പുന്നത്തുറ സെന്റ് ജോസഫ് എൽപി സ്കൂളിലെ ഓണാഘോഷം അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
പുന്നത്തുറ: സെന്റ് ജോസഫ് എൽപി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപുറം, പഞ്ചായത്ത് അംഗം ആലീസ് രാജു, പ്രധാന അധ്യാപിക കുഞ്ഞുമോൾ ആന്റണി, ബെന്നി പുന്നത്തൂർ, കുഞ്ഞുമോൻ വടക്കേ മരങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികളുടെ ഓണപ്പാട്ടുകൾ, രക്ഷിതാക്കളുടെ തിരുവാതിര, വിവിധതരം കലാപരിപാടികൾ, എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളും ഓണസദ്യയുമുണ്ടായിരുന്നു.
Tags : Nattuvishesham District News Onam celebrations St. Joseph's LP S