Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aruvithura

Kottayam

അരുവിത്തുറ കോളജിൽ മെഗാ രക്തദാന ക്യാമ്പ്

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട ല​യ​ൺ​സ് ക്ല​ബി​ന്‍റെ​യും പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.

ക​ഴി​ഞ്ഞവ​ർ​ഷം കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്തം ദാ​നം ചെ​യ്ത കോ​ള​ജു​ക​ളി​ൽ ഒ​ന്നാ​ണ് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ളേ​ജ്. ര​ണ്ട് സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തു​ക​യും മു​ന്നോ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളാ​യി ര​ക്തം ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

കോ​ളജ് സെ​മി​നാ​ർ ഹാ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ പ്രഫ.ഡോ. ​സി​ബി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ചീ​ഫ് പ്രോ​ജ​ക്ട് കോഓ​ർ​ഡി​നേ​റ്റ​ർ സി​ബി പ്ലാ​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കേ​മ​റ്റം ര​ക്ത​ദാ​ന സ​ന്ദേ​ശം ന​ൽ​കി.

ഈ​രാ​റ്റു​പേ​ട്ട ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​ജു മാ​ത്യു, ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​നേ​ജ​ർ മാ​ത്യൂ​സ് പോ​ൾ, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​ന്നി തോ​മ​സ്, ഡോ. ​അ​ഞ്ചു തോ​മ​സ്, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യി സി. ​ജോ​ർ​ജ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​വി.ഡി. ​മാ​മ​ച്ച​ൻ, ഡോ. ​കാ​വ്യ മോ​ഹ​ൻ, സി​സ്റ്റ​ർ ബി​ൻ​സി എ​ഫ്സിസി, സി​സ്റ്റ​ർ അ​നി​ലി​റ്റ് എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെന്‍റർ ബ്ല​ഡ് ബാ​ങ്കിന്‍റെ​യും കോ​ട്ട​യം ല​യ​ൺ​സ് എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ബ്ല​ഡ് ബാ​ങ്കിന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഗാ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ന​ട​ന്ന​ത്. കോ​ളേ​ജ് ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് തു​ട​ക്കം കു​റി​ച്ച ക്യാ​മ്പി​ൽ 100 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ക്തം ദാ​നം ചെ​യ്തു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് ര​ക്തം കൊ​ടു​ത്ത​വ​രി​ൽ 90 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും ആ​ദ്യ ര​ക്ത​ദാ​നം ആ​യി​രു​ന്നു​വെ​ന്ന​ത് ക്യാ​മ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

സി​സ്റ്റ​ർ ജ​യ എ​സ് എ​ച്ച്, സി​സ്റ്റ​ർ മ​റീ​ന എ​ഫ്സിസി, ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി മാ​ത്യു വെ​ള്ളു​ക്കു​ന്നേ​ൽ, ട്ര​ഷ​റർ ആ​ന്‍റ​ണി വി. ​ജോ​ർ​ജ്, ഫെ​ഡ​റ​ൽ ബാ​ങ്ക് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്ര​ണ​വ് മോ​ഹ​ന​ൻ, മി​ഥു​ൻ ശി​വ​ദാ​സ​ൻ , വോ​ള​ന്‍റീ​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​റോം ഷി​ബു, സോ​നാ വ​ർ​ഗീ​സ്, ദേ​വ​പ്രി​യ മോ​ഹ​ൻ​ദാ​സ്, ആ​ഷി​ൻ സി​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

അ​രു​വി​ത്തു​റ സെന്‍റ് ജോർജ് കോ​ള​ജി​ൽ സോ​ഫ്റ്റ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദി ​എം​പ്ലോ​യ​ബി​ലി​റ്റി എ​ഡ്ജ്' ദ്വി​ദി​ന സോ​ഫ്റ്റ് സ്കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

