ആലപ്പുഴ: അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്ന യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്റെ പരാമർശം തള്ളി എസ്പി മോഹന ചന്ദ്രൻ. അമ്പലപ്പുഴയിൽ യാതൊരുവിധ ഭീഷണിയും ഇല്ലെന്നും സുധാകരന്റെ പരാതിയിൽ കഴമ്പില്ലെന്നും മോഹന ചന്ദ്രൻ പറഞ്ഞു.
പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഇതുസംബന്ധിച്ച് ഐബി, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകളും ഇല്ല. കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി കൈമാറിയതെന്നും മോഹന ചന്ദ്രൻ വ്യക്തമാക്കി.
അമ്പലപ്പുഴയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്നാണ് ജി. സുധാകരന്റെ പരാതി. തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുണ്ട്. സിപിഐഎമ്മിന്റെ സഹായത്തോടെ എസ്ഡിപിഐയാണ് കലാപത്തിന് ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചിരുന്നു.
സിപിഎം എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാർക്കെതിരെ പേരെടുത്ത് പറഞ്ഞാണ് പരാതി നൽകിയത്. അമ്പലപ്പുഴ ഡിവൈഎസ്പിക്കും, ചീഫ് ഇലക്ഷൻ കമ്മീഷ്ണർക്കുമാണ് സുധാകരൻ പരാതി നൽകിയത്.
Tags : assembly election kerala sp mohana chandran terror groups ambalappuzha