വൈക്കം നഗരസഭയിലെ ജനപ്രതിനിധികളും ജീവനക്കാരും നഗരസഭാ ചെയർമാൻ അബ്ദുൾസലാം റാവുത്തറുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തിയപ്പോൾ.
വൈക്കം: വൈക്കം നഗരസഭാ ഓണാഘോഷം "തകർത്തോണം' അക്ഷരാർഥത്തിൽ തട്ടുപൊളിപ്പനായി. നഗരസഭാ കാര്യാലയത്തിനു മുന്നിൽ വർണപ്പകിട്ടേറിയ പൂക്കളം തീർത്ത് തുടങ്ങിയ ഓണാഘോഷം നഗരസഭാ വനിതാ കൗൺസിലർമാരുടെ തിരുവാതിര, ജീവനക്കാരുടെ നാടൻപാട്ട്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെ നടന്നു.
ഉച്ചയ്ക്കുശേഷം കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്ത വടംവലിയോടെയാണ് ഓണാഘോഷത്തിന് സമാപനമായത്. നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കുമൊപ്പം ഓണസദ്യ കഴിച്ച കെ. ബിനിമോൻ എംഎൽഎയും നഗരസഭാ ചെയർമാൻ അബ്ദുൾസലാം റാവുത്തറും വൈക്കം നിവാസികൾക്ക് ഹൃദ്യമായ ഓണാശംസകളും നേർന്നു.
Tags : Nattuvishesham District News Onam celebrations City Hall