തൊ​ഴി​ൽ​രം​ഗ​ത്ത് വി​ജ​യി​ക്കാ​നാ​വ​ശ്യ​മാ​യ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യൂ സ്കി​ൽ, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ധു​നി​ക തൊ​ഴി​ൽ​മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​വ​രെ സ​ജ്ജ​രാ​ക്കു​ന്ന​തി​നും ഇ​ത്ത​രം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​ർ ആ​ൻ​ഡ് കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കി. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ലും ക​രി​യ​ർ ഹൈ​റ്റ്സ് ഡ​യ​റ​ക്‌​ട​റു​മാ​യ പ്ര​ഫ. ടോ​മി ചെ​റി​യാ​ൻ, ക​രി​യ​ർ ഹൈ​റ്റ്സ് പാ​ലാ ഡ​യ​റ​ക്‌​ട​ർ ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, കോ​ർ​പ​റേ​റ്റ് ട്രെ​യി​ന​ർ​മാ​രാ​യ ജി​ൻ​സി ജോ​സ​ഫ്, ഷീ​ന മ​റി​യം എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. കൊ​മേ​ഴ്സ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റും പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​മി​ഥു​ൻ ജോ​ൺ നേ​തൃ​ത്വം ന​ൽ​കി.

District News

ല​ഹ​രി നി​യ​ന്ത്ര​ണ​ത്തി​ന് സ​ർ​ക്കാ​ർ പ്രതിജ്ഞാബദ്ധം: എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ

അ​രു​വി​ത്തു​റ: സം​സ്ഥാ​ന​ത്തെ ല​ഹ​രി വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ ഒ​രു സ​ർ​ക്കാ​രാ​ണ് നി​ല​വി​ൽ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്ന് പൂ​ഞ്ഞാ​ർ എംഎ​ൽഎ അ​ഡ്വ. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ അ​ന​ധി​കൃ​ത ല​ഹ​രി​യു​ടെ അ​ടി​വേ​ര​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​രു​വി​ത്തു​റ സെന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്ന പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ​രാ​റ്റു​പേ​ട്ട മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​പി. നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും വി​മു​ക്തി മാ​നേ​ജ​റു​മാ​യ എം.​ഡി. പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ല​ഹ​രി വി​രു​ദ്ധ റാ​ലി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മവും നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ് സ​ന്ദേ​ശം ന​ൽ​കി. പാ​ലാ റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജെ​ക്സി ജോ​സ​ഫ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി. വി​ജ​യ​കു​മാ​ർ, ഈ​രാ​റ്റു​പേ​ട്ട റേ​ഞ്ച് പ്രി​വെ​ന്‍റീ​വ് ഓ​ഫീ​സ​ർ ജ​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.​

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌ട​ർ കെ.എ​സ്. സു​മോ​ദ് വി​ദ്യാ​ർഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും കോ​ളജ് അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങു​ക​ൾ​ക്ക് എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​ന്നി തോ​മ​സ്, ഡോ. ​അ​ഞ്ചു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

അ​രനൂ​റ്റാ​ണ്ടി​നു ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന് അ​രു​വി​ത്തു​റ കോ​ള​ജി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥികൾ

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ 1974 -76 പ്രി​ഡി​ഗ്രി ഫ​സ്റ്റ് ഗ്രൂ​പ്പ് ബാ​ച്ചി​ന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം അ​രു​വി​ത്തു​റ കോ​ളജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്നു. കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ.ഫാ.​ മാ​ത്യു ച​ന്ദ്ര​ൻ കു​ന്നേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​.

കോ​ളജ് പ്രി​ൻ​സി​പ്പൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ്, മു​ൻ ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. തോ​മ​സ് വി. ​അ​ല​പ്പാ​ട്ട്, പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളാ​യ മു​ൻ പിഎ​സ്‌സി ​അം​ഗം പ്രഫ. ലോ​പ്പ​സ് മാ​ത്യു, നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​സി. സ​ണ്ണി, പി.എ​സ്. സെ​ബാ​സ്റ്റ്യ​ൻ, സു​നി​ൽ കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു.​

പ്രാ​യ​ത്തെ​യും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ച്ച് 56 പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ച​ട​ങ്ങി​നെ​ത്തി.​ ത​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചും സ്നേ​ഹ​വി​രു​ന്നി​ൽ പ​ങ്കു​ചേ​ർ​ന്നും അ​വ​ർ കൂ​ടി​ച്ചേ​ര​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

District News

അ​രു​വി​ത്തു​റ കോ​ള​ജി​ൽ ആ​ർ​ത്ത​വ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ​വും മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണ​വും ന‌​ട​ത്തി

