അരുവിത്തുറ: സെന്റ് ജോർജ് കോളജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്മിതാ സാബു മുഖ്യപ്രഭാഷണം നടത്തി.
കോളജ് ബർസാർ ബിജു കുന്നയ്ക്കാട്ട് ദീപ പ്രകാശന കർമത്തിന് നേതൃത്വം നൽകി ചടങ്ങിൽ വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, അഡ്മിഷൻ ഇൻ ചാർജ് ഡോ. ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Tags : Inauguration Ceremony St. George College Aruvithura Local News Nattuvishesham Kottayam