x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശം: മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: August 23, 2026 12:36 AM IST | Updated: August 23, 2026 12:36 AM IST

കാ​​യം​​കു​​ളം കൃ​​ഷ്ണ​​പു​​രം കെ​​ടി​​ഡി​​സി​​യി​​ൽ പാ​​യ​​സ​​മേ​​ള​​യു​​ടെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി എം. ​​ലി​​ജു നി​​ർ​​വ​​ഹി​​ക്കു​​ന്നു.

കാ​​യം​​കു​​ളം: ഓ​​ണാ​​ഘോ​​ഷം സ​​മൂ​​ഹ​​ത്തി​​ന് പ​​ക​​ർ​​ന്ന് ന​​ൽ​​കു​​ന്ന​​ത് സാ​​ഹോ​​ദ​​ര്യ​​ത്തി​​ന്‍റെ സ​​ന്ദേ​​ശ​​മാ​​ണെ​​ന്ന് സ​​ഹ​​ക​​ര​​ണ,എ​​ക്സൈ​​സ് മ​​ന്ത്രി എം. ​​ലി​​ജു പ​​റ​​ഞ്ഞു. ഓ​​ണാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി കൃ​​ഷ്ണ​​പു​​രം കെ​​ടി​​ഡി​​സി ആ​​ഹാ​​ർ റ​​സ്റ്റോ​​റ​​ന്‍റി​ൽ ആ​​രം​​ഭി​​ച്ച പാ​​യ​​സ മേ​​ള​​യു​​ടെ ഉ​​ദ്‌​​ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​യ സി.​​എ​​സ്. ബാ​​ഷ, ഷാ​​മി​​ല അ​​നി​​മോ​​ൻ, അ​​സീം നാ​​സ​​ർ, കെ​​ടി​​ഡി​​സി മാ​​നേ​​ജ​​ർ റി​​യാ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

പ​​തി​​ന​​ഞ്ചി​​ല​​ധി​​കം വ്യ​​ത്യ​​സ്ത രു​​ചി​​ക​​ളി​​ലു​​ള്ള പാ​​യ​​സ​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​വ​​ണ മേ​​ള​​യി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​രോ​​ഗ്യ​​പ്ര​​ദ​​മാ​​യ മു​​ള​​യ​​രി പാ​​യ​​സ​​വും റാ​​ഗി പാ​​യ​​സ​​വു​​മാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണം. രാ​​വി​​ലെ 10 മ​​ണി മു​​ത​​ൽ റ​​സ്റ്റോ​​റ​​ന്‍റി​ന്‍റെ മു​​ൻ​​വ​​ശ​​ത്തെ പ്ര​​ത്യേ​​ക കൗ​​ണ്ട​​റി​​ൽ നി​​ന്നും പാ​​യ​​സ​​ങ്ങ​​ൾ ല​​ഭി​​ക്കും. കൂ​​ടാ​​തെ ഉ​​ത്രാ​​ടം, തി​​രു​​വോ​​ണം നാ​​ളു​​ക​​ളി​​ൽ 28 കൂ​​ട്ടം വി​​ഭ​​വ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ വി​​പു​​ല​​മാ​​യ ഓ​​ണ​​സ​​ദ്യ​​യും ഇ​​വി​​ടെ ഒ​​രു​​ക്കു​​ന്നു​​ണ്ട്. പാ​​യ​​സ​​ത്തി​​നും സ​​ദ്യ​​ക്കും മു​​ൻ​​കൂ​​ട്ടി ബു​​ക്ക് ചെ​​യ്യാ​​ൻ സൗ​​ക​​ര്യ​​വു​​മു​​ണ്ട്. പാ​​യ​​സ മേ​​ള 26ന് ​​സ​​മാ​​പി​​ക്കും. കൂ​​ടാ​​തെ ഉ​​ത്രാ​​ടം, തി​​രു​​വോ​​ണം നാ​​ളു​​ക​​ളി​​ൽ 28 കൂ​​ട്ടം വി​​ഭ​​വ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ വി​​പു​​ല​​മാ​​യ ഓ​​ണ​​സ​​ദ്യ​​യും ഇ​​വി​​ടെ ഒ​​രു​​ക്കു​​ന്നു​​ണ്ട്.

പാ​​യ​​സ​​ത്തി​​നും സ​​ദ്യ​​ക്കും മു​​ൻ​​കൂ​​ട്ടി ബു​​ക്ക് ചെ​​യ്യാ​​ൻ സൗ​​ക​​ര്യ​​വു​​മു​​ണ്ട്. പാ​​യ​​സ മേ​​ള 26ന് ​​സ​​മാ​​പി​​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up