അ​രു​വി​ത്തു​റ: കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും വി​മ​ൺസെ​ല്ലി​ന്‍റെ​യും കോ​ട്ട​യം ജി​ല്ല ഹ​രി​ത മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർ​ത്ത​വ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ​വും മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ ഫാ​ത്തി​മ അ​ൻ​സ​ർ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പാൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ര്‍​സാ​ര്‍ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സിപ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, വി​മ​ൻ​സ് സെ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ തേ​ജി​മോ​ൾ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​യി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ബ്ലോ​ക്ക് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​ഷ്ണു​പ്ര​സാ​ദ്, അ​ഞ്ജു ജെ​യിം​സ്, ജ​യ്ന ​ജെ​യിം​സ്, ജ്യോ​തി ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ ക്ലാ​സ് ന​യി​ച്ചു.

എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​ന്നി തോ​മ​സ്, മ​രി​യ ജോ​സ്, കോ​ള​ജ് വി​മ​ൻ​സ് സെ​ൽ ക​ൺ​വീ​നേ​ഴ്സാ​യ ഡോ. ​അ​നു തോ​മ​സ്, നാ​ൻ​സി വി. ​ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

കോളജ് ഡേ ആഘോഷങ്ങൾ നടന്നു

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട് അനു​ബ​ന്ധി​ച്ച് കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പാൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

ബ​ർ​സാ​ർ റ​വ.ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, സ്റ്റാ​ഫ് കോ​ഓർഡി​നേ​റ്റ​ർ ഡോ.​ തോ​മ​സ് പു​ളി​യ്ക്ക​ൻ, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ദി​ൽ ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ജോ​ണി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​യ്ഞ്ച​ലി​ന മ​നോ​ജ്, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ എ​സ്. സ്വാ​തി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​

കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ഷാ​ഫി കൊ​ല്ലം ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ​വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് മാറ്റു​കൂ​ട്ടി.

District News

അ​രു​വി​ത്തു​റ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ ശാ​സ്ത്ര സെ​മി​നാ​റും പ്ര​ബ​ന്ധാ​വ​ത​ര​ണ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ ര​സ​ത​ന്ത്ര ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​റും സം​സ്ഥാ​ന​ത​ല പ്ര​ബ​ന്ധാ​വ​ത​ര​ണ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

"മോ​ളി​ക്യൂ​ള​ർ മെ​ഡി​സി​നും മ​രു​ന്ന് രൂ​പ​ക​ൽ​പ്പ​ന​യും: രാ​സ ശാ​സ്ത്ര​ത്തി​ന്‍റെ പു​തി​യ അ​തി​രു​ക​ൾ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ സെ​മി​നാ​ർ സി​എ​സ്ഐ​ആ​ർ - എ​ൻ​ഐ​ഐ​എ​സ്ടി​യി​ലെ പ്രി​ൻ​സി​പ്പാ​ൾ സ​യ​ന്‍റി​സ്റ്റ് ഡോ. ​ജു​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​റ​സു​ക​ൾ, രോ​ഗ​ങ്ങ​ൾ, പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ്രാ​ൻ​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ലു​റൈ​നി​ലെ പോ​സ്റ്റ്‌​ഡോ​ക്ട​റ​ൽ ഗ​വേ​ഷ​ക ഡോ. ​ഹ​രി​ത ഫ​ല​പ്ര​ദ​മാ​യ ഔ​ഷ​ധ നി​ർ​മാ​ണ​ത്തി​നാ​യി ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ കെ​മി​സ്ട്രി​യു​ടേ​യും മെ​ഷീ​ൻ ലേ​ണിം​ഗി​ന്‍റെ​യും സ​മ​ന്വ​യം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യും ര​സ​ത​ന്ത്ര​വും സം​യോ​ജി​പ്പി​ച്ച് മ​രു​ന്ന് വി​ക​സ​നം മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്യാ​ബി​ൾ ജോ​ർ​ജ്, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​നി​ഹി​ത ലി​ൻ​സ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കെം​സ്പ​യ​ർ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "നോ​സി​സ്‌​സ് 2.0' എ​ന്ന പേ​രി​ൽ അ​ഖി​ല കേ​ര​ള പേ​പ്പ​ർ അ​വ​ത​ര​ണ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള യു​ജി, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു.

