Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aster Mims

Malappuram

കോ​ട്ട​ക്ക​ൽ ആ​സ്റ്റ​ർ മിം​സ് സൗ​ജ​ന്യ ഹി​യ​റിം​ഗ് എ​യ്ഡ് ന​ൽ​കും

കോ​ട്ട​ക്ക​ൽ: കേ​ൾ​വി പ​രി​മി​തി നേ​രി​ടു​ന്ന നി​ർ​ധ​ന​രാ​യ വ്യ​ക്തി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഹി​യ​റിം​ഗ് എ​യ്ഡ് ന​ൽ​കു​ന്ന "ശ്രു​തി​സ്പ​ർ​ശം' പ​ദ്ധ​തി​യു​മാ​യി കോ​ട്ട​ക്ക​ൽ ആ​സ്റ്റ​ർ മിം​സ്. ആ​സ്റ്റ​ർ വോ​ള​ണ്ടി​യേ​ഴ്സും ആ​സ്റ്റ​ർ മിം​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​ധ​ന​രാ​യ 30 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഹി​യ​റിം​ഗ് എ​യ്ഡ് ന​ൽ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി സെ​പ്തം​ബ​ർ അ​ഞ്ച് വ​രെ ആ​ശു​പ​ത്രി​യി​ലെ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് ന​ട​ക്കും.

ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. അ​ർ​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന അ​പേ​ക്ഷ​ക​രി​ൽനി​ന്ന് ഇ​എ​ൻ​ടി വി​ഭാ​ഗം വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ഓ​പ്പ​റേ​ഷ​ൻ​സ് എം. ​ശ്രീ​ഹ​രി, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് സി. ​റാ​ഷി​ഖ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ വി. ​ഷം​സീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 9633 009 259.

Latest News

Corehub Up