ഡ​ല​മാ​യി അ​മ്പ​ല​പ്പു​ഴ. സി​പി​എ​മ്മി​ന്‍റെ മു​തി​ര്‍ന്ന നേ​താ​വാ​യി​രു​ന്ന മു​ന്‍മ​ന്ത്രി ജി.​ സു​ധാ​ക​ര​നും നി​ല​വി​ലെ എം​എ​ല്‍എ എ​ച്ച്. സാ​ലാ​മു​മാ​യു​ള്ള പോ​രാ​ട്ട​മാ​യി​രി​ക്കും അ​മ്പ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ക.

യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ജ​ന​കീ​യ സ്വ​ത​ന്ത്ര​നാ​യി​ട്ടാ​ണ് ജി.​ സു​ധാ​ക​ര​ന്‍റെ പോ​ര്. യു​ഡി​എ​ഫ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തു​ട​ക്ക​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​നു​ള്ളി​ല്‍ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് കെ​ട്ട​ട​ങ്ങി. കെ​പി​സി​സി അം​ഗ​മാ​യി​രു​ന്ന എം.​ജെ. ജോ​ബ് പാ​ര്‍ട്ടി വി​ട്ട് ബി​ജ​പി​യി​ല്‍ ചേ​ക്കേ​റി.

കോ​ണ്‍ഗ്ര​സ് വി​മ​ത​നും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. താ​ന്‍ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ ചെ​യ്ത വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ​വ​രാ​ണ് വോ​ട്ട​ര്‍മാ​ര്‍ എ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് ജി. ​സു​ധാ​ക​ര​നു​ള്ള​ത്.

1982 ലും1987​ലും യു​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. 1982 ല്‍ ​യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച വി. ​ദി​ന​ക​ര​ന്‍1987-​ല്‍ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​യും മ​ത്സ​രി​ച്ച് അ​മ്പ​ല​പ്പു​ഴ​യി​ല്‍ വി​ജ​യി​ച്ചു. 2001-ല്‍ ​കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​യി അ​ഡ്വ. ഡി. ​സു​ഗ​ത​ൻ മ​ത്സ​രി​ച്ച് ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് അ​മ്പ​ല​പ്പു​ഴ. അ​തു​കൊ​ണ്ട് ത​ന്നെ യു​ഡി​എ​ഫി​ന് മ​ണ്ഡ​ല​ത്തി​ലെ പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​മ്പ​ല​പ്പു​ഴ​യി​ലെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ ജ​ന​ങ്ങ​ള്‍ എ​ല്‍ഡി​എ​ഫി​നെ പി​ന്തു​ണ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് ക്യാ​ന്പ്.

താ​ന്‍ കൊ​ണ്ടു​വ​ന്ന വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ല്‍ വീ​ണ്ടും എ​ല്‍ഡി​എ​ഫി​നെ നി​ല​നി​ര്‍ത്താ​നാ​യ​തെ​ന്നാ​ണ് ജി.​സു​ധാ​ക​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2016-ല്‍ ​ജി.​ സു​ധാ​ക​ര​ന്‍ 63,069 വോ​ട്ടു​ക​ള്‍ നേ​ടി​യെ​ങ്കി​ല്‍ 2021ല്‍ ​എ​ച്ച്.​ സ​ലാ​മി​ന് 61365 വോ​ട്ടു​ക​ള്‍ നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 2016 ല്‍ ​കി​ട്ടി​യ​വോ​ട്ടും 2021 ല്‍ ​കി​ട്ടി​യ​തു​മാ​യി വി​ല​യി​രു​ത്തി​യാ​ല്‍ 1704 വോ​ട്ടു​ക​ളു​ടെ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും വി​ജ​യി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് എ​ല്‍ഡി​എ​ഫി​നു​ള്ള​ത്.