നോ​സി​സ് 2.0 പേ​പ്പ​ർ അ​വ​ത​ര​ണ മ​ത്സ​ര​ത്തി​ൽ പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ലെ ന​ന്ദ​ന ദി​നേ​ശ്, പി.​വി. ഗോ​പി​ക എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ ജു​വ​ൽ ബെ​ന്നി തോ​മ​സ്, ആ​ഞ്ജ​ലീ​ന ടെ​സ മ​രി​യ എ​ന്നി​വ​ർ ര​ണ്ടാം സ​മ്മാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

District News

അ​രു​വി​ത്തു​റ​യി​ൽ​ സൗ​ജ​ന്യ ത​ദ്ദേ​ശീ​യ പാ​ര​മ്പ​ര്യ ചി​കി​ത്സാ ക്യാ​മ്പ്

അ​രു​വി​ത്തു​റ: നാ​ട്ടു​വൈ​ദ്യ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ ചി​കി​ത്സ​യു​ടെ​യും അ​ത്ഭു​ത ഔ​ഷ​ധ​ക്കൂ​ട്ടു​ക​ളു​മാ​യി അ​രു​വി​ത്തു​റ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ പി​തൃ​വേ​ദി, മാ​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ടി​പി​സി​വി കോ​ട്ട​യം ജി​ല്ല​യു​ടെ സൗ​ജ​ന്യ രോ​ഗ പ​രി​ശോ​ധ​ന ക്യാ​മ്പ് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു.

ക്യാ​മ്പ് പൂ​ഞ്ഞാ​ർ പാ​ല​സി​ലെ പ്ര​ഫ. സു​ധ ഗോ​ദ​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​പി​സി​വി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​വി​യോ വൈ​ദ്യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി വൈ​ദ്യ​ർ, പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി മു​ഖാ​ല​യി​ൽ, മാ​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ വെ​ട്ടു​കാ​ട്ടി​ൽ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ജോ​സ​ഫ് വ​ട​ക്കേ​ൽ, സ​ണ്ണി വൈ​ദ്യ​ൻ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ക്യാ​മ്പി​ൽ ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ൽ ഡോ. ​ര​ശ്മി നാ​ച്ചു​റോ​പ​തി വി​ഭാ​ഗ​ത്തി​ൽ ഡോ. ​മി​ല​ൻ പ്ര​വീ​ൺ, ഡോ. ​ജോ​തി​സ് ജോ​യി എ​ന്നി​വ​ർ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​യു​ർ​വേ​ദം, നാ​ച്ചു​റൊ​പ​തി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പാ​ര​മ്പ​ര്യ വൈ​ദ്യ​ന്മാ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

ഓ​ടി​വ്, ച​ത​വ്, സ​ന്ധി​വേ​ദ​ന​ക​ൾ എ​ന്നി​വ​യ്ക്ക് മ​ർ​മ്മ​വൈ​ദ്യ​ന്മാ​രും അ​ല​ർ​ജി, വെ​രി​ക്കോ​സ്, പൈ​ൽ​സ്, വി​ഷ ചി​കി​ത്സ, കാൻ​സ​ർ, മൈ​ഗ്രൈ​ൻ, കി​ഡ്നി സ്റ്റോ​ൺ, ഇ​യ​ർ ബാ​ല​ൻ​സ്, ധ​ന്ത രോ​ഗം തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ വൈ​ദ്യ​ന്മാ​രും ചി​കി​ത്സ​ക​ൾ നി​ശ്ച​യി​ച്ചു.​

സ്ത്രീ വി​ഭാ​ഗ​ത്തി​ന് വ​നി​താ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നു. 200ൽ ​പ​രം ഔ​ഷ​ധ സസ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ക്യാ​മ്പിന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 200 ഓ​ളം ആ​ളു​ക​ൾ ക്യാ​മ്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

District News

അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ​മ​ല​യി​ൽ കു​രി​ശി​ന്‍റെ വ​ഴി

