x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയം- ചങ്ങനാശേരി റൂട്ടിൽ ഗ്രാ​മ​വ​ണ്ടി​ക്ക് ഡ​ബി​ള്‍ ബെ​ല്‍

വെബ് ഡെസ്ക്
Published: August 23, 2026 12:39 AM IST | Updated: August 23, 2026 12:39 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​ന്‍റെ ഓ​​ണ​​സ​​മ്മാ​​ന​​മാ​​യി കോ​​ട്ട​​യം-​​ച​​ങ്ങ​​നാ​​ശേ​​രി റൂ​​ട്ടി​​ല്‍ സ​​ര്‍​വീ​​സ് ആ​​രം​​ഭി​​ക്കു​​ന്ന ഗ്രാ​​മ​​വ​​ണ്ടി​​ക്ക് ഡ​​ബി​​ള്‍​ബെ​​ല്‍. കെ​​എ​​സ്ആ​​ര്‍​ടി​​സി പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യ​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ ഗ്രാ​​മ​​വ​​ണ്ടി​​യാ​​ണി​​ത്.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് 25 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​മാ​​യി കൈ​​കോ​​ര്‍​ത്താ​​ണ് ഗ്രാ​​മ​​വ​​ണ്ടി സ​​ര്‍​വീ​​സ്. ഈ ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നു വ​രു​ന്ന ചെ​ല​വു​ക​ള്‍​ക്കാ​ണ് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് 25 ല​ക്ഷം രൂ​പ ന​ല്‍​കു​ന്ന​ത്.

രാ​​വി​​ലെ ഏ​​ഴി​​ന് കോ​​ട്ട​​യ​​ത്തു​​നി​​ന്നു പു​​റ​​പ്പെ​​ട്ട് പു​​തു​​പ്പ​​ള്ളി, ഞാ​​ലി​​യാ​​കു​​ഴി, പു​​ല്ലു​​കാ​​ട്ടു​​പ​​ടി, ജ​​റു​​സ​​ലം മൗ​​ണ്ട്, വ​​ള്ളി​​ക്കാ​​ട്ട് ദ​​യ​​റ, പു​​ത്ത​​ന്‍​ച​​ന്ത, ക​​ണ്ണ​​ഞ്ചി​​റ, പ​​ര​​പ്പാ​​ട്ടു​​പ​​ടി, ചീ​​ര​​ഞ്ചി​​റ വ​​ഴി 8.20നു ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ​​ത്തും. തു​​ട​​ര്‍​ന്ന് 8.30നു ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​നി​​ന്നു തി​​രി​​ച്ച് മാ​​മ്മൂ​​ട്, കൊ​​ച്ചു​​റോ​​ഡ്, പാ​​ല​​മ​​റ്റം, മ​​ണ്ണാം​​ക​​വ​​ല, രാ​​ജ​​മ​​റ്റം, വ​​ട്ടോ​​ളി, തോ​​ട്ട​​ക്കാ​​ട് അ​​മ്പ​​ല​​ക്ക​​വ​​ല, ഇ​​ര​​വു​​ചി​​റ, ഞാ​​ലി​​യാ​​കു​​ഴി വ​​ഴി 10ന് ​​കോ​​ട്ട​​യ​​ത്ത് എ​​ത്തി​​ച്ചേ​​രും. ര​ണ്ടാം ട്രി​പ്പ് കോ​​ട്ട​​യ​​ത്തു​​നി​​ന്ന് 11ന് ​​പു​​റ​​പ്പെ​​ട്ട് 12.20ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ എ​​ത്തും. തി​രി​കെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​നി​​ന്ന് 12.45ന് ​​പു​​റ​​പ്പെ​​ട്ട് ര​​ണ്ടി​​ന് കോ​​ട്ട​​യ​​ത്തെ​​ത്തും.

മൂ​ന്നാം ട്രി​പ്പ് കോ​​ട്ട​​യ​​ത്തു​​നി​​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​​ന്നി​​ന് പു​​റ​​പ്പെ​​ട്ട് 4.20ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ എ​​ത്തും. തി​രി​കെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​നി​​ന്ന് 5.10ന് ​​പു​​റ​​പ്പെ​​ട്ട് 6.40ന് ​​കോ​​ട്ട​​യ​​ത്ത് എ​ത്തും​വി​ധ​മാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കെ​​എ​​സ്ആ​​ര്‍​ടി​​സി പ്രി​​യ​​ദ​​ര്‍​ശി​​നി സ​​ര്‍​വീ​​സു​​ക​​ള്‍ ഇ​​ല്ലാ​​ത്ത ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ലെ ക​​ടു​​ത്ത യാ​​ത്രാ​​ക്ലേ​​ശ​​ത്തി​​ന് പ​​രി​​ഹാ​​രം കാ​​ണു​​ക​​യാ​​ണ് ഈ ​​പ​​ദ്ധ​​തി​​യു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യം. പ്ര​​ദേ​​ശ​​ത്തെ വ​​നി​​ത​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ​​യാ​​ത്ര ഉ​​റ​​പ്പാ​​ക്കു​​ന്ന​​തോ​​ടൊ​​പ്പം കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ സൗ​​ജ​​ന്യ യാ​​ത്രാ പ​​ദ്ധ​​തി​​ക​​ള്‍​ക്ക് പി​​ന്തു​​ണ ന​​ല്‍​കു​​ക കൂ​​ടി​​യാ​​ണ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പു​​തി​​യ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​കു​​ന്ന​​തി​​ലൂ​​ടെ ചെ​​യ്യു​​ന്ന​​ത്. ഗ്രാ​​മ​​വ​​ണ്ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന​​ലെ ഞാ​​ലി​​യാ​​കു​​ഴി​​യി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

Tags : Nattuvishesham District News Grama Vandi Kottayam-Changanassery

Recent News

Corehub Up