ര​ക്ത​സാ​ക്ഷി​ക​ളു​ടെ ധീ​ര​സ്‌​മ​ര​ണ​ക​ൾ ഇ​ര​മ്പു​ന്ന പു​ന്ന​പ്ര ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ്‌ അ​മ്പ​ല​പ്പു​ഴ. 1965ലാ​ണ്‌ മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച​ത്. വി.​എ​സ്‌. അ​ച്യു​താ​ന​ന്ദ​നെ തോ​ൽ​പ്പി​ച്ച്‌ കോ​ൺ​ഗ്ര​സി​ലെ കൃ​ഷ്ണ​ക്കു​റു​പ്പ്‌ അ​മ്പ​ല​പ്പു​ഴ​യു​ടെ ആ​ദ്യ എം​എ​ൽ​എ​യാ​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ നി​യ​മ​സ​ഭ ചേ​ർ​ന്നി​ല്ല. 1967ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച്‌ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​ണ് അ​മ്പ​ല​പ്പു​ഴ​യെ ആ​ദ്യ​മാ​യി ചു​വ​പ്പ​ണി​യി​ച്ച​ത്.

1970ലും ​വി​ജ​യി​ച്ച വി.​എ​സ്‌, 77ൽ ​പ​രാ​ജ​യ​പ്പെ​ട്ടു. ആ​ര്‍എ​സ്പി​യെ കെ.​കെ.​കു​മാ​ര​പി​ള്ള​യാ​ണ് അ​ന്ന് ജ​യി​ച്ച​ത്. മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന പി.​കെ. ച​ന്ദ്രാ​ന​ന്ദ​നും ജ​യ പ​രാ​ജ​യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ്. 1991ൽ ​സി​പി​എ​മ്മി​ലെ സി.​കെ. സ​ദാ​ശി​വ​ൻ വി​ജ​യി​ച്ചു. 1996ൽ ​സു​ശീ​ലാ ഗോ​പാ​ല​നെ​യും 2006ലും 2016​ലും ജി. ​സു​ധാ​ക​ര​നെ​യും മ​ന്ത്രി​യാ​ക്കി. 2011 ലും ​അ​ദ്ദേ​ഹം വി​ജ​യി​ച്ച് എം​എ​ല്‍എ ആ​യി​ട്ടു​ണ്ട്. തു​ട​ര്‍ന്ന് 2021ൽ ​ഡി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന എം. ​ലി​ജു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്‌ എ​ല്‍ഡി​എ​ഫി​ലെ എ​ച്ച്‌. സ​ലാം വി​ജ​യി​ച്ച​ത്.

അ​ഞ്ച് പ​ഞ്ചാ​യ​ത്തും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 27 ഡി​വി​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്‌ മ​ണ്ഡ​ലം. പു​ന്ന​പ്ര വ​ട​ക്ക്‌, അ​മ്പ​ല​പ്പു​ഴ തെ​ക്ക്‌, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ​ഡി​എ​ഫും പു​ന്ന​പ്ര തെ​ക്ക്‌, പു​റ​ക്കാ​ട്‌ പ​ഞ്ചാ​യ​ത്തു​ക​ളും അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തും യു​ഡി​എ​ഫു​മാ​ണ്‌ ഭ​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 12 വാ​ർ​ഡ്‌ എ​ൽ​ഡി​എ​ഫ്‌, 10 യു​ഡി​എ​ഫ്‌, 3 എ​ൻ​ഡി​എ, എ​സ്‌​ഡി​പി​ഐ, പി​ഡി​പി ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ്‌ നി​ല​വി​ലെ ക​ക്ഷി​നി​ല. എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​യി അ​രു​ണ്‍ അ​നി​രു​ദ്ധ​നും ക​ള​ത്തി​ല്‍ സ​ജീ​വ​മാ​ണ്.

Kerala

ജി. ​സു​ധാ​ക​ര​ന്‍റെ വി​ശ്വ​സ്ത​നെ ഏ​രി​യ ക​മ്മി​റ്റി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ മു​ൻ പു​ന്ന​പ്ര സൗ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സി​നെ​തി​രെ സി​പി​എം ന​ട​പ​ടി. സി​പി​എം അ​മ്പ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി​യി​ൽ നി​ന്ന് പി.​ജി. സൈ​റ​സി​നെ ഒ​ഴി​വാ​ക്കി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

2006-2011 കാ​ല​ഘ​ട്ട​ത്തി​ൽ ജി. ​സു​ധാ​ക​ര​ൻ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ സ​ജീ​വ​മാ​യി​രു​ന്നു സൈ​റ​സ്. ജി. ​സു​ധാ​ക​ര​ന്‍റെ വി​ശ്വ​സ്ത​രി​ലൊ​രാ​ളാ​യാ​ണ് സൈ​റ​സ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

നാ​ല് മാ​സ​മാ​യി ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ൽ സൈ​റ​സ് പ​ങ്കെ​ടു​ക്കാ​ത്ത​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി പാ​ർ​ട്ടി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. നേ​ര​ത്തെ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും സൈ​റ​സി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Kerala

തീ ​പാ​റും; അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ന് യു​ഡി​എ​ഫ് പി​ന്തു​ണ

ആലപ്പുഴ: സി​പി​എം വി​ട്ട് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജി. ​സു​ധാ​ക​ര​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് യു​ഡി​എ​ഫ്. ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് നി​ർ​ത്തി​ല്ല.

ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. താ​ൻ ആ​രു​ടേ​യും പി​ന്തു​ണ തേ​ടി​ല്ലെ​ന്നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​കൊ​ണ്ടു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്ന​ത്.

അ​തേ​സ​മ​യം, മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. സി​റ്റിം​ഗ് എം​എ​ൽ​എ എ​ച്ച്. സ​ലാ​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Kerala

മൃ​ദു​സ​മീ​പ​നം ഇ​നി​യി​ല്ല; ജി. ​സു​ധാ​ക​ര​നെ​തി​രെ ശ​ക്തി പ്ര​ക​ട​ന​ത്തി​ന് സി​പി​എം തീ​രു​മാ​നം

ആ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​നെ​തി​രെ പ്ര​ക​ട​നം ന​ട​ത്താ​ൻ സി​പി​എം തീ​രു​മാ​നം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ നി​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടാ​നാ​ണ് ജി. ​സു​ധാ​ക​ര​ന്‍റെ തീ​രു​മാ​നം. ഇ​തേ തു​ട​ർ‌​ന്നാ​ണ് ശ​ക്തി പ്ര​ക​ട​നം ന​ട​ത്താ​ൻ സി​പി​എം തീ​രു​മാ​നി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് സു​ധാ​ക​ര​ൻ താ​മ​സി​ക്കു​ന്ന പ​റ​വൂ​രി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്തി പ്ര​ക​ട​നം സം​ഘ​ടി​പ്പി​ക്കും. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് സു​ധാ​ക​ര​ന്‍റെ വീ​ടി​ന് സ​മീ​പം വ​രെ​യാ​ണ് പ്ര​ക​ട​നം.

ഇ​തോ​ടെ സു​ധാ​ക​ര​നോ​ടു​ള്ള മൃ​ദു​സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​ണ് സി​പി​എം നേ​തൃ​ത്വം. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ സു​ധാ​ക​ര​നെ വ​ർ​ഗ​വ​ഞ്ച​ക​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് സി​പി​എം ഏ​രി​യ നേ​താ​ക്ക​ൾ നേ​രി​ട്ടി​റ​ങ്ങി പോ​സ്റ്റ​ർ പ​തി​ച്ചി​രു​ന്നു.

സു​ധാ​ക​ര​ന്‍റെ ജ​ന്മ​നാ​ടാ​യ താ​മ​ര​ക്കു​ള​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ന​ട​ത്തി​യി​രു​ന്നു. സു​ധാ​ക​ര​നെ​തി​രെ രൂ​ക്ഷ​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ജി. ​ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി കു​ടീ​ര​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​ർ​ന്ന​ത്.

Kerala

പാർട്ടി വിട്ട് വിമതനായി ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന നിലപാട് വ്യക്തമാക്കിയ ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു.

തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.

പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്‍റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർ‍ഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

District News

അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​ർ​ക്കിം​ഗ് അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​ർ​ക്കിം​ഗ് സ്ഥ​ലം സാ​മൂ​ഹി​കവി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​കു​ന്നു 

അമ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ഹ​ന പാ​ർ​ക്കിം​ഗ് സ്ഥ​ലം  സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ന്നു. തി​രു​വി​താംകൂ​ർ ദേ​വ​സ്വം ബോ​ർ​ഡാ​ണ് സ്വ​കാ​ര്യവ്യ​ക്തി​ക്ക് പാ​ർ​ക്കിം​ഗി​ന്‍റെ ക​രാ​ർ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്താ​യാ​ണ് വാ​ഹ​ന പാ​ർ​ക്കിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി സാ​മൂ​ഹി​ക വി​രു​ദ്ധശ​ല്യം ന​ട​ക്കു​ന്ന​ത്. മ​ദ്യ​പ​ൻ​മാ​രു​ടെ​യും മ​റ്റ് ല​ഹ​രി വ​സ്തു​വി​ൽ​പ്പ​ന​ക്കാ​രു​ടെ​യും താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ സ്ത്രീ​ക​ളാ​യ ഭ​ക്ത​ർ​ക്ക് ഇ​വി​ടെ വാ​ഹ​നം വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

മ​റ്റ് പ്ര​ദേ​ശ​ത്തുനി​ന്നു​ള്ള നി​ര​വ​ധി യു​വാ​ക്ക​ൾ ഇ​വി​ടെ പ​തി​വാ​യി ത​മ്പ​ടി​ച്ച് ല​ഹ​രി, മ​ദ്യ വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വു​മാ​ണ്. ഏ​താ​നും ദി​വ​സം മു​ൻ​പ് ഇ​ര​ട്ട​ക്കു​ള​ങ്ങ​ര​യി​ൽ വൃ​ദ്ധ​യു​ടെ മാ​ല ക​വ​ർ​ന്ന പ്ര​തി ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. ‌ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന നി​ര​വ​ധി ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് വാ​ഹ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ലെ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പാ​ർ​ക്കിം​ഗ് ലേ​ല​ത്തി​നെ​ടു​ത്ത​വ​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഇ​വ ന​ട​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നി​ട്ടും ദേ​വ​സ്വം ബോ​ർ​ഡ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പോ​ലീ​സും ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് ഭ​ക്ത​രു​ടെ ആ​രോ​പ​ണം.

Kerala

‌ആ​ല​പ്പു​ഴ​യി​ലെ പ​ക്ഷി​പ്പ​നി; ക​ള്ളിം​ഗ് നാ​ളെ മു​ത​ൽ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത്, ക​രു​വാ​റ്റ,പ​ള്ളി​പ്പാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നാ​ളെ മു​ത​ൽ ക​ള്ളിം​ഗ് ആ​രം​ഭി​ക്കും. പ​ക്ഷി​പ്പ​നി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ള്ളിം​ഗ് ന​ട​പ്പാ​ക്കും.

നാ​ളെ അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​നു​വ​രി 10ന് ​ക​രു​വാ​റ്റ,പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ള്ളിം​ഗ് ന​ട​ത്തും. അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 3,544 വ​ള​ർ​ത്തു പ​ക്ഷി​ക​ളെ ക​ള്ളിം​ഗി​ന് വി​ധേ​യ​മാ​ക്കും.

അ​മ്പ​ല​പ്പു​ഴ സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 150 വ​ള​ർ​ത്തു പ​ക്ഷി​ക​ളും ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​ൽ 6,633 വ​ള​ർ​ത്തു പ​ക്ഷി​ക​ളും പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ 3,458 വ​ള​ർ​ത്തു പ​ക്ഷി​ക​ളും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 13,785 വ​ള​ർ​ത്തു പ​ക്ഷി​ക​ളെ​യാ​ണ് ക​ള്ളിം​ഗി​ന് വി​ധേ​യ​മാ​ക്കേ​ണ്ട​ത്.

പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ​ർ​വൈ​ല​ൻ​സ് സോ​ണി​ൽ താ​റാ​വ്, കോ​ഴി, കാ​ട, മ​റ്റു വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ മു​ട്ട, ഇ​റ​ച്ചി, കാ​ഷ്ഠം (വ​ളം), ഫ്രോ​സ​ൺ മീ​റ്റ്, മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ഒ​രാ​ഴ്ച​ത്തേ​ക്ക് നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ഇ​ൻ​ഫെ​ക്ട​ഡ് സോ​ണി​ൽ ക​ള്ളിം​ഗ് പൂ​ർ​ത്തി​യാ​യി മൂ​ന്ന് മാ​സ​ത്തേ​ക്ക് പ​ക്ഷി​ക​ളെ വ​ള​ർ​ത്താ​ൻ പാ​ടി​ല്ല.

Kerala

അ​മ്പ​ല​പ്പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ വീ​ൽ ഊ​രി​ത്തെ​റി​ച്ചു

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ വീ​ൽ ഊ​രി​ത്തെ​റി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​ന്നു. വ​ള​ഞ്ഞ​വ​ഴി എ​സ്എ​ൻ ക​വ​ല ജം​ഗ്ഷ​നി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

തെ​ക്കും​ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ൻ​ച​ക്രം ഊ​രി​ത്തെ​റി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​നി​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

 

District News

അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റേ​ഡി​യം തു​റ​ന്നു

അമ്പ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് 3400 കോ​ടി രൂ​പ​യു​ടെ കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ഇ​തി​ൽ 50 ശ​ത​മാ​നം പ്ര​വൃത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യും കാ​യി​കമ​ന്ത്രി വി.​ അ​ബ്ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ചെ​റു​തും വ​ലു​തു​മാ​യ 369 സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​ക്കി. ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 169 ക​ളി​ക്ക​ള​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന-​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലു​ക​ൾ​ക്ക് താ​ഴെ പ​ഞ്ചാ​യ​ത്ത് സ്പോ​ർ​ട്സ് കൗ​ൺ​സി​ലു​ക​ൾ രൂ​പീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

രാ​ജ്യ​ത്താ​ദ്യ​മാ​യി സ്പോ​ർ​ട്സ് ഇ​ക്ക​ണോ​മി ന​ട​പ്പി​ലാ​ക്കു​ന്ന സം​സ്ഥാ​ന​മാ​യും കാ​യി​ക​ന​യം ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന​മാ​യും കേ​ര​ളം മാ​റിയെന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം വി​ക​സ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്.

എ​ച്ച്. സ​ലാം എം​എ​ൽ​എയു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് 50 ല​ക്ഷ​വും കാ​യി​ക​വ​കു​പ്പി​ന്‍റെ ഫ​ണ്ടി​ൽനി​ന്ന് 50 ല​ക്ഷം രൂ​പ​യു​മു​ൾ​പ്പെടെ ഒ​രു കോ​ടി​ രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ത്തി​ൽ മ​ഡ് ഫു​ട്ബോ​ൾ കം ​ക്രി​ക്ക​റ്റ്, സി​ന്ത​റ്റി​ക് ബാ​സ്ക​റ്റ്ബോ​ൾ, വോ​ളിബോ​ൾ, സൈ​ക്കി​ൾ പോ​ളോ എ​ന്നി​വ​ക്കു​ള്ള കോ​ർ​ട്ടു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. ഇന്‍റർ​ലോ​ക്ക്, ഡ്രെ​യി​നേ​ജ്, ഫെ​ൻ​സിം​ഗ് എ​ന്നി​വ​യും​പൂ​ർ​ത്തീ​യാ​ക്കി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജേ​ശ്വ​രി, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ ബാ​ല​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ര​മേ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ. ജ​യ​രാ​ജ്‌ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Latest News

Corehub Up