അ​രു​വി​ത്തു​റ: സ​ഹ​ന​ത്തി​ന്‍റെ​യും അ​നു​താ​പ​ത്തി​ന്‍റെ​യും പ​ശ്ചാ​താ​പ​ത്തി​ന്‍റെ​യും കാ​ല​മാ​യ വ​ലി​യ നോ​മ്പി​ലെ ആ​ദ്യ​വെ​ള​ളി​യാ​ഴ്ച​യാ​യ ഇ​ന്ന​ലെ പ്രാ​ർ​ഥ​നാ​മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ട്ട് നി​ര​വ​ധി വി​ശ്വാ​സി​ക​ൾ വ​ല്യ​ച്ച​ൻ​മ​ല ക​യ​റി. അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ​നി​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ആ​രം​ഭി​ച്ച കു​രി​ശി​ന്‍റെ വ​ഴി​യി​ൽ സ​ന്യ​സ്ത​രും, കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് സെ​മി​നാ​രി​യി​ലെ ഫാ. ​തോ​മ​സ് വ​ട​ക്കേ​ൽ പീ​ഢാ​നു​ഭ​വ സ​ന്ദേ​ശം ന​ൽ​കി. വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​ഗോ​ഡ്‌​സ​ൺ ചെ​ങ്ങ​ഴ​ശേ​രി​ൽ, ഫാ. ​ജോ​സ​ഫ് കു​ഴി​വേ​ലി​ത്ത​ട​ത്തി​ൽ, ഫാ. ​സി​റി​ൽ ത​യ്യി​ൽ, ഡീ​ക്ക​ൻ ബ്ലെ​സി​ൻ ഒ​സി​ഡി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

അ​ഭ​യാ​ർ​ഥി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​ത് ആ​ഗോ​ള സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ: ഡോ. ​ലി​റാ​ർ പു​ളി​ക്ക​ല​ക​ത്ത്

അ​രു​വി​ത്തു​റ: ആ​ഭ്യ​ന്ത​ര യു​ദ്ധ​ങ്ങ​ളും ക​ലാ​പ​ങ്ങ​ളും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും കാ​ര​ണം ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ ഇ​ന്ന് പ​ലാ​യ​ന​ത്തി​ന് നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​ഭ​യാ​ർ​ഥി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ആ​ഗോ​ള സ​മൂ​ഹ​ത്തി​ന് ക​ട​മ​യു​ണ്ടെ​ന്നും എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​നും സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​നു​മാ​യ ഡോ. ​ലി​റാ​ർ പു​ളി​ക്ക​ല​ക​ത്ത്.

അ​ന്താ​രാ​ഷ്‌​ട്ര അ​ഭ​യാ​ർ​ഥി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​ലാ​ണ് ആ​ദ്ദേ​ഹം പ​ലാ​യ​ന​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ൾ ച​ർ​ച്ച ചെ​യ്ത​ത്.

അ​തോ​ടൊ​പ്പം ഹ്യൂ​മ​ൻ റൈ​റ്റ്സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, പൊ​ളി​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​തോ​മ​സ് പു​ളി​ക്ക​ൻ, അ​ധ്യാ​പ​ക​രാ​യ അ​നി​റ്റ് ടോം, ​അ​ലീ​ന ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മാ​ന​വ​രാ​ശി​യു​ടെ സ​മൂ​ല​മാ​റ്റ​ത്തി​ന് ക്വാ​ണ്ടം ബ​ല​ത​ന്ത്രം കാ​ര​ണ​മാ​കും: പ്ര​ഫ. വി.​പി.​എ​ൻ. ന​മ്പൂ​രി

അ​രു​വി​ത്തു​റ: മാ​ന​വരാ​ശി​യു​ടെ സ​മൂ​ല മാ​റ്റ​ത്തി​ന് ക്വാ​ണ്ടം ബ​ല​ത​ന്ത്രം കാ​ര​ണ​മാ​കു​മെ​ന്നും മ​നു​ഷ്യ മ​സ്തി​ഷ്ക​ത്തി​ൽ ന​ട​ക്കു​ന്ന ചി​ന്ത എ​ന്ന പ്ര​തി​ഭാ​സം പോ​ലും ക്വാ​ണ്ടം ബ​ല​ത​ന്ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കാ​നാ​കു​മെ​ന്നും ഡോ. ​വി.​പി.​എ​ൻ. ന​മ്പൂ​രി പ​റ​ഞ്ഞു.

ക്വാ​ണ്ടം ബ​ല​ത​ന്ത്ര സി​ദ്ധാ​ന്ത​ത്തി​ന്‍റെ 100-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് ഭൗ​തി​ക ശാ​സ്ത്ര ഗ​വേ​ഷ​ണ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിസിറ്റിംഗ് പ്രഫസറും പ്രശസ്ത ഭൗതിക ശാസത്രജ്ഞനുമായ വി.​പി.​എ​ൻ. ന​മ്പൂ​രി.

