കുമരകം അഗാപ്പെ ഡേ കെയർ സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണം ആഘോഷിക്കുന്ന നാട്ടകം സുരേഷ് എംഎൽഎ.
കുമരകം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കുമരകം സെന്റ് ജോൺസ് അഗാപ്പേ സ്കൂളിലെ ഭിന്നശേഷിക്കരായ കുട്ടികളോടൊപ്പം നാട്ടകം സുരേഷ് എംഎൽഎ ഓണാഘോഷ പരിപാടിയിലും ഓണസദ്യയും പങ്കെടുത്തു.
എംഎൽഎയോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലൻ കുര്യാക്കോസ് മാത്യു, വിഷ്ണു മണി, പഞ്ചായത്ത് അംഗങ്ങളായ കെ.ജി. ബിനു, ടിറ്റു ലൂയിസ്, വള്ളാറപ്പള്ളി വികാരി ഫാ.ഫിലിപ്പ് കാരിശരി, സ്കൂൾ ടീച്ചർ ഷെർലി ജോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു, എ.വി. തോമസ് എന്നിവരും പങ്കാളികളായി.
Tags : Nattuvishesham District News MLA's Onam refugees