കാസർഗോഡ്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർധനർക്ക് സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുമായി കാസർഗോഡ് ആസ്റ്റർ മിംസ്. ഹങ്കർ ഫ്രീ കാസ എന്നു പേരിട്ട പദ്ധതി കല്ലട്ര മാഹിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം, ആസ്റ്റർ മിംസ് സിഒഒ സുധീർ ബാസുരി, ആസ്റ്റർ വോളന്റിയേഴ്സ് മലബാർ ഹെഡ് മുഹമ്മദ് അസീം എന്നിവർ പങ്കെടുത്തു. ആസ്റ്റർ വോളന്റിയേഴ്സും ആസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഒരുക്കുന്ന പദ്ധതി ലിവ് ടു സ്മൈൽ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് നടപ്പാക്കുന്നത്. കൃത്യമായ മേൽനോട്ടത്തോടെയും ഗുണനിലവാരത്തോടെയുമായിരിക്കും പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത്.