ശി​ല്പ​ശാ​ല​യി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാൾ പ്ര​ഫ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​റും കോ​ഴ്സ് കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ധ്യാ​പ​ക​രാ​യ ഡോ. സ​ന്തോ​ഷ് കു​മാ​ർ, ഡോ.​ സു​മേ​ഷ് ജോ​ർ​ജ്, ബി​റ്റി ജോ​സ​ഫ്, നി​ഷ ജോ​സ​ഫ്, ഡാ​നാ ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.​ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

District News

അ​രു​വി​ത്തു​റ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്കം

അ​രു​വി​ത്തു​റ: സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി മേ​ഖ​ല​ക​ളി​ലെ സ​മീ​പ​കാ​ല മു​ന്നേ​റ്റ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദി​ദ്വി​ന അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് "ഐ​ക്രാ​സ്റ്റ് 2025' ആ​രം​ഭി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​ഡി​റ്റ് മു​ൻ ഡ​യ​റ​ക്‌​ട​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ്ര​ഫ. ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ നി​ർ​വ​ഹി​ച്ചു. നി​ർ​മി​ത​ബു​ദ്ധി​യു​ടെ മു​ന്നേ​റ്റ​ത്തി​ൽ നൈ​തി​ക​ത​യും ധാ​ർ​മി​ക​ത​യും ച​ർ​ച്ച​യാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​റും ബ​ർ​സാ​റു​മാ​യ റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​റും കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​റു​മാ​യ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ലീ​ന​റി സെ​ഷ​നി​ൽ കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്വാ​ൻ​സ്ഡ് സെ​ന്‍റ​ർ ഫോ​ർ അ​റ്റ്മോ​സ്ഫി​യ​റി​ക് റ​ഡാ​ർ റി​സ​ർ​ച്ചി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ.​എ​സ്. അ​ജി​ൽ, സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ.​ഡോ. വി​ൻ​സ​ന്‍റ് മാ​ത്യു എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​യ​ൻ​സ് സോ​ഷ്യ​ൽ സ​യ​ൻ​സ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ചെ​യ​ർ ചെ​യ്യു​ന്ന തു​ട​ർ​ന്നു​ള്ള സെ​ഷ​നു​ക​ളി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. കോ​ൺ​ഫ​റ​ൻ​സ് ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും

District News

നി​ർ​മി​ത​ബു​ദ്ധി ഗ​വേ​ഷ​ണ​ത്തി​ൽ അ​രു​വി​ത്തു​റ കോ​ള​ജി​ൽ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജി​ലെ റി​സ​ർ​ച്ച് & പി​ജി കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും കെം​സ്പ​യ​ർ ക്ല​ബും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച അ​ലും​മ്നി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ത​ബു​ദ്ധി ഗ​വേ​ഷ​ണ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജ് കെ​മി​സ്ട്രി പൂ​ർ​വ വി​ദ്യാ​ർ​ഥി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​മെ​റി​ൻ ജോ​സ​ഫ് ആ​ണ് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച​ത്.

ഗ​വേ​ഷ​ണ​രം​ഗ​ത്ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യും അ​വ​യു​ടെ പ്രാ​യോ​ഗി​ക ഉ​പ​യോ​ഗ​ങ്ങ​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ലി​റ്റ​റേ​ച്ച​ർ റി​വ്യൂ, ഡാ​റ്റ അ​നാ​ലി​സി​സ്, പ്ര​ബ​ന്ധ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യി​ൽ എ​ഐ​യു​ടെ പ​ങ്ക് അ​വ​ർ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടെ അ​വ​ത​രി​പ്പി​ച്ചു.

പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി​ബി ജോ​സ​ഫ്, കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്യാ​ബി​ൾ ജോ​ർ​ജ്, കെം​സ്പ​യ​ർ ക്ല​ബ് അ​നി​മേ​റ്റ​ർ ഡോ. ​നി​ഹി​ത ലി​ൻ​സ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യു​ജി, പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം പ​രി​പാ​ടി​യെ ആ​വേ​ശ​ക​ര​മാ​ക്കി.

Latest News

Corehub Up