x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ഇന്ന് അ​മ്പ​ല​പ്പു​ഴ​യി​ൽ


Published: April 1, 2026 05:28 AM IST | Updated: April 1, 2026 05:28 AM IST

അ​മ്പ​ല​പ്പു​ഴ: കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന മ​ണ്ഡ​ല​മാ​യ അ​മ്പ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് പ്ര​ച​ാര​ണ​ത്തി​നു മു​ഖ്യ​മ​ന്ത്രി എ​ത്തു​മ്പോ​ൾ ജി.​ സു​ധാ​ക​ര​നെ​തി​രേ എ​ന്തു പ​റ​യു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. വി​മ​ത ശ​ബ്ദ​മു​യ​ർ​ത്തി പാ​ർ​ട്ടി​ക്കു പു​റ​ത്തു​പോ​യ ജി. സു​ധാ​ക​ര​നെ മു​ട്ടു​കു​ത്തി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്കു വ​രു​ന്ന​തെ​ന്നാ​ണ് സു​ധാ​ക​ര വി​രു​ദ്ധ​ർ പ​റ​യു​ന്ന​ത്.

വി.​എ​സ്.-പി​ണ​റാ​യി ഗ്രൂ​പ്പു​ക​ള്‍ നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടി​യ 2005ലെ ​സി​പി​എം മ​ല​പ്പു​റം സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​സാ​നനി​മി​ഷം ജി.​ സു​ധാ​ക​ര​നും അ​ദ്ദേ​ഹം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ ആ​ല​പ്പു​ഴ​യി​ലെ പ്ര​തി​നി​ധി​ക​ളും പി​ന്തു​ണ​ച്ച​തോടെ​യാ​ണ് പി​ണ​റാ​യി വീ​ണ്ടും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ​ത്. പി​ന്നീ​ട​ങ്ങോ​ട്ട് പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​ശ്വ​സ്ത​നാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ. 2021ല്‍ ​സീ​റ്റ് നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് അ​ക​ന്ന​ത്.

പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ച്‌ സ്വ​ത​ന്ത്രസ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​മ്പോ​ഴും പി​ണ​റാ​യി വി​ജ​യ​നെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ പേ​രി​നു പോ​ലും വി​മ​ർ​ശി​ക്കാ​ൻ സു​ധാ​ക​ര​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. പി​ണ​റാ​യി മൂ​ന്നാ​മ​തും മു​ഖ്യ​മ​ന്ത്രി​യാ​യാ​ല്‍ സ​ന്തോ​ഷ​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​തി​ക​ര​ണം.
എ​ന്നാ​ല്‍, യു​ഡി​എ​ഫ് ക്യാ​മ്പി​ല്‍ എ​തി​ർ​പ്പു​യ​ർ​ന്ന​തോ​ടെ ആ ​പ്ര​തി​ക​ര​ണം തി​രു​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ട് വി​മ​ർ​ശി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക് സു​ധാ​ക​ര​ൻ എ​ത്തി​യി​ട്ടി​ല്ല.​

ഇ​തി​നി​ട​യി​ൽ ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ ചെ​റ്റ പ്ര​യോ​ഗം വ​ന്ന​തോ​ടെ​യാ​ണ് സു​ധാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. പൊ​തു​യോ​ഗ​ത്തി​ൽ പി​ണ​റാ​യി​യു​ടെ ഭാ​ഗ​ത്തുനി​ന്ന് ക​ട​ന്നാ​ക്ര​മ​ണം ഉ​ണ്ടാ​യാ​ല്‍ ജി.​സു​ധാ​ക​ര​ൻ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന​തും ഉ​ദ്വേ​ഗ​മു​ണ​ർ​ത്തു​ന്നു​ണ്ട്.

പി​ണ​റാ​യി​ക്ക് മ​റു​പ​ടി പ​റ​യാ​ൻ സു​ധാ​ക​ര​ൻ തു​നി​ഞ്ഞി​റ​ങ്ങി​യാ​ല്‍ തീ​പാ​റു​ന്ന വാ​ക് പോ​രു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. സു​ധാ​ക​ര​നെ പ്ര​കോ​പി​പ്പി​ച്ച്‌ സാ​ഹ​ച​ര്യം കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കേ​ണ്ടെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള തീ​രു​മാ​നം.

സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​വ​ശ്യം മ​റു​പ​ടി പ​റ​ഞ്ഞ് പോ​കു​ക മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. പി​ണ​റാ​യി​യി​ല്‍നി​ന്ന് പ്ര​കോ​പ​നമുണ്ടാ​യാ​ല്‍ ജി.​ സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ച പ​ല​ കാ​ര്യ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.


അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ ജ​യം ഉ​റ​പ്പാ​ക്കാ​ൻ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ജി​ല്ലാ ക​മ്മി​റ്റി​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ജി. ​സു​ധാ​ക​ര​നെ ചെ​റു​ക്കാ​ൻ സ​ർ​വസ​ന്നാ​ഹ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം.

Tags : nattu vishesham Chief Minister Pinarayi Ambalappuzha

Recent News

Corehub Up