x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​​റ്റ പ്ര​​സം​​ഗം; താ​​ര​​മാ​​യി ഫെ​​ലി​​ക്സ്

ജോ​​ജി പേ​​ഴ​​ത്തു​​വ​​യ​​ലി​​ൽ
Published: August 22, 2026 11:50 PM IST | Updated: August 22, 2026 11:50 PM IST

ഫെ​​ലി​​ക്സ് പി. ​​ആ​​ന​​ന്ദ്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തി​​ൽ സ്കൂ​​ളി​​ൽ ന​​ട​​ത്തി​​യ ആ ​​ഒ​​രൊ​​റ്റ പ്ര​​സം​​ഗം മ​​തി​​യാ​​യി​​രു​​ന്നു ഫെ​​ലി​​ക്സ് പി. ​​ആ​​ന​​ന്ദി​​നെ കേ​​ര​​ള​​മെ​​ന്പാ​​ടും അ​​റി​​യ​​പ്പെ​​ടു​​ന്ന താ​​ര​​മാ​​ക്കി മാ​​റ്റാ​​ൻ.
25 ല​​ക്ഷം പേ​​രാ​​ണ് ഇ​​തു​​വ​​രെ ഫെ​​ലി​​ക്സി​​ന്‍റെ വീ​​ഡി​​യോ ക​​ണ്ട​​ത്. 63000 ലൈ​​ക്കും 2800 ഷെ​​യ​​റും വീ​​ഡി​​യോ​​യ്ക്കു​​ണ്ട്.

ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ലെ പ്ല​​സ് വ​​ൺ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് ഫെ​​ലി​​ക്സ് പി. ​​ആ​​ന​​ന്ദ്. ഫെ​​ലി​​ക്സ് ന​​ട​​ത്തി​​യ പ്ര​​സം​​ഗം ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യ​​തോ​​ടെ നി​​ര​​വ​​ധി പേ​​രാ​​ണ് ഈ ​​യു​​വ​​പ്ര​​തി​​ഭ​​യെ അ​​ഭി​​ന​​ന്ദി​​ച്ച് രം​​ഗ​​ത്തെ​​ത്തി​​യ​​ത്. സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ മ​​ഹ​​ത്വ​​വും ദേ​​ശ​​സ്നേ​​ഹ​​ത്തി​​ന്‍റെ പ്ര​​സ​​ക്തി​​യും യു​​വ​​ത​​ല​​മു​​റ​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വും ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ അ​​വ​​ത​​രി​​പ്പി​​ച്ച ഫെ​​ലി​​ക്സി​​ന്‍റെ പ്ര​​സം​​ഗം വേ​​റി​​ട്ട അ​​വ​​ത​​ര​​ണ​​ശൈ​​ലി​​യി​​ലൂ​​ടെ ശ്ര​​ദ്ധ നേ​​ടി. മു​​ൻ അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ബ​​റാ​​ക്ക് ഒ​​ബാ​​മ​​യു​​ടെ പ്ര​​സം​​ഗ​​ത്തെ​​യാ​​ണ് ന​​ല്ല ഒ​​ഴു​​ക്കു​​ള്ള ഇം​​ഗ്ലീ​​ഷി​​ൽ ഫെ​​ലി​​ക്സ് ന​​ട​​ത്തി​​യ പ്ര​​സം​​ഗം അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് പ​​ല​​രും വീ​​ഡി​​യോ​​യ്ക്ക് അ​​ടി​​യി​​ൽ ക​​മ​​ന്‍റ് ചെ​​യ്തു.

പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലും മി​​ക​​വ് പു​​ല​​ർ​​ത്തു​​ന്ന ഫെ​​ലി​​ക്സ് എ​​ൻ​​സി​​സി കേ​​ഡ​​റ്റു​​കൂ​​ടി​​യാ​​ണ്. ബാ​​ഡ്മി​​ന്‍റ​​ൺ, ഫു​​ട്ബോ​​ൾ, ബാ​​സ്ക​​റ്റ്ബോ​​ൾ തു​​ട​​ങ്ങി​​യ കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​യി പ​​ങ്കെ​​ടു​​ക്കു​​ന്ന ഫെ​​ലി​​ക്സ് മി​​ക​​ച്ച ചെ​​സ് ക​​ളി​​ക്കാ​​ര​​നും പി​​യാ​​നോ വാ​​ദ​​ക​​നു​​മാ​​ണ്. പൊ​​തു​​വേ​​ദി​​യി​​ൽ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ സം​​സാ​​രി​​ക്കാ​​നു​​ള്ള ക​​ഴി​​വും നേ​​തൃ​​ത്വ​​ഗു​​ണ​​ങ്ങ​​ളും ഫെ​​ലി​​ക്സി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണ്.

പ​​ഠ​​ന​​ത്തി​​ലും സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ലും പ്ര​​ത്യേ​​ക താ​​ത്പ​​ര്യ​​മു​​ള്ള ഫെ​​ലി​​ക്സി​​ന്‍റെ അ​​ടു​​ത്ത ല​​ക്ഷ്യം ഐ​​ഐ​​ടി​​യി​​ൽ പ്ര​​വേ​​ശി​​ച്ച് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​ഠി​​ക്കു​​ക എ​​ന്ന​​താ​​ണ്. തു​​ട​​ർ​​ന്ന് സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ വി​​ജ​​യി​​ച്ച് ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി രാ​​ജ്യ​​ത്തെ സേ​​വി​​ക്കു​​ക എ​​ന്ന​​താ​​ണ് ഫെ​​ലി​​ക്സി​​ന്‍റെ സ്വ​​പ്നം.

ക​​ഴി​​ഞ്ഞ 30 വ​​ർ​​ഷ​​മാ​​യി നാ​​ഗാ​​ലാ​​ൻ​​ഡി​​ലെ ദി​​മാ​​പൂ​​രി​​ലാ​​ണ് ഫെ​​ലി​​ക്സി​​ന്‍റെ കു​​ടും​​ബം താ​​മ​​സി​​ക്കു​​ന്ന​​ത്. മാ​​താ​​പി​​താ​​ക്ക​​ളാ​​യ ഫി​​ലി​​പ്പ് - ഷീ​​ന ദ​​ന്പ​​തി​​ക​​ൾ ദി​​മാ​​പൂ​​രി​​ലെ ഹോ​​ളി​​ക്രോ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​രാ​​ണ്. സ​​ഹോ​​ദ​​രി ടെ​​സി അ​​ന്ന ഫി​​ലി​​പ്പ് മും​​ബൈ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജി​​ലെ ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്.

സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജോ​​ഷി സെ​​ബാ​​സ്റ്റ്യ​​ൻ, മാ​​നേ​​ജ​​ർ ഫാ. ​​ജോ​​സ​​ഫ് പൊ​​ങ്ങ​​ന്താ​​നം എ​​ന്നി​​വ​​ർ ഫെ​​ലി​​ക്സി​​നെ അ​​നു​​മോ​​ദി​​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up