മാന്നാർ കൃഷിഭവന്റെ ഓണസമൃദ്ധി കർഷക ചന്ത പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
മാന്നാർ: കൃഷിഭവന്റെ ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കമായി. കർഷകർ, ഹോർട്ടികോർപ് എന്നിവരിൽ നിന്നും 10 ശതമാനം കൂടുതൽ വില നൽകി സംഭരിക്കുന്ന പച്ചക്കറികൾ വിപണി വിലയിൽ നിന്നും മുപ്പതു ശതമാനം വിലക്കുറവിലാണ് ഓണസമൃദ്ധി കർഷക ചന്തയിലൂടെ വിറ്റഴിക്കുന്നത്. മാന്നാർ കൃഷിഭവന് സമീപം പഞ്ചായത്ത് ഓഫിസിന് മുൻവശം ആരംഭിച്ച കർഷകചന്തയുടെ ഉദ്ഘടാനം മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് നിർവഹിച്ചു.
കൃഷി ഓഫീസർ പി.സി.ഹരികുമാർ പദ്ധതി വിശദീകരണം നടത്തി. എസ്. ചന്ദ്രകുമാർ, വത്സല ബാലകൃഷ്ണൻ, അജിത് പഴവൂർ, ലേഖനകുമാരി, ചാക്കോ കയ്യാത്ര, കലാധരൻ കൈലാസം, ശിവകുമാർ സേതുലക്ഷ്മി, എം. ഐ .കുര്യൻ, ആർ. സുധീർ എന്നിവർ പ്രസംഗിച്ചു.
ചമ്പക്കുളം: കേരള സർക്കാരും കൃഷി വകുപ്പും ചേർന്ന് നടത്തുന്ന കർഷക ചന്ത നെടുമുടി കൃഷി ഭവനിൽ ആരംഭിച്ചു. നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനു ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ അഖില, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലിച്ചൻ വഞ്ചിക്കൽ, പഞ്ചായത്ത് അംഗങ്ങളായ സതിയമ്മ അരവിന്ദാക്ഷൻ, ജമീല മോഹൻ ദാസ്, മറിയാമ്മ ജോസഫ്, ചിത്ര , അനുപ്രകാശ്, കെ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്തു കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ആർ. മോഹിത് അധ്യക്ഷനായി. സൗജന്യ വൈദ്യുതി ഉപഭോക്തൃ സംഘം സെക്രട്ടറി സി.ആർ. പ്രഭാകരൻ ആദ്യ വില്പന നടത്തി.
ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബാബു, വടക്കേക്കര രാജേഷ്, ഉഷ ബോസ്, ഷീല ഷാജി, സുനി ഷാജി, രഞ്ജിനി ഉദയകുമാർ, മോഹനദാസ് കാർഷിക വികസന സമിതി അംഗം കെ.ആർ. പ്രതാപൻ, ജെ. സലിമോൻ, എം. ഷാജി, മുഹമ്മ കൃഷി ഓഫീസർ പി.എം. കൃഷ്ണ, അസി.കൃഷി ഓഫീസർ സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഓഫീസിനു സമീപം ആരംഭിച്ച കർഷക ചന്ത 25ന് സമാപിക്കും.
Tags : NattuVishesham DistrictNews