പ്രതീകാത്മക ചിത്രം
കോട്ടക്കൽ: കേൾവി പരിമിതി നേരിടുന്ന നിർധനരായ വ്യക്തികൾക്ക് സൗജന്യമായി ഹിയറിംഗ് എയ്ഡ് നൽകുന്ന "ശ്രുതിസ്പർശം' പദ്ധതിയുമായി കോട്ടക്കൽ ആസ്റ്റർ മിംസ്. ആസ്റ്റർ വോളണ്ടിയേഴ്സും ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന പദ്ധതിയിലൂടെ നിർധനരായ 30 പേർക്ക് സൗജന്യമായി ഹിയറിംഗ് എയ്ഡ് നൽകുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി സെപ്തംബർ അഞ്ച് വരെ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്യാന്പ് നടക്കും.
ബിപിഎൽ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകരിൽനിന്ന് ഇഎൻടി വിഭാഗം വിദഗ്ധരുടെ പരിശോധനകൾക്ക് ശേഷമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.
വാർത്താസമ്മേളനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ഓപ്പറേഷൻസ് എം. ശ്രീഹരി, അസിസ്റ്റന്റ് മാനേജർ ബിസിനസ് ഡവലപ്മെന്റ് സി. റാഷിഖ്, ഓപ്പറേഷൻസ് മാനേജർ വി. ഷംസീർ എന്നിവർ പങ്കെടുത്തു. ഫോണ്: 9633 009 259.
Tags : Nattuvishesham District News Aster MIMS free